• HOME
  • »
  • NEWS
  • »
  • kerala
  • »
  • കരള് പങ്കിട്ട പ്രണയം, ഭർത്താവിന് കരൾ പകുത്തു നൽകി ഭാര്യ; പ്രവിജയുടെ കൈപിടിച്ച് സുബീഷ് പുതിയ ജീവിതത്തിലേക്ക്

കരള് പങ്കിട്ട പ്രണയം, ഭർത്താവിന് കരൾ പകുത്തു നൽകി ഭാര്യ; പ്രവിജയുടെ കൈപിടിച്ച് സുബീഷ് പുതിയ ജീവിതത്തിലേക്ക്

അടുത്ത 48 മണിക്കൂർ നിർണായകം ആണെന്ന് ഡോക്ടർമാർ

  • Share this:
കോട്ടയം: ഇന്നലെ പ്രണയദിനത്തിൽ അപൂർവമായൊരു പ്രണയത്തിന്റെ കാഴ്ചകളാണ് കോട്ടയം മെഡിക്കൽ കോളേജിൽ (kottayam medical college)  കണ്ടത്. കരൾ രോഗത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഭർത്താവിന് സ്വന്തം കരൾ പകുത്തുനൽകിയാണ്(Liver transplant ) ഭാര്യ പ്രണയം പങ്കുവെച്ചത്. തൃശൂർ വേലൂർ വട്ടേക്കാട്ട് വീട്ടിൽ സുബീഷ് (40) എന്ന യുവാവിനാണ് ഭാര്യ പ്രവിജ (34)യുടെ കരൾ പകുത്ത് നൽകിയത്.

ഇന്നലെ രാവിലെ 6 ന് ആരംഭിച്ച ശസ്ത്രക്രീയ രാത്രി 10 മണിയോടെ അവസാനിച്ചു. തുടർന്ന് പ്രവിജയെ ഐസിയു യൂണിറ്റിലേക്ക് മാറ്റി. സുബീഷ് വെന്റിലേറ്റർ സഹായത്തോടെയാണ് ആശുപത്രിയിൽ കഴിയുന്നത്.

കോട്ടയം മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ആർ എസ് സിന്ധുവിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധരായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ടെക് നീഷ്യന്മാർവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഇന്ന് രാവിലെ ഡോക്ർമാർ എത്തി ഇരുവരുടെയും ആരോഗ്യ നില പരിശോധിച്ചു.

അടുത്ത 48 മണിക്കൂർ നിർണായകം ആണെന്ന് ഡോക്ടർമാർ അറിയിച്ചു. സുബിഷിന്റെ കരളിലേക്ക് രക്ത പ്രവാഹം നടക്കുന്നയായി ഇന്നലെ രാത്രി ആശുപത്രിയിൽ എത്തി ഡോക്ടർമാരെ കണ്ട ശേഷം ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു.
Also Read-ഇനിയാരും 'മിന്നൽ മുരളിയാകേണ്ട'; മാളിയേക്കൽ ഗവ. യു.പി. സ്കൂളിന്റെ രണ്ടാം നില കേറാൻ കോണിപ്പടി ഒരുങ്ങുന്നു

ഇനിയുള്ള മണിക്കൂറുകൾ നിർണായകമാണെന്ന് ഡോക്ർമാർ പറയുന്നു. കരൾ ശസ്ത്രക്രിയയിൽ സാധാരണ പ്രധാന വില്ലനാകുന്നത് അണുബാധയാണ്. അതുണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്.

കഴിഞ്ഞ മാസം ശസ്ത്രക്രിയ നടത്തുന്നതിനുള്ള ക്രമീകരണം പൂർത്തിയായിരുന്നെങ്കിലും ചില ഔദ്യോഗിക തടസങ്ങൾ നേരിട്ടതിനാൽ നടന്നിരുന്നില്ല. പിന്നീട് മറ്റൊരു ദിവസം നടത്തുവാൻ ശ്രമിച്ചപ്പോൾ രോഗിക്കും ദാതാവിനും കോവിഡ് ബാധിച്ചു. ഇരുവരും കോവിഡ് മുക്തരായപ്പോൾ ദാതാവിന് ശാരീരിക അസ്വസ്ത നേരിട്ടതിനാൽ വീണ്ടും ശസ്ത്രക്രീയ മാറ്റിവയ്ക്കേണ്ടി വന്നു. പിന്നീട് കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇരുവരേയുടേയും കോവിഡ് പരിശോധ നടത്തുകയും ഫലം നെഗറ്റീവ് ആകുകയും ചെയ്തതോടെയാണ് ഇന്നലെ (തിങ്കളാഴ്ച)  ശസ്ത്രക്രിയ ചെയ്യുവാൻ തീരുമാനിച്ചത്.

കേരളത്തിൽ സർക്കാർ മേഖലയിൽ ഇതിനു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒരു തവണ മാത്രമേ കരൾ മാറ്റ ശസ്ത്രക്രിയ നടന്നിട്ടുള്ളു. ശസ്ത്രക്രിയ പൂർത്തിയാകുന്നതോടെ കോട്ടയം മെഡിക്കൽ കോളജിന്റെ മറ്റൊരു നേട്ടമായി ഇതു മാറുമെന്ന് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ പറഞ്ഞു.
Also Read-അമ്മയുടെ സംരക്ഷണത്തെച്ചൊല്ലി മക്കള്‍ തമ്മില്‍ തര്‍ക്കം; 85കാരി ആംബുലന്‍സില്‍ കിടന്നത് മണിക്കൂറുകള്‍

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ സര്‍ക്കാര്‍ മേഖലയിലെ നിര്‍ണായക ചുവടുവയ്പ്പാണിതെന്ന് മന്ത്രി പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആയതിനാല്‍ അല്‍പനാള്‍ നിര്‍ണായകമാണ്.

ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങളൊരുക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ പല തവണ യോഗം ചേര്‍ന്നിരുന്നു.  ഡോ. ജയകുമാറുമായും ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധുവുമായും നേരിട്ട് മന്ത്രി ആശയ വിനിമയം നടത്തി അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തി.

ഗാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ആർ എസ് സിന്ധുവിന്റെ നേതൃത്യത്തിലുള്ള സംഘം പ്രവർത്തനനിരതരായിരുന്നു. ഡോ. ഡൊമിനിക് മാത്യു, ഡോ. ജീവൻ ജോസ്. ഡോ. തുളസി കോട്ടായി, ഓങ്കോളജി സർജറി വിഭാഗം മേധാവി ഡോ. ടി വി മുരളി ,ജനറൽ സർജൻ ഡോ.ജോസ് സ്റ്റാൻലി, ഡോ.മനൂപ്, അനസ്ത്യേഷ്യ വിഭാഗം മേധാവി ഡോ. ഷീലാ വർഗ്ഗീസ്, ഡോ.സോജൻ, ഡോ.അനിൽ, ഡോ ദിവ്യ, ഡോ. ടിറ്റോ,  ഹെഡ് നേഴ്സ് സുമിത, നഴ്സുമാരായ അനു,ടിൻറു, ജീമോൾ, ഓപ്പറേഷൻ തീയേറ്റർ ടെക്നീഷ്യൻമാരായ ശ്യാം, അനു, വിദ്യ, ചൈത്ര, ശ്രീക്കുട്ടി,  ഡോക്ടർമാരായ ഷബീർ അലി, ഷിറാസ്, ഹാഷിർ ,മനോജ് കെ എസ് ,ഓപ്പറേഷൻ തിയേറ്റർ ഹെഡ് നേഴ്സ് ഗോകുൽ, ഐ സി യു സീനിയർ നേഴ്സ് ലിജോ ,ടെക്നീഷ്യൻ അഭിനന്ദ്, ട്രാസ് പ്ലാൻ്റ് കോഡിനേറ്റർമാരായ ജിമ്മി ജോർജ്ജ്, നീതു, സീനിയർ നേഴ്സ്മനു, ടെക്നീഷ്യന്മാരായസാബു, ജയമോഹൻ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയത്. ഇവർക്കൊപ്പം നിർദ്ദേശങ്ങളുമായി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറും മുഴുവൻ സമയവും ഇവരോടൊപ്പമുണ്ടായിരുന്നു.
Published by:Naseeba TC
First published: