തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലെ സംവരണ വാർഡുകൾ ഇന്നറിയാം

സെപ്റ്റംബർ 28നാണ് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ആരംഭിച്ചത്

News18 Malayalam | news18-malayalam
Updated: October 16, 2020, 6:15 AM IST
തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലെ സംവരണ വാർഡുകൾ ഇന്നറിയാം
Election
  • Share this:
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും. തിരുവനന്തപുരം, കൊല്ലം  കോർപ്പറേഷനുകളുടെ നറുക്കെടുപ്പാണ് ഇന്ന് നടക്കുക.
സെപ്റ്റംബർ 28നാണ് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ആരംഭിച്ചത്.

ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടേയും നറുക്കെടുപ്പായിരുന്നു ആദ്യഘട്ടം. പിന്നീട് ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും കോർപ്പറേഷനുകളുടേയും നറുക്കെടുപ്പ് നടന്നു. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ അഞ്ചു വിഭാഗങ്ങളിലേക്കായിരുന്നു നറുക്കെടുപ്പ്. ഓരോ തദ്ദേശ സ്ഥാപനത്തിലും ആകെ സീറ്റുകളുടെ 50 ശതമാനം സ്ത്രീ സംവരണമാണ്.

പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും ജനസംഖ്യക്ക്   ആനുപാതികമായാണ് സംവരണം. 2015ൽ പുരുഷന്മാർ മത്സരിച്ച വാർഡുകൾ ഇത്തവണ സ്ത്രീകൾക്കായി മാറ്റിവച്ചു. ആകെ വാർഡുകളുടെ എണ്ണം ഒറ്റ സംഖ്യ വരുന്ന തദ്ദേശസ്ഥാപനങ്ങളിൽ ഒരു സ്ത്രീ സംവരണ വാർഡിന് വേണ്ടിയും നറുക്കെടുത്തു.

നിലവിലെ സ്ത്രീ സംവരണ വാർഡുകളിൽ 2010ലും സ്ത്രീസംവരണം ഉണ്ടായിരുന്ന വാർഡുകളെ നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.2.71 കോടി വോട്ടർമാരിൽ 282 ട്രാൻസ്ജെൻഡർ

2.71 കോടി വോട്ടർമാരിൽ 1,41,94,775 സ്ത്രീകളും 1,29,25,766 പുരു
ഷന്മാരുമാണ്. 282 ട്രാൻസ്ജെൻഡറുകളും പട്ടികയിലുണ്ട്. ഓഗസ്റ്റ് 12ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്നു ഒമ്പതു ലക്ഷം വോട്ടർമാരാണ് ഇടം പിടിച്ചത്.  അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായ വോട്ടർമാർക്ക് പേര് ചേർക്കുന്നതിന് തെരഞ്ഞെടുപ്പിന് മുൻപ് ഒരവസരം കൂടി നൽകും.

941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാർഡുകൾ, 152 ബ്ളോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ, 86 മുനിസിപ്പാലിറ്റികളിലെ 3078 വാർഡുകൾ, ആറു  കോർപ്പറേഷനുകളിലെ 414 വാർഡുകൾ എന്നിവിടങ്ങളിലെക്കാണ് പൊതു തെരഞ്ഞെടുപ്പ് . ഡിസംബർ രണ്ടാം വാരം തെരഞ്ഞെടുപ്പ് നടക്കും. അതു വരെ ഒരു മാസത്തോളം തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലാകും.
Published by: user_57
First published: October 16, 2020, 6:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading