• HOME
  • »
  • NEWS
  • »
  • kerala
  • »
  • മദ്യത്തിന് വില കൂട്ടില്ലെന്ന സൂചന നൽകി ധനമന്ത്രി

മദ്യത്തിന് വില കൂട്ടില്ലെന്ന സൂചന നൽകി ധനമന്ത്രി

ഇനി നികുതി കൂട്ടിയാൽ ജനം വാറ്റ് ചാരായത്തിന് പിന്നാലെ പോകും എന്നും ധനമന്ത്രി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
ലഹരി വസ്തുക്കൾക്ക് ഓരോ ബജറ്റിലും വില വർധിക്കുന്നതാണ് പതിവ്. നികുതി കൂട്ടുന്നതോടെ വർഷാവർഷം മദ്യത്തിന്റെ വിലയും കൂടാറുണ്ട്. എന്നാൽ  ഇക്കുറി ഈ പതിവ് രീതിക്ക് മാറ്റമുണ്ടാകുമോ?

ബജറ്റിൽ എക്സൈസ് വരുമാനം കൂട്ടാൻ നിർദ്ദേശമുണ്ടാകുമോ എന്ന ചോദ്യത്തോട് മദ്യപാനം പ്രോത്സാഹിപ്പിച്ച് നികുതി വരുമാനം വർധിപ്പിക്കാനില്ലെന്നായിരുന്നു മന്ത്രി തോമസ് ഐസക്കിന്റെ മറുപടി. രണ്ട് രീതിയിലാണ് എക്സൈസ് വരുമാനം കൂട്ടുക. ഒന്ന് ആളുകളെ കൊണ്ട് മദ്യം വാങ്ങിപ്പിക്കുക അല്ലെങ്കിൽ മദ്യത്തിന്റെ നികുതി  കൂട്ടുക. ഇപ്പോൾ തന്നെ നല്ല വരുമാനം ഈയിനത്തിൽ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇനിയും വിദേശ മദ്യത്തിന്റെ നികുതി കൂട്ടിയാൽ ജനം വാറ്റ് ചാരായത്തിന് പിന്നാലെ പോകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മദ്യം വാങ്ങാനെത്തുന്നവരെ കുറ്റവാളികളെ പോലെ  വേലികെട്ടി ക്യൂ നിർത്തുന്നത് ശരിയല്ലെന്നും തോമസ് ഐസക് പറഞ്ഞു. കേരളത്തിലെത്തുന്ന വിദേശികൾ അത് വികൃതമായ നടപടിയായാണ് കാണുന്നത്. പബുകൾ ആരംഭിക്കാനുളള നീക്കത്തോടാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

എന്നാൽ വരുമാനം വർധിപ്പിക്കാൻ മറ്റ് പല തീരുമാനങ്ങളും പ്രതീക്ഷിക്കാമെന്ന സൂചനയും ധനമന്ത്രി നൽകി. വരുമാനം കൂട്ടും, ചോർച്ച തടയും, ലോട്ടറി വില കൂട്ടും . ഇതിൽ ഒരാഴ്കക്കുളളിൽ തീരുമാനം ഉണ്ടാകും. ലോട്ടറി വില വർധിപ്പിച്ചില്ലെങ്കിൽ സമ്മാനതുക കുറയ്ക്കേണ്ട സാഹചര്യവും മന്ത്രി ചൂണ്ടികാട്ടി.

വയൽ നികത്തി  ഭൂമി തരം മാറ്റുന്നതിന് ഫീസ് കൂട്ടും. എയ്ഡഡ് സ്കൂളുകളിൽ അനാവശ്യമായി അധ്യാപക തസ്തികകൾ ഉണ്ടോ എന്നതിൽ പരിശോധന കർശനമാക്കും. വരുമാന ചോർച്ച തടയുന്നതിന്റെ ഭാഗമായാണ് നടപടി. പ്രളയത്തിലൂടെ വർധിച്ച മണൽ വിറ്റ് നികുതിയേതര വരുമാനം കണ്ടെത്തും. ബജറ്റിന് മുന്നോടിയായി തൈക്കാട് ഗസ്റ്റ് ഹൗസിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രീ ബജറ്റ് ചർച്ചയിൽ വരുമാനം കൂട്ടാനും ചിലവ് ചുരുക്കാനും നിരവധി നിർദ്ദേശങ്ങളാണ് ധനമന്ത്രിക്ക് ലഭിച്ചത്.
Published by:meera
First published: