• HOME
  • »
  • NEWS
  • »
  • kerala
  • »
  • Liquor Sale| ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് റെക്കോർഡ് മദ്യകച്ചവടം; തിരുവനന്തപുരം ചാലക്കുടിയെയും ഇരിങ്ങാലക്കുടയെയും പിന്നിലാക്കി

Liquor Sale| ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് റെക്കോർഡ് മദ്യകച്ചവടം; തിരുവനന്തപുരം ചാലക്കുടിയെയും ഇരിങ്ങാലക്കുടയെയും പിന്നിലാക്കി

65 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 24ന് വിറ്റത്

bevco

bevco

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് തലേന്ന് റെക്കോർ‌ഡ് മദ്യകച്ചവടം. ഈ മാസം 24ന് വിറ്റത് 65 കോടി രൂപയുടെ മദ്യമെന്ന് കണക്കുകൾ. കഴിഞ്ഞ വർഷത്തെക്കാൾ 10 കോടി രൂപ കൂടുതലാണിത്.

    വിൽപനയിൽ മുന്നിൽ തലസ്ഥാന ജില്ലയാണ്. തിരുവനന്തപുരം നഗരത്തിലെ പവർഹൗസ് ബെവ്കോ ഔട്ട്ലെറ്റിലെ വിൽപന 73.53 ലക്ഷം രൂപയാണ്. ചാലക്കുടിയിൽ 70.72 ലക്ഷം രൂപയും ഇരിങ്ങാലക്കുടയിൽ 63.60 ലക്ഷം രൂപയുടെ മദ്യവുമാണ് വിറ്റത്.

    കഴിഞ്ഞ വർഷം ഇതേദിവസം വിറ്റത് 55 കോടിയുടെ മദ്യമാണ്. ഇത് ബെവ്കോ ഔട്ട്ലെറ്റുകളിലെ മാത്രം വിൽപനയാണ്. ബാറുകളുടെ വിൽപനയും കൂടി ചേർത്താൽ വില ഇനിയും കോടികൾ കടക്കും.  265 മദ്യഷോപ്പുകളാണ് ബിവറേജസ് കോർപറേഷനുള്ളത്.

    പൊതുവിപണിയിലെ തക്കാളി വില നിയന്ത്രിക്കാന്‍ ഊര്‍ജിത ശ്രമം; ആന്ധ്രയില്‍ നിന്നും 10 ടണ്‍ തക്കാളി എത്തും

    ഹോർട്ടികോർപ്പ് മുഖാന്തരം ആന്ധ്രാപ്രദേശിലെ കർഷകരിൽ നിന്നും 10 ടൺ തക്കാളി(Tomato) കൂടി കേരളത്തിൽ എത്തിക്കാൻ കൃഷിവകുപ്പ്. പച്ചക്കറികൾക്ക് വില കുതിച്ചുയർന്ന സമയത്ത് കൃഷി വകുപ്പ് കഴിഞ്ഞ ഒരു മാസമായി ശക്തമായ രീതിയിൽ വിപണി ഇടപെടലുകൾ നടത്തിയിരുന്നു. പ്രാദേശികമായി കർഷകരിൽ നിന്നും സംഭരണം ശക്തമാക്കുകയും തമിഴ്നാട്ടിലെ കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറി സംഭരിക്കുന്ന നടപടികളടക്കം പലതും ഇക്കാലയളവിൽ കൃഷിവകുപ്പ് ചെയ്യുകയുണ്ടായി.

    പല പച്ചക്കറികളുടെയും വില പൊതു വിപണിയിൽ നിയന്ത്രിക്കുവാനും കഴിഞ്ഞിട്ടുണ്ട്. എന്നാൽ തക്കാളി വില ഉയർന്നു നിൽക്കുന്നത് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആന്ധ്രയിൽ നിന്നും 10 ടൺ തക്കാളി കേരളത്തിലേക്ക് എത്തിക്കുന്നത്.

    തെങ്കാശിയിലെ കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികൾ സംഭരിക്കുന്നതിന് കഴിഞ്ഞ ആഴ്ച ധാരണയുമായിട്ടുണ്ട്. ഇതു പ്രകാരമുള്ള പച്ചക്കറികൾ അടുത്ത ആഴ്ച മുതൽ എത്തിത്തുടങ്ങുന്നതാണ്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ 22 മുതൽ ജാനുവരി 1 വരെ വിവിധ ഭാഗങ്ങളിലായി ക്രിസ്മസ് പുതുവത്സര വിപണികൾ സംഘടിപ്പിച്ചിരിക്കുന്നതിനാൽ ഈ വിപണികളിലേക്കു കൂടിയാണ് തക്കാളി അടിയന്തിരമായി എത്തിക്കുന്നത്.

    Also Read- SSLC Plus Two Exam Schedule| എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ ഇന്നറിയാം; വിദ്യാഭ്യാസമന്ത്രി ഷെഡ്യൂള്‍ പ്രഖ്യാപിക്കും

    തിങ്കളാഴ്ച ആന്ധ്രയിൽ നിന്നും തക്കാളി ലോഡുമായുള്ള വാഹനം തിരുവനന്തപുരത്ത് ആനയറയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

    ആന്ധ്രയിലെ മുളകാലച്ചെരുവിൽ നിന്നുമുള്ള കർഷകരിൽ നിന്നുമാണ് ഇപ്പോൾ തക്കാളി സംഭരിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ ആനയറ വേൾഡ് മാർക്കറ്റിൽ കൃഷി ഡയറക്ടർ സുഭാഷ് ഐ.എ.എസ് ലോഡ് സ്വികരിക്കും
    Published by:Rajesh V
    First published: