• HOME
 • »
 • NEWS
 • »
 • kerala
 • »
 • കോവിഡ് കേസുകൾ കുത്തനെ കൂടി; എറണാകുളത്തെ മദ്യശാലകൾക്ക് പൂട്ട് വീണു

കോവിഡ് കേസുകൾ കുത്തനെ കൂടി; എറണാകുളത്തെ മദ്യശാലകൾക്ക് പൂട്ട് വീണു

ജില്ലയില്‍ ബെവ്‌കോയുടെ കീഴിലുള്ള 40 ഔട്ട്ലെറ്റുകളില്‍ 32 എണ്ണവും പൂട്ടി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  കൊച്ചി: കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുകയും ചെയ്തതോടെ എറണാകുളം ജില്ലയിലെ മദ്യവില്‍പനശാലകള്‍ കൂട്ടത്തോടെ അടച്ചു. ജില്ലയില്‍ ബെവ്‌കോയുടെ കീഴിലുള്ള 40 ഔട്ട്ലെറ്റുകളില്‍ 32 എണ്ണവും പൂട്ടി.

  ടിപിആര്‍ ഉയര്‍ന്ന് സി കാറ്റഗറിയില്‍ എത്തിയതോടെ കൊച്ചി കോര്‍പറേഷനിലെ മുഴുവന്‍ ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും ബാറുകളും പൂട്ടിയിട്ടുണ്ട്. ജില്ലയില്‍ പുത്തന്‍കുരിശ്, കളമശേരി, രാമമംഗലം, ഇലഞ്ഞി, പിറവം, പോത്താനിക്കാട്, പട്ടിമറ്റം, നെടുമ്പാശേരി എന്നീ ബെവ്‌കോ ഔട്ട്ലെറ്റുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

  ലോക്ക്ഡൗൺ ഇളവുകള്‍ ബാധകമായ എ, ബി കാറ്റഗറിയില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ മാത്രമേ മദ്യവില്‍പനശാലകള്‍ക്കു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.

  ഏതാനും ദിവസങ്ങളായി എറണാകളും ജില്ലയിൽ കോവിഡ് കേസുകൾ കൂടുകയാണ്. 2359 കേസുകളാണ് ഇന്നലെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. പല പ്രദേശങ്ങളിലും ടിപിആർ വർധിച്ച് എ, ബി കാറ്റഗറി സ്ഥലങ്ങൾ സി കാറ്റഗറിയിലേക്കു മാറി.

  Also Read- COVID 19| കേന്ദ്രസംഘം ഇന്ന് കേരളത്തിൽ; പത്ത് ജില്ലകളിൽ സന്ദർശനം നടത്തും

  അതേസമയം, സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രണ്ട് മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി.

  ഇന്നലെ കേരളത്തിൽ 22,064 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

  Also Read- വാക്സിനെടുക്കാത്തവർക്ക് മാത്രം ഭക്ഷണം; മാസ്ക് വിരുദ്ധ നയത്തിന് ശേഷം പുതിയ പ്രഖ്യാപനവുമായി അമേരിക്കൻ റെസ്റ്റോേറന്‍റ്

  സംസ്ഥാനത്തെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. ആറംഗ സംഘം രണ്ടായി തിരിഞ്ഞ് 10 ജില്ലകളില്‍ സന്ദര്‍ശനം നടത്തും. ഇന്ന് വൈകിട്ടോടെയാണ് എന്‍.സി.ഡി.സി ഡയറക്ടര്‍ ഡോ. സുജീത് സിങ്ങിന്റെയും ഡോ. പി. രവീന്ദ്രന്റെയും നേതൃത്വത്തിലാണ് സംഘമെത്തുന്നത്.

  രാജ്യത്തെ പ്രതിദിന രോഗബാധിതരില്‍ പകുതിയിലേറെയും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. ടിപിആര്‍ 13 -ന് മുകളിലെത്തിയ സാഹചര്യത്തില്‍ രോഗവ്യാപനം കുറക്കാന്‍ സംഘം നിര്‍ദ്ദേശം നല്‍കും. നാളെ കൊല്ലം, ആലപ്പുഴ ജില്ലകള്‍ സന്ദർശിക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഞായറാഴ്ച എത്തും. ആരോഗ്യമന്ത്രി, ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുമായി തിങ്കളാഴ്ച സംഘം കൂടിക്കാഴ്ച നടത്തും.
  Published by:Naseeba TC
  First published: