തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് നാളെ അവധിയായിരിക്കും. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഡൽഹിയിൽ എക്സൈസ് കമ്മീഷണർ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ലൈസൻസിയും മദ്യം വിൽക്കാൻ പാടില്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. ഹോട്ടലുകളിലെ താമസക്കാർക്ക് മദ്യം നൽകുന്നതിന് ഈ നിയന്ത്രണം ബാധകമല്ല (L-15), L-16 (ഹോട്ടൽ ബാറുകൾ), L-17-19 (റെസ്റ്റോറന്റുകളും ബാറുകളും), എൽ-ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ എന്നിവിടങ്ങളിൽ മദ്യം വിൽക്കാൻ ഡൽഹി എക്സൈസ് കമ്മീഷണർ ഇളവ് നൽകിയിട്ടുണ്ട്.
ഡൽഹിയിൽ റിപ്പബ്ലിക് ദിനം (ജനുവരി 26), സ്വാതന്ത്ര്യദിനം(ഓഗസ്റ്റ് 15), ഗാന്ധിജയന്തി (ഒക്ടോബർ 2). ഒഴികെയുള്ള എല്ലാ ഡ്രൈഡേകളിലും L-28 (ക്ലബ്), L-29 (സർക്കാർ സേവകർക്കുള്ള ക്ലബ്ബുകൾ/മെസ്), P-10, P-13 (പാർട്ടികൾ/ചടങ്ങുകൾ/സമ്മേളനങ്ങൾ എന്നിവയിൽ മദ്യം നൽകുകയോ വിൽക്കുകയോ ചെയ്യാറുണ്ട്).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bevco, Liquor, Republic Day