• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഈ മാസം മദ്യനിയന്ത്രണമുള്ള ദിവസങ്ങള്‍; പാലാക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

ഈ മാസം മദ്യനിയന്ത്രണമുള്ള ദിവസങ്ങള്‍; പാലാക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

തിരുവോണ ദിവസമായ സെപ്റ്റംബര്‍ 11ന് ബിവറേജസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായിരിക്കും...

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: കേരളത്തില്‍ ഈ മാസം ഒന്നാം തീയതിക്ക് പുറമെ സെപ്റ്റംബര്‍ 11, 13, 21 ദിവസങ്ങളിലും മദ്യവില്‍പനയ്ക്ക് നിയന്ത്രണമുണ്ട്. ഇതിന് പുറമെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ മൂന്നു ദിവസം അധികം മദ്യവില്‍പനയ്ക്ക് നിയന്ത്രണമുണ്ട്.

    തിരുവോണ ദിവസമായ സെപ്റ്റംബര്‍ 11ന് ബിവറേജസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായിരിക്കും. കഴിഞ്ഞ വര്‍ഷം നല്‍കിയ അവധി ഇത്തവണയും തുടരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ ദിവസം ബാറുകളില്‍ മദ്യം ലഭ്യമാകും. ശ്രീനാരായണഗുരുജയന്തിയായതിനാല്‍ ചതയദിനത്തിലും എല്ലാ മദ്യശാലകള്‍ക്കും അവധിയായിരിക്കും. ശ്രീനാരായണ ഗുരു സമാധിയായ (കന്നി അഞ്ച്) സെപ്റ്റംബര്‍ 21നും സംസ്ഥാന വ്യാപകമായി മദ്യശാലകള്‍ അടച്ചിട്ടും.

    പ്രിൻസിപ്പൽ ഹീറോ ഡാ; കുട്ടികൾക്കൊപ്പം താളം ചവിട്ടിയും മേളം കൊട്ടിയും ആഘോഷിക്കുന്ന ആ 'പ്രിൻസി' ഇദ്ദേഹമാണ്

    ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ മുകളില്‍ പറഞ്ഞ അവധികള്‍ക്ക് പുറമെ മൂന്നു പകല്‍ അധിക അവധിയുണ്ട്. സെപ്റ്റംബര്‍ 20 രാത്രി ഒമ്പതു മുതല്‍ വോട്ടെടുപ്പ് ദിനമായ സെപ്റ്റംബര്‍ 23ന് വൈകിട്ട് ആറു വരെയും വോട്ടെണ്ണല്‍ നടക്കുന്ന സെപ്റ്റംബര്‍ 27 നുമാണ് പാലായില്‍ മദ്യഷാപ്പുകള്‍ക്ക് അവധി.
    First published: