തിരുവവല്ല: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയെന്ന സജി ചെറിയാനെതിരായ കേസിലെ പരാതിക്കാരനായ അഭിഭാഷകൻ തിരുവല്ല കോടതിയിൽ തടസ ഹർജി നല്കി. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകും വരെ സജി ചെറിയാനെതിരെ തിരുവല്ല കോടതിയിൽ നൽകിയ ഹർജി തള്ളരുതെന്ന് ചൂണ്ടിക്കാട്ടിയാണ് തടസ ഹർജി നൽകിയിരിക്കുന്നത്. ഇന്നു രാവിലെ 11മണിയോടെയായിരുന്നു കൊച്ചി സ്വദേശിയായി അഭിഭാഷകൻ ഹർജി നല്‍കിയത്.
Also Read-സജി ചെറിയാൻ വീണ്ടും മന്ത്രി; നാളെ സത്യപ്രതിജ്ഞ; മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു
ഹർജി നാളെ പരിഗണിക്കും. അതേസമയം നാളെ വൈകുന്നേരം സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ശുപാർശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചതിന് പിന്നാലെയാണ് സത്യപ്രതിജ്ഞയ്ക്ക് തയ്യാറാകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.