മാഹിയിലെ മദ്യശാലകള്‍ ഈ ആഴ്ച തുറക്കും; പക്ഷേ, കേരളത്തിൽ നിന്നുള്ളവർക്ക് മദ്യമില്ല
മാഹിയിലെ മദ്യശാലകള്‍ ഈ ആഴ്ച തുറക്കും; പക്ഷേ, കേരളത്തിൽ നിന്നുള്ളവർക്ക് മദ്യമില്ല
ഒന്‍പത് കിലോമീറ്റര്‍ മാത്രം വിസ്തീർണ്ണമുള്ള കേന്ദ്രഭരണ പ്രദേശമായ മാഹി മദ്യ പെരുമയില്‍ പേരുകേട്ട നാടാണ്. അറുപതോളം മദ്യശാലകളിലായി ഇവിടെ ദിവസവും 50 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിക്കുന്നത്. മദ്യം വാങ്ങുന്നവരില്‍ ഭൂരിഭാഗവും മാഹിക്ക് പുറത്തുള്ള മലയാളികളാണ്.
പുതുച്ചേരി സര്‍ക്കാര്‍ മാഹിയില്‍ നിന്നും മദ്യം വാങ്ങുവാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ മയ്യഴിയുടെ പുറത്തുള്ളവര്‍ക്ക് ഇനി മുതല്‍ മദ്യം കിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെങ്കിലും ഇത് തുടരാനാണ് സാധ്യത.
പുതുച്ചേരിക്ക് ചുറ്റും ഹോട്ട് സ്പോര്‍ട്ടുകളായതിനാലാണ് ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ മാഹിക്ക് ചുറ്റും നിലവില്‍ ഹോട്ട് സ്പോട്ടുകളില്ല.
ഒന്‍പത് കിലോമീറ്റര്‍ മാത്രം വിസ്തീർണ്ണമുള്ള കേന്ദ്രഭരണ പ്രദേശമായ മാഹി മദ്യ പെരുമയില്‍ പേരുകേട്ട നാടാണ്. അറുപതോളം മദ്യശാലകളിലായി ഇവിടെ ദിവസവും 50 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിക്കുന്നത്. മദ്യം വാങ്ങുന്നവരില്‍ ഭൂരിഭാഗവും മാഹിക്ക് പുറത്തുള്ള മലയാളികളാണ്. ട്രെയിനുകളിലും മറ്റും എത്തിയാണ് മാഹിയില്‍ നിന്നും മദ്യം വാങ്ങി മലയാളികള്‍ മടങ്ങുന്നത്. ഒപ്പം ദൂരദേശത്ത് നിന്നും ഈ വഴി വന്നുപോകുന്ന മലയാളികളില്‍ പലരും വിലകുറവായതിനാല്‍ ഇവിടെ നിന്നും മദ്യം വാങ്ങിയാണ് മടങ്ങുന്നത്.
ആധാര്‍ നിര്‍ബന്ധമാക്കിയതോടെ മറ്റിടങ്ങളില്‍ നിന്നും മദ്യം വാങ്ങുവാന്‍ എത്തുന്നവര്‍ നിരാശരായി മടങ്ങേണ്ടി വരും. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം മാഹിയിലെ സാമൂഹിക അന്തരീക്ഷത്തിന് സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. മാഹിയില്‍ ഈ ആഴ്ച അവസാനത്തോടെ മദ്യശാലകള്‍ തുറക്കും. അതിന് മുന്നോടിയായിട്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മദ്യത്തിന് വില കൂട്ടാനുളള നീക്കത്തിലുമാണ് പുതുച്ചേരി സര്‍ക്കാര്‍.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.