കേരളത്തില്‍ ഏറ്റവുമധികം വിറ്റഴിയുന്ന മദ്യ ബ്രാന്‍ഡാണ് ബെക്കാര്‍ഡി വൈറ്റ് റം. 750 മില്ലി ലിറ്റര്‍ വരുന്ന ഒരു ഫുള്‍ബോട്ടില്‍ ബെക്കാര്‍ഡി റം മദ്യം ബെവറേജസ് കോർപറേഷന്റെ ഔട് ലെറ്റുകളില്‍ വില്‍ക്കുന്ന 1550 രൂപക്കാണ്. ഇതേ മദ്യം ബെവ്കോയ്ക്ക് ലഭിക്കുന്നതാകട്ടെ വെറും 194 രൂപയ്ക്കും. ബാക്കിയുള്ള 1,386 രൂപയും എക്സൈസ് ഡ്യൂട്ടിയും നികുതികളും ലാഭവും ഒകെയായി നേരെ സർക്കാര്‍ ഖജനാവിലേക്കാണ് പോകുന്നത്.
രാജ്യത്ത് തന്നെ മദ്യത്തിന് ഏറ്റവും ഉയർന്ന വില ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്തെ ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് കേരളത്തിലേക്കാള്‍ 500 രൂപയോളം കുറവാണ് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍.
കേരളത്തിലെയും തമിഴ്നാട്ടിലെയും മദ്യവില
ബ്രാന്‍ഡ് | കേരളം | തമിഴ്നാട് | വ്യത്യാസം |
മാൻഷൻ ഹൗസ് ബ്രാൻഡി | 1040 | 800 | 240 |
ബ്ലാക് ആൻഡ് ഗോൾഡ് ബ്രാൻഡി | 1320 | 920 | 400 |
ഹണിബീ ബ്രാൻഡി | 660 | 640 | 20 |
സിഗ്നേച്ചർ വിസ്കി | 1590 | 960 | 630 |
ആന്റിക്വിറ്റി വിസ്കി | 1710 | 1320 | 390 |
ഓഫിസേഴ്സ് ചോയ്സ് ബ്രാൻഡി | 810 | 640 | 170 |
കെയ്റോൺ ബ്രാൻഡി | 1300 | 1000 | 300 |
മോർഫ്യൂസ് ബ്രാൻഡി | 1260 | 960 | 300 |
ബെക്കാഡി ക്ലാസിക്വൈറ്റ് റം | 1550 | 1000 | 550 |
ബെക്കാഡി റം (ആപ്പിൾ) | 1520 | 1000 | 520 |
മാജിക് മൊമന്റ്സ് വോഡ്ക (ലെമൺ) | 1420 | 920 | 500 |
എംജിഎം വോഡ്ക (ഓറഞ്ച്) | 700 | 640 | 60 |
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.