നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചെരുപ്പ് തുന്നിക്കൂട്ടി ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് 10, 000 രൂപ

  ചെരുപ്പ് തുന്നിക്കൂട്ടി ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് 10, 000 രൂപ

  കഴിഞ്ഞ പ്രളയകാലത്ത് 10000 രൂപയും 25 സാരിയുമാണ് ദുരിത ബാധിതർ ലിസി സംഭാവനയായി നൽകിയത്.

  • News18
  • Last Updated :
  • Share this:
   കോഴിക്കോട്: ചെരുപ്പ് തുന്നി സ്വരുക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് രാജസ്ഥാൻ സ്വദേശിയായ യുവതി. കോഴിക്കോട് പേരാമ്പ്രയിൽ ചെരുപ്പുതുന്നി ജീവിതം പുലർത്തുന്ന ലിസിയാണ് പ്രളയകാലത്തെ നന്മയുടെ പ്രതീകങ്ങളിലൊന്നാകുന്നത്. തന്റെ ജീവിതാനുഭവങ്ങളാണ് സഹായം നൽകുവാൻ പ്രേരിപ്പിക്കുന്നതെന്ന് ബന്ധുക്കളുടെ അസിഡ് ആക്രമണത്തിന് ഇരയായ ലിസി പറയുന്നു

   പേരാമ്പ്ര ബസ് സ്റ്റാൻഡിന്റെ ഓരത്ത് ലിസിയുണ്ട്. ചെരുപ്പ് തുന്നിയാണ് ജീവിതം. 29 വർഷങ്ങൾക്ക് മുമ്പ് സ്വത്ത് തർക്കത്തിന്റെ പേരിൽ ബന്ധുക്കളുടെ ആസിഡ് ആക്രമണത്തിനിരയായി. പൊള്ളലേറ്റ ശരീരവുമായി പിതാവിനൊപ്പം കേരളത്തിലെത്തി. ആക്രി പെറുക്കിയും കടത്തിണ്ണയിലുറങ്ങിയും ജീവിതം.

   ഇന്ന് കണ്ടെത്തിയത് രണ്ട് മൃതദേഹം; ഭൂദാനത്ത് മരണം 40

   ഇതിനിടയിൽ അച്ഛൻ മറ്റൊരു വിവാഹം കഴിഞ്ഞ തമിഴ്നാട്ടിലേക്ക് പോയി. ചെരുപ്പുതുന്നൽ പഠിച്ചതോടെ വരുമാനമാർഗമായി. കഴിഞ്ഞ പത്ത് വർഷമായി ലിസി പേരാമ്പ്രയിൽ ഉണ്ട്. ഈ പ്രളയകാലത്തും ലിസി നന്മയുടെ അടയാളമാവുകയാണ്. ചെരുപ്പുതുന്നിക്കിട്ടിയ ചില്ലറത്തുട്ടുകൾ ചേർത്തുവെച്ച് ലിസി 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും

   കഴിഞ്ഞ പ്രളയകാലത്ത് 10000 രൂപയും 25 സാരിയുമാണ് ദുരിത ബാധിതർ ലിസി സംഭാവനയായി നൽകിയത്. ഇത്തവണ കൂടുതൽ നൽകണമെന്ന് ആഗ്രഹിച്ചു. പക്ഷെ കരുതിയ പണം ആരോ കവർന്നു. മന്ത്രി TP രാമകൃഷ്ണൻ ലിസിയുടെ സംഭാവന ഏറ്റുവാങ്ങും.

   First published: