കേരളത്തിന്റെ സൗന്ദര്യ റാണിയായി കോട്ടയം സ്വദേശി ലിസ് ജയ്മോൻ ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലേ മെറിഡിയനിൽ നടന്ന മിസ് കേരള മത്സരത്തിന്റെ ഇരുപത്തിമൂന്നാമത് എഡിഷനില്‍ ആറു പേരാണ് ഫൈനൽ റൗണ്ടിലെത്തിയത്. മുൻ മിസ് കേരള ഗോപിക സുരേഷ് പുതിയ മിസ് കേരളയെ കിരീടമണിയിച്ചു. സാംബവി കെ ആണ് ഫസ്റ്റ് റണ്ണറപ്, നിമ്മി കെ പോൾ സെക്കൻ്റ് റണ്ണറപായി.
വിവിധ റൗണ്ടുകളിലായി ഇരുപത്തിമൂന്ന് സുന്ദരികളാണ് ഇത്തവണ മാറ്റുരച്ചത്. കടുത്ത മത്സരത്തിനൊടുവിൽ ആറ് പേര് ഫൈനലിലേക്ക് യോഗ്യത നേടി. സംവിധായകൻ ജിബു ജേക്കബ് ,വിജയ് മേനോൻ തുടങ്ങിയവർ അംഗങ്ങളായ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഇമ്പ്രസാരിയോ ഇവൻറ് മാനേജ്മെന്റ് കമ്പനിയാണ് മത്സരം സംഘടിപ്പിച്ചത്.
ലക്ഷ്യം സിനിമ
സിനിമ തന്നെയാണ് മിസ് കേരള മത്സരത്തിൽ കിരീടം ചൂടിയവരുടെ സ്വപ്ന സങ്കേതം. വിജയത്തിലേക്കുള്ള വഴികളിൽ വീട്ടുകാരും സുഹൃത്തുക്കളും നൽകിയ പിന്തുണ നിർണ്ണായകമായെന്നും മിസ് കേരള ലിസ് ജയ്മോൻ ജേക്കബും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ സാംബവിയും നിമ്മി കെ പോളും പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.