Live Updates of Lokayukta verdict | മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം; ദുരിതാശ്വാസനിധി കേസ് ലോകായുക്ത വിധി പറയാതെ ഫുൾബെഞ്ചിന് വിട്ടു

ദുരിതാശ്വാസനിധി ദുർവിനിയോഗം നടത്തിയ തുക, മന്ത്രിസഭായോഗത്തിൽ പങ്കെടുത്തവരിൽനിന്ന് തിരിച്ചുപിടിക്കുകയും അവരെ അയോഗ്യരാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസിൽ ലോകായുക്ത വിധി പറയാതെ ഫുൾ ബെഞ്ചിന് വിട്ടു. കേസ് ഇനി ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ (2016-21) 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെ 2018ൽ നല്‍കിയ ഹര്‍ജിയാണ് ലോകായുക്ത പരിഗണിച്ചത്. ദുരിതാശ്വാസനിധി ദുർവിനിയോഗം നടത്തിയ തുക, മന്ത്രിസഭായോഗത്തിൽ പങ്കെടുത്തവരിൽനിന്ന് തിരിച്ചുപിടിക്കുകയും അവരെ അയോഗ്യരാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

കൂടുതൽ വായിക്കുക ...
31 Mar 2023 11:05 (IST)

ലാവലിൻ കേസ് നീട്ടിക്കൊണ്ടുപോകുന്നതുപോലെ ഇതും നീട്ടിക്കൊണ്ട് പോകാനാണ് ശ്രമം

ലാവലിൻ കേസ് നീട്ടിക്കൊണ്ടുപോകുന്നതുപോലെ ഇതും നീട്ടിക്കൊണ്ട് പോകാനാണ് ശ്രമമെന്ന് ഹർജിക്കാരൻ ശശികുമാർ പറഞ്ഞു. എന്തോ ചില സമ്മർദങ്ങൾ കോടതിയിലും ഉണ്ടാകുന്നുണ്ട്. മൂന്നംഗ ബഞ്ചിലേക്ക് പോകുമെന്ന് തോന്നിയിരുന്നു. ഇന്ന് അന്തിമവിധി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. നിയമപോരാട്ടം തുടരും. ജഡ്ജിമാരെ ഭീഷണിപ്പെടുത്തി സമ്മർദ്ദത്തിൽ ആക്കുന്ന നയം നിലവിലുണ്ടെന്നും ശശികുമാർ

31 Mar 2023 11:02 (IST)

ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും ഭിന്ന അഭിപ്രായം

ദുരിതാശ്വാസനിധി കേസിൽ ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും ഭിന്ന അഭിപ്രായം വന്നതോടെയാണ് വിധി പറയാതെ ഫുൾബെഞ്ചിന് വിട്ടത്

31 Mar 2023 11:01 (IST)

സുപ്രീം കോടതിയിൽ പോകുമെന്ന് ശശികുമാർ

എന്ത് സമ്മർദം ചെലുത്തിയും മുഖ്യമന്ത്രി കേസ് നീട്ടികൊണ്ട് പോകാൻ ശ്രമിക്കും. ഇതിനെതിരെ സുപ്രീം കോടതി വരെ പോകാൻ താൻ തയ്യാറാണെന്ന് ശശികുമാർ പറഞ്ഞു

31 Mar 2023 11:00 (IST)

മുഖ്യമന്ത്രിക്ക് രക്ഷപെടാൻ കഴിയില്ലെന്ന് ഹർജിക്കാരൻ

ലോകായുക്തയ്ക്ക് മുൻപിൽ ഉള്ളത് സത്യസന്ധമായ കേസാണെന്ന് ഹർജിക്കാരൻ ശശികുമാർ. ഫുൾ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപെടാൻ കഴിയില്ലെന്ന് ശശികുമാർ പറഞ്ഞു

31 Mar 2023 10:56 (IST)

മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം

ദുരിതാശ്വാസനിധി കേസ് ലോകായുക്ത വിധി പറയാതെ ഫുൾബെഞ്ചിന് വിട്ടത് മുഖ്യമന്ത്രി പിണറായി വിജയന് താൽക്കാലിക ആശ്വാസം നൽകുന്നതാണ്

31 Mar 2023 10:56 (IST)

മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം

ദുരിതാശ്വാസനിധി കേസ് ലോകായുക്ത വിധി പറയാതെ ഫുൾബെഞ്ചിന് വിട്ടത് മുഖ്യമന്ത്രി പിണറായി വിജയന് താൽക്കാലിക ആശ്വാസം നൽകുന്നതാണ്

31 Mar 2023 10:56 (IST)

മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം

ദുരിതാശ്വാസനിധി കേസ് ലോകായുക്ത വിധി പറയാതെ ഫുൾബെഞ്ചിന് വിട്ടത് മുഖ്യമന്ത്രി പിണറായി വിജയന് താൽക്കാലിക ആശ്വാസം നൽകുന്നതാണ്

31 Mar 2023 10:52 (IST)

കേസ് ഇനിയും നീളും

ദുരിതാശ്വാസ നിധി കേസ് ഫുൾ ബെഞ്ചിന് വിട്ടതോടെ, വീണ്ടും വാദം കേൾക്കും

31 Mar 2023 10:52 (IST)

കേസ് ഇനിയും നീളും

ദുരിതാശ്വാസ നിധി കേസ് ഫുൾ ബെഞ്ചിന് വിട്ടതോടെ, വീണ്ടും വാദം കേൾക്കും

31 Mar 2023 10:52 (IST)

കേസ് ഇനിയും നീളും

ദുരിതാശ്വാസ നിധി കേസ് ഫുൾ ബെഞ്ചിന് വിട്ടതോടെ, വീണ്ടും വാദം കേൾക്കും

31 Mar 2023 10:51 (IST)

വിധി പറയാതെ ഫുൾ ബെഞ്ചിന് വിട്ടു

ദുരിതാശ്വാസനിധി കേസിൽ ലോകായുക്ത വിധി പറയാതെ ഫുൾ ബെഞ്ചിന് വിട്ടു

31 Mar 2023 10:51 (IST)

ലോകായുക്തയിൽ വാദം ആരംഭിച്ചു

ദുരിതാശ്വാസനിധി കേസ് ലോകായുക്ത പരിഗണിക്കുന്നു

31 Mar 2023 10:51 (IST)

ലോകായുക്തയിൽ വാദം ആരംഭിച്ചു

ദുരിതാശ്വാസനിധി കേസ് ലോകായുക്ത പരിഗണിക്കുന്നു

31 Mar 2023 10:51 (IST)

ലോകായുക്തയിൽ വാദം ആരംഭിച്ചു

ദുരിതാശ്വാസനിധി കേസ് ലോകായുക്ത പരിഗണിക്കുന്നു

31 Mar 2023 10:51 (IST)

ലോകായുക്തയിൽ വാദം ആരംഭിച്ചു

ദുരിതാശ്വാസനിധി കേസ് ലോകായുക്ത പരിഗണിക്കുന്നു

31 Mar 2023 10:47 (IST)

സിഎംഡിആർഎഫ് കേസിൽ വിധി ഉടൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസിൽ ലോകായുക്ത വിധി ഉടൻ വരും

കൂടുതൽ വായിക്കുക