നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് തോന്നിയതിനാല്‍ UDF അങ്കലാപ്പില്‍; LJD-JDS ലയന ചർച്ചകൾ തുടരും': എം.വി.ശ്രേയാംസ്‌കുമാര്‍

  'ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് തോന്നിയതിനാല്‍ UDF അങ്കലാപ്പില്‍; LJD-JDS ലയന ചർച്ചകൾ തുടരും': എം.വി.ശ്രേയാംസ്‌കുമാര്‍

  എല്‍.ജെ.ഡി- ജെ.ഡി.എസ് ലയന ചർച്ചകൾ അന്തിമഘട്ടത്തിൽ

  എം.വി.ശ്രേയാംസ്‌കുമാര്‍

  എം.വി.ശ്രേയാംസ്‌കുമാര്‍

  • Share this:
  എല്‍.ജെ.ഡി- ജെ.ഡി.എസ് ലയന ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ നിലപാട് വ്യക്തമാക്കി എം.വി.ശ്രേയാംസ്‌കുമാര്‍. ലയന കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞുവെന്ന വാര്‍ത്ത ശരിയല്ല. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. ചര്‍ച്ച തുടരുമെന്നും എം.വി.ശ്രേയാംസ്‌കുമാര്‍ വ്യക്തമാക്കി.

  രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും യോഗം ചേരും. ജെഡിഎസും എല്‍ജെഡിയും ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. രണ്ട് പാര്‍ട്ടികള്‍ ലയിക്കുമ്പോള്‍ സ്വാഭാവികമായും ചില നടപടിക്രമങ്ങള്‍ ഉണ്ട്. അത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസങ്ങളില്ല, ഏതെങ്കിലും സ്ഥാനമാനങ്ങളെച്ചൊല്ലി ചര്‍ച്ചകള്‍ തടസപ്പെട്ടിട്ടില്ലെന്നും എംവി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
  TRENDING:മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി [NEWS]Tamil Nadu Custodial Deaths | പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പടക്കം പൊട്ടിച്ചാഘോഷിച്ച് ജനങ്ങൾ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]
  ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് തോന്നിയതിനാല്‍ അങ്കലാപ്പിലായ യു.ഡി.എഫ് സംസ്ഥാന സര്‍ക്കാരിനെതിരേ ബാലിശമായ ആരോപണമാണ് ഉന്നയിക്കുന്നത്. ക്രിയാത്മകമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തികാവസ്ഥയെ മുന്നോട്ട് നയിക്കാനും സംസ്ഥാനം ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം മുടന്തന്‍ ന്യായങ്ങളുമായി രംഗത്തു വരികയാണ്. രാഷ്ട്രീയം പറയുമ്പോള്‍ സംസ്ഥാനത്തിന്റെ താല്‍പര്യം കൂടി കാണണം. അതിന് പ്രതിപക്ഷം ശ്രമിക്കണമെന്നും എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ എം.വി ശ്രേയാംസ്‌കുമാര്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ആരോടും കൂട്ട് കൂടാമെന്ന അവസ്ഥയിലാണ് ലീഗ് എത്തി നിൽക്കുന്നത്. ഈ സമീപനം ആ പാർട്ടിക്ക് ചേർന്നതല്ല. ഭരണം കിട്ടില്ലെന്ന അങ്കലാപ്പില്‍ നിന്നാണ് ഇത്തരം ധാരണകള്‍ ഉണ്ടാവുന്നത്. ഇത് ശരിയല്ലെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
  Published by:user_49
  First published:
  )}