HOME » NEWS » Kerala » LITTLE STUDENTS WERE TAKEN BY SURPRISE AS THEIR TEACHERS PAID A VISIT TO THEIR HOMES JK TV

സ്‌നേഹ മധുരവുമായി അധ്യാപകര്‍ വീടുകളിലേക്ക്; സന്തോഷത്തില്‍ കുരുന്നുകള്‍

കോട്ടയം ജില്ലയിലെ മുട്ടുചിറയിൽ നിന്ന് അധ്യാപകർ വിദ്യാർഥികളെ കാണാൻ വീടുകളിലേക്ക് എത്തിയത്

News18 Malayalam | news18-malayalam
Updated: July 4, 2021, 3:36 PM IST
സ്‌നേഹ മധുരവുമായി അധ്യാപകര്‍ വീടുകളിലേക്ക്; സന്തോഷത്തില്‍ കുരുന്നുകള്‍
News18 Malayalam
  • Share this:
കോട്ടയം:  കോവിഡ് മഹാമാരി പടർന്നുപിടിക്കാൻ തുടങ്ങിയതോടെ  രാജ്യത്തെ വിദ്യാഭ്യാസ രംഗം ആകെ പ്രതിസന്ധിയിലായിരുന്നു. വിദ്യാഭ്യാസം എങ്ങനെ തുടർന്ന് നടപ്പാക്കണം എന്ന ചർച്ചകൾക്കിടയിൽ ആണ് ഓൺലൈനിലേക്ക് എല്ലാം മാറിയത്. ആദ്യ തരംഗത്തിന് പിന്നാലെ രണ്ടാം തരംഗവും കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെ  വിദ്യാലയങ്ങൾ പ്രവർത്തിക്കാതെയായി. കുട്ടികൾ സ്കൂളുകൾ കണ്ടിട്ട് വർഷം രണ്ടാകുന്നു. മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷയ്ക്കായി മാത്രമാണ് സ്കൂളിൽ എത്തേണ്ടി വന്നത്.

വാക്സിനേഷൻ വിതരണം പകുതി പോലും എത്താത്ത സാഹചര്യത്തിൽ ഉടനൊന്നും വിദ്യാലയങ്ങൾ തുറക്കുമെന്ന പ്രതീക്ഷയുമില്ല. അതിനിടെയാണ് കോട്ടയം ജില്ലയിലെ മുട്ടുചിറയിൽ നിന്ന് അധ്യാപകർ വിദ്യാർഥികളെ കാണാൻ വീടുകളിലേക്ക് എത്തിയത്. മുട്ടുചിറ സര്‍ക്കാര്‍ യു.പി. സ്കൂളിലെ അധ്യാപകരും പി.ടി.എ അംഗങ്ങളും സ്നേഹ മധുരവുമായി ആണ് കുട്ടികളുടെ വീടുകളിലെത്തിയത്. വെറുംകൈയോടെ അല്ല അധ്യാപകർ കുട്ടികളുടെ വീടുകളിൽ എത്തിയത്.

Also Read-കിറ്റെക്‌സ് സാബു ജേക്കബിന്റെ സമൂഹമാധ്യമം വഴിയുള്ള പ്രതികരണം തെറ്റായിപ്പോയി; വ്യവസായ മന്ത്രി പി രാജീവ്

സ്കൂളില്‍നിന്നുള്ള പലഹാര വണ്ടിയും അവർക്ക് ഒപ്പം ഉണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആഹ്ളാദ നിമിഷങ്ങള്‍ സമ്മാനിച്ചു കൊണ്ടായിരുന്നു അധ്യാപകർ എത്തിയത്. സ്കൂളിൽ ആകെയുള്ളത് 59 വിദ്യാർഥികളാണ്.

ഹെഡ്മാസ്റ്റര്‍ കെ. പ്രകാശനും, പി.ടി.എ പ്രസിഡൻ്റായ ഇ.വി ജോഷിയും സ്കൂളിലെ ഈ 59 വിദ്യാർഥികളുടെ വീട്ടിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്  പലഹാര പാക്കറ്റുകള്‍ നേരിട്ട് എത്തിക്കുകയായിരുന്നു.

പല വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ്. ഇന്റർനെറ്റ് റേഞ്ച് പലമേഖലകളിലും ഇല്ലാത്തതും കുട്ടികളുടെ വിദ്യാഭ്യാസത്തെ വലിയതോതിൽ ബാധിച്ചിരുന്നു.കുട്ടികളുടെ നിലവിലെ സ്ഥിതിയും ഓണ്‍ലൈന്‍ ക്ലാസിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും അറിയുന്നതിനും കോവിഡ് ബോധവത്കരണത്തിനുമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഹെഡ്മാസ്റ്റര്‍ കെ പ്രകാശൻ പറഞ്ഞു.

Also Read-മാത്യു കുഴല്‍നാടന് റഹീമിന്റെ മറുപടി;'നമ്മള്‍ രണ്ടു പേരില്‍ ആര് തോല്‍ക്കുന്നു എന്നതല്ല, ഇരയായ പെങ്ങളിങ്ങനെ തോറ്റു നിക്കുന്നുവെന്നതാണ് പ്രശ്നം'

ഏറെ സന്തോഷത്തോടെ പലഹാരപ്പൊതികള്‍ സ്വീകരിച്ച കുട്ടികളില്‍ പലരും  ക്ലാസ് മുറികളില്‍ കൂട്ടുകാര്‍ക്കൊപ്പമിരുന്ന് പഠിക്കാന്‍ കഴിയാത്തതിലെ വിഷമത്തിലാണ്.

കോവിഡ് വ്യാപനം പൂര്‍ണമായും അവസാനിക്കുന്നതുവരെ ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ അനിവാര്യത ഹെഡ്മാസ്റ്റര്‍ ഓരോ കുരുന്നുകൾക്കും പകർന്നു നൽകി. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ അടങ്ങിയ സ്റ്റിക്കര്‍ പലഹാരപ്പൊതിയുടെ മുകളിൽ പതിച്ചാണ് നൽകിയത്.

പലഹാരവണ്ടിയുടെ ഫ്ലാഗ് ഓഫ്  കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി സുനിൽ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൈനമ്മ ഷാജു, കടുത്തുരുത്തി സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ. ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Also Read-'ബിജെപി സംസ്ഥാന അധ്യക്ഷനെ തേജോവധം ചെയ്ത് പാര്‍ട്ടിയെ തകര്‍ക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം'; കുമ്മനം രാജശേഖരന്‍

സ്കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി അഞ്ച് മൊബൈല്‍ ഫോണുകളും ഒരു എല്‍.ഇ.ഡി ടെലിവിഷനും നേരത്തെ നല്‍കിയിരുന്നു. പഞ്ചായത്തിലെ 19 വാര്‍ഡുകളിലെയും ജാഗ്രതാ സമിതികള്‍ക്കും ‍സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലിയറി കെയര്‍ സെന്‍ററിലേക്കും കടുത്തുരുത്തിയിലെ സി.എഫ്.എല്‍.ടി.സിയിലേക്കും പള്‍സ് ഓക്സി മീറ്ററുകളും ലഭ്യമാക്കിയതായി ഹെഡ്മാസ്റ്റര്‍ പറഞ്ഞു.  ജില്ലയിൽ ആദ്യമായാണ് മുഴുവൻ കുട്ടികളെയും തേടി അധ്യാപകർ വീടുകളിലേക്ക് എത്തുന്നത്. ഓൺലൈൻ ക്ലാസുകൾ അടക്കം   പുതിയ മാതൃകകൾ  അവതരിപ്പിക്കുന്നതിന് ഇടയിൽ ആണ് കുട്ടികളെ തേടി അധ്യാപകരുടെ യാത്ര.
Published by: Jayesh Krishnan
First published: July 4, 2021, 3:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories