HOME » NEWS » Kerala » LIQUOR SALE IS VIA THE BEVQ APP TALKS WITH FAIR CODE REPRESENTATIVES ON WEDNESDAY RV TV

വരുന്നു വീണ്ടും 'BevQ കാലം'; മദ്യവിതരണം ബെവ് ക്യൂ ആപ്പ് വഴി തന്നെ ; ഫെയർ കോഡ് പ്രതിനിധികളുമായി ബുധനാഴ്ച ചർച്ച

17 നു മദ്യ വിതരണം തുടങ്ങാനാകുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം

News18 Malayalam | news18-malayalam
Updated: June 15, 2021, 8:24 PM IST
വരുന്നു വീണ്ടും 'BevQ കാലം'; മദ്യവിതരണം ബെവ് ക്യൂ ആപ്പ് വഴി തന്നെ ; ഫെയർ കോഡ് പ്രതിനിധികളുമായി ബുധനാഴ്ച ചർച്ച
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ലോക്ക്ഡൗൺ ലഘൂകരിക്കുന്നതോടെ സംസ്ഥാനത്ത് മദ്യ വിതരണം 17 ന് തുടങ്ങാനുള്ള ശ്രമങ്ങളാരംഭിച്ച്  സർക്കാർ. ബിവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും 17ന് തുറക്കാനുള്ള നടപടികളുമായാണ് എക്സൈസ് വകുപ്പ്
മുന്നോട്ടുപോകുന്നത്. ടി പി ആര്‍ നിരക്ക് 8നും 20നും ഇടയിലുള്ള പ്രദേശങ്ങളിലാണ്  ഭാഗിക ലോക്ഡൗണാണുള്ളത്. ഈ സ്ഥലങ്ങളിലായിരിക്കും ആപ്പിന്റെ സഹായത്തോടെ മദ്യം വിതരണം ചെയ്യുക. മറ്റുള്ള സ്ഥലങ്ങളിൽ മദ്യശാലകൾ തുറക്കില്ലെന്ന് എക്സൈസ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Also Read- സംസ്ഥാനത്ത് നാളെ മുതൽ ലോക്ഡൗൺ ലഘൂകരിക്കും; മദ്യശാലകൾ തുറക്കും; ഇളവുകൾ അറിയാം

ബാറുകളിൽ പാഴ്സസൽ മാത്രമേ അനുവദിക്കൂ. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് മദ്യം വിതരണം ചെയ്ത ഫെയർകോഡ് കമ്പനിയെയാണ് മദ്യ വിതരണത്തിന് പരിഗണിക്കുന്നത്. നാളെ കമ്പനി അധികൃതരുമായി ബെവ്കോ എം ഡി ചർച്ച നടത്തും. തയാറെടുപ്പുകളെക്കുറിച്ച് എക്സൈസ് അധികൃതരുമായും ചർച്ച നടത്തുന്നുണ്ട്.

Also Read- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ ഇളുവുകള്‍

ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ബാറുകളേയും ആപ്പിൽ ഉൾക്കൊള്ളിക്കും. ബെവ് ക്യൂ ആപ്പിൽ പുതിയ ഓപ്ഷനുകൾ ഉണ്ടാകും. ഉപഭോക്താവിന് ഇഷ്ടമുള്ള ബാറുകളോ ബെവ് കോ ഔട്ട് ലെറ്റുകളോ തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ടാകും. എങ്കിലും ആപ്പിലെ പ്രശ്നങ്ങൾ പരിഹരിച്ച് 17ന് ബുക്കിങ് ആരംഭിക്കാൻ കഴിയുമോ എന്ന ആശങ്ക ബെവ്കോയ്ക്കുണ്ട്. തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബെവ്കോ മറ്റു സംവിധാനങ്ങളെക്കുറിച്ചും ആലോചിക്കും.

Also Read- Breaking| പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കടിഞ്ഞാൺ; ആദായ നികുതി നിയമത്തിലെ 80 ജി ആനുകൂല്യം റദ്ദ് ചെയ്തു

ബാറുകളിൽ പാഴ്സൽ വിതരണം ചെയ്യുന്നതിലും പ്രശ്നമുണ്ട്. സഹകരിക്കാൻ താത്പര്യമുള്ള ബാറുകൾ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സന്നദ്ധ അറിയിക്കണം. ഇത് ഒരു ദിനം കൊണ്ടു പൂർത്തിയാകാനിടയില്ല. അതിനാലാണ് മദ്യ വിതരണം 17നു തുടങ്ങുന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ടാക്കുന്നത്.
ആപ്പ് വേണമെന്ന കാര്യം ഇന്നലെ മാത്രമാണ് ഫെയർ കോഡ് കമ്പനിയെ ബെവ്കോ അറിയിച്ചത്. ബംഗ്ലരുവിലെ മറ്റൊരു കമ്പനിയുമായി ചർച്ച നടത്തിയെങ്കിലും അതു വിജയിച്ചിരുന്നില്ല.

Also Read- തമിഴ്നാട്ടിൽ മദ്യശാലകൾ തുറന്നു; മദ്യകുപ്പികൾക്ക് ആരതി നടത്തി ആഘോഷം
Published by: Rajesh V
First published: June 15, 2021, 8:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories