• HOME
  • »
  • NEWS
  • »
  • kerala
  • »
  • സർക്കാരിന്റെ പണപ്പെട്ടി നിറച്ച് മദ്യവിൽപന കുതിക്കുന്നു; ഇന്നലെ മാത്രം വിറ്റത് 60 കോടിയുടെ മദ്യം

സർക്കാരിന്റെ പണപ്പെട്ടി നിറച്ച് മദ്യവിൽപന കുതിക്കുന്നു; ഇന്നലെ മാത്രം വിറ്റത് 60 കോടിയുടെ മദ്യം

ബാറുകളിലെ കണക്ക് ഒഴിവാക്കിയാണ് ഇത്രയും വില്പന 

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: അമ്പത്തിരണ്ടു ദിവസങ്ങൾക്കു ശേഷം  തുറന്നപ്പോൾ മദ്യവിൽപന ശാലകളിലേക്ക് ജനം  ഒഴുകിയെത്തി. ബെവ് കോയുടെയും കൺസ്യൂമർ ഫെഡിൻ്റെയും പണപ്പെട്ടികൾ നിറഞ്ഞു. ഒപ്പം സർക്കാർ ഖജനാവും. അൺലോക്കിൻ്റെ ആദ്യ ദിനം റെക്കോർഡ്‌ മദ്യ വിൽപനയാണ് സംസ്ഥാനത്ത് നടന്നത്.

    ബെവ് കോ ഔട്ട് ലെറ്റുകളിൽ 52 കോടിയുടയും കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളിൽ എട്ടു കോടിയുടേയും മദ്യം വിറ്റു. ഉയർന്ന ടി പി ആർ ഉള്ള പ്രദേശങ്ങളിലെ മദ്യവിൽപന ശാലകൾ തുറക്കാതെയാണ് ഇത്രയും ഉയർന്ന മദ്യ വിൽപന നടന്നത്. ബാറുകളിൽ നിന്നുള്ള മദ്യത്തിൻ്റെ കണക്ക് ഇതിനു പുറമേയാണ്.

    Also Read- PUBG Madan| യൂട്യൂബ് ചാനൽ വഴി അശ്ലീലം; യൂട്യൂബർ പബ്ജി മദന്‍ അറസ്റ്റിലായി; പരാതിയുമായെത്തിയത് 159 സ്ത്രീകള്‍

    നേരത്തേ 49 കോടി രൂപയുടെ മദ്യമായിരുന്നു പ്രതിദിന ശരാശരി വിൽപന. ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിൽ കൂടുതലുള്ള സ്ഥലങ്ങളിലെ 40 ഷോപ്പുകൾ തുറക്കാതെയാണ്  52 കോടിയുടെ കച്ചവടം എന്നതും ശ്രദ്ധേയം.

    പാലക്കാട് തേങ്കുറിശിയിലാണ് കൂടുതൽ മദ്യം വിറ്റത്. 69 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റുപോയത്. തമിഴ്നാടുമായി ചേർന്നു കിടക്കുന്ന സ്ഥലമാണിത്. അതിനാലാകാം ഇത്രയും ഉയർന്ന വിൽപനയെന്നാണ് ബെവ്കോയുടെ വിലയിരുത്തൽ.  തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട് ലെറ്റിൽ 66 ലക്ഷത്തിൻ്റെയും  ഇരിങ്ങാലക്കുടയിൽ 65 ലക്ഷത്തിൻ്റേയും കച്ചവടം നടന്നു.

    Also Read- സഹോദരനും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചത്

    കണ്‍സ്യൂമർഫെഡ് മദ്യശാലകളിലും  കച്ചവടം പൊടിപൊടിച്ചു.  എട്ടു കോടിരൂപയുടെ മദ്യമാണ് ഇന്നലെ വിറ്റത്. സാധാരണ ആറോ എഴോ കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്. ആലപ്പുഴയിലെ ഔട്ട് ലെറ്റിലാണ് കൂടുതൽ മദ്യം വിറ്റത്. 43.27 ലക്ഷംരൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട്ടെ ഷോപ്പാണ്. 40.1 ലക്ഷം രൂപയുടെ മദ്യം വിറ്റു. കൊയിലാണ്ടിയിലെ ഔട്ട് ലെറ്റിൽ 40 ലക്ഷം രൂപയുടെ കച്ചവടവും നടന്നു.

    കൺസ്യൂമർ ഫെഡിൻ്റേയും മൂന്നു ഷോപ്പുകൾ തുറന്നിരുന്നില്ല. വരും ദിവസങ്ങളിലും കച്ചവട കണക്കുകൾ ഉയരുമെന്നാണ് ബെവ് കോയുടെ വിലയിരുത്തൽ. ചിലയിടങ്ങളിലെങ്കിലും കോവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന് പരാതിയുണ്ട്. അതിനാൽ കർശന നിയന്ത്രണം വേണമെന്നും നിർദേശമുണ്ട്. ജീവനക്കാർക്ക്  ഇതു സംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ സർക്കുലർ  ബിവറേജസ് കോർപ്പറേഷൻ എംഡി യോഗേഷ് ഗുപ്ത  കൈമാറി.
    Published by:Rajesh V
    First published: