നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Liquor Price Kerala | 'മദ്യവില കൂട്ടിയതിൽ പ്രതിഷേധം'; ബാറുകൾ അടച്ചിടുമെന്ന് ഉടമകൾ

    Liquor Price Kerala | 'മദ്യവില കൂട്ടിയതിൽ പ്രതിഷേധം'; ബാറുകൾ അടച്ചിടുമെന്ന് ഉടമകൾ

    നാളെ എക്സൈസ് മന്ത്രിയുമായ നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് ബാറുകൾ അടച്ചിടാനാണ് ഉടമകളുടെ തീരുമാനം.

    News18 Malayalam

    News18 Malayalam

    • Share this:
    കൊല്ലം: മദ്യത്തിന് നിരക്ക് ഉയർത്തിയ ബിവറേജസ് കോർപ്പറേഷൻ നടപടിയിൽ പ്രതിഷേധവുമായി ബാർ ഉടമകൾ. ബെവ്കോയ്ക്കും ബാറുകൾക്കും രണ്ടു നിരക്കിൽ മദ്യം വിതരണം ചെയ്യാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണം. നാളെ എക്സൈസ് മന്ത്രിയുമായ നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് ബാറുകൾ അടച്ചിടാനാണ് ഉടമകളുടെ തീരുമാനം.

    10 ശതമാനം വെയർഹൗസ് ചെലവും 15 ശതമാനം വിൽപ്പന ലാഭവും ഉൾപ്പെടെ 25 ശതമാനം എന്ന നിരക്കിലാണ് നേരത്തെ ബിവറേജസ് കോർപ്പറേഷൻ തുക ഈടാക്കിയിരുന്നത്. ബാറുകൾ, ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ എന്നിവയ്ക്കെല്ലാം ഒരേ നിരക്കായിരുന്നു. ഇതിൽ മാറ്റം വരുത്തി ബാറുകളുടെ വകയിൽ അഞ്ചു ശതമാനം വർധന വരുത്തിയതിലാണ് പ്രതിഷേധം. അടിസ്ഥാന വിലയ്ക്ക് മാത്രമല്ല എക്സൈസ്, വിൽപ്പന നികുതികളും സെസും ചേർത്ത തുകയ്ക്ക് അഞ്ച് ശതമാനത്തിന് വർദ്ധന വരുമ്പോൾ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ബാർ ഉടമകൾ പറയുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇതുവരെ ബെവ്‌കോയിലും ബാറുകളിലും ഒരേ നിരക്കിലാണ് മദ്യ വിൽപ്പന നടത്തിയിരുന്നത്.

    Also Read- സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വിലവര്‍ധിപ്പിച്ചു; വില വര്‍ധന ബെവ്‌കോയുടെ സാമ്പത്തിക നഷ്ടം മറികടക്കാന്‍

    അതേസമയം പുതിയ നികുതി സംവിധാനം വന്നതോടെ ബാറുകളിൽ ലിറ്ററിന് ഏറ്റവും കുറഞ്ഞത് 120 രൂപയെങ്കിലും ഉപഭോക്താക്കൾ അധികം നൽകേണ്ടി വരും. ബാറുകളുടെ അത്ര തുകയില്ലെങ്കിലും ഉയർന്ന നികുതി നിരക്കിൽ കൺസ്യൂമർ ഫെഡും പ്രതിഷേധത്തിലാണ്. ബിവറേജസ് കോർപ്പറേഷനിൽ നിന്ന് bevcoയ്ക്ക് മാത്രം പഴയ നിരക്കിൽ മദ്യം നൽകിയാൽ മതിയെന്നാണ് തീരുമാനം. ലോക ഡൗൺ സമയത്ത് ഉണ്ടായ നഷ്ടം നികത്താൻ ഉള്ള സർക്കാർ നീക്കം ബാർ ഹോട്ടൽ വ്യവസായത്തെ തകർക്കുമെന്ന് ഉടമകൾ പറയുന്നു. 700 ലധികം ബാറുകളാണ് സംസ്ഥാനത്തുള്ളത്.

    ബിവറേജസ് കോർപ്പറേഷൻ

    1982 ലെ കെ കരുണാകരൻ മന്ത്രിസഭയുടെ കാലത്താണ് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ രൂപീകൃതമാകുന്നത്. അതുവരെ ഇന്ത്യൻ നിർമിത വിദേശ മദ്യം വിറ്റിരുന്ന സ്ഥാപനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നേരിട്ട് മദ്യം കൊണ്ടുവരാൻ അനുവാദമുണ്ടായിരുന്നു. കോർപ്പറേഷൻ രൂപീകൃതമായതോടെ സംസ്ഥാനത്ത് വിറ്റഴിക്കുന്ന മുഴുവൻ വിദേശമദ്യത്തിൻ്റെയും വിതരണാവകാശം സർക്കാരിൽ കേന്ദ്രീകൃതമായി.

    Also Read- സർക്കാരിന്റെ പണപ്പെട്ടി നിറച്ച് മദ്യവിൽപന കുതിക്കുന്നു; ഇന്നലെ മാത്രം വിറ്റത് 60 കോടിയുടെ മദ്യം

    തുടർന്ന് അതുവരെയുണ്ടായിരുന്ന സ്വകാര്യ വിൽപ്പന കേന്ദ്രങ്ങൾ സർക്കാർ അവസാനിപ്പിച്ചു. ഇതിനുപകരം ബാറുകൾ എന്ന ആശയം സംസ്ഥാനത്ത് യാഥാർഥ്യമായി. 96ലെ ചാരായ നിരോധനത്തിനു ശേഷം ബാർ ഹോട്ടൽ മേഖലയിൽ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. നിലവിൽ സംസ്ഥാനത്ത് ഏറ്റവുമധികം നികുതി ലഭിക്കുന്ന മേഖലകളിലൊന്നാണ് മദ്യ വ്യവസായം.
    Published by:Anuraj GR
    First published:
    )}