നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • എൽ ജെ ഡിയിലെ വിമതർക്ക് കാരണം കാണിക്കൽ നോട്ടീസ്; 48 മണിക്കൂറിനകം മറുപടി നൽകിയില്ലെങ്കിൽ നടപടി - എം വി ശ്രേയാംസ് കുമാർ 

    എൽ ജെ ഡിയിലെ വിമതർക്ക് കാരണം കാണിക്കൽ നോട്ടീസ്; 48 മണിക്കൂറിനകം മറുപടി നൽകിയില്ലെങ്കിൽ നടപടി - എം വി ശ്രേയാംസ് കുമാർ 

    ദേശീയ സെക്രട്ടറി വർഗീസ് ജോർജും, പാർട്ടിയുടെ ഏക എം എൽ എ കെ പി മോഹനനും വാർത്താസമ്മേളനത്തിൽ ശ്രേയാംസിന് ഒപ്പമുണ്ടായിരുന്നു. ഇരുവരുടെയും പിന്തുണ വിമതനേതാക്കൾ അവകാശപ്പെട്ടിരുന്നുവെങ്കിലും തങ്ങൾ പാർട്ടി തീരുമാനത്തിനൊപ്പമാണെന്ന് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി

    എം വി ശ്രേയാംസ് കുമാർ

    എം വി ശ്രേയാംസ് കുമാർ

    • Share this:
    വിമത യോഗം ചേർന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ എൽ ജെ ഡി നേതൃയോഗത്തിൽ തീരുമാനം. ഷെയ്ഖ് പി ഹാരിസ്, വി സുരേന്ദ്രൻ പിള്ള എന്നിവരടക്കം ഒമ്പത് പേർക്കാണ് നോട്ടീസ് നൽകുക. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം പാർട്ടി നേതൃത്വത്തിന് മറുപടി നൽകണമെന്നും എൽ ജെ ഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ എം പി പറഞ്ഞു. അച്ചടക്ക ലംഘനം നടത്തിയവർ തെറ്റുതിരുത്തി വന്നാൽ അവർക്ക് മുന്നിൽ പാർട്ടി വാതിൽ അടയ്ക്കില്ല.  തെറ്റു തിരുത്താൻ താല്പര്യമുണ്ടെങ്കിൽ ആവാം. നിലപാടിൽ മാറ്റമില്ലെങ്കിൽ നടപടി സ്വീകരിക്കും. ഇനി തീരുമാനം എടുക്കേണ്ടത് അച്ചടക്ക ലംഘനം നടത്തിയവരാണെന്നും എം വി ശ്രേയാംസ് കുമാർ എം പി പറഞ്ഞു.

    തെറ്റു തിരുത്തിയാൽ പാർട്ടിയിൽ തുടരാം. എന്നാൽ പാർട്ടി വിരുദ്ധ പ്രവർത്തനവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് എൽ ജെ ഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ എം പി വ്യക്തമാക്കി. സംഘടനാ വിരുദ്ധ പ്രവർത്തനമാണ് നടന്നത്. വിമതയോഗവും അതിനുശേഷം നടന്ന വാർത്താ സമ്മേളനവും പാർട്ടി ശക്തമായി അപലപിക്കുന്നു. വിമത പ്രവർത്തനം അംഗീകരിക്കാനാവില്ല. പാർട്ടിയെ തളർത്താനല്ല, വളർത്താനാണ് ശ്രമിക്കുന്നതെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.

    20ന് മുമ്പ് സംസ്ഥാന അധ്യക്ഷ സ്ഥാനം ശ്രേയാംസ് കുമാർ ഒഴിയണമെന്നായിരുന്നു വിമത സ്വരം ഉയർത്തിയ നേതാക്കൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ആവശ്യവും ശനിയാഴ്ച ചേർന്ന യോഗം തള്ളിയതായി ശ്രേയാംസ് കുമാർ പറഞ്ഞു. നാല് സംസ്ഥാന ഭാരവാഹികൾ, മൂന്ന് ജില്ലാ പ്രസിഡന്റുമാർ, രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവർ മാത്രമാണ് വിമത പക്ഷത്തുള്ളതെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു. ബാക്കിയുള്ളവർ നേരിട്ടും രേഖാമൂലവും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും എം വി ശ്രേയാംസ് കുമാർ പറഞ്ഞു.

    ദേശീയ സെക്രട്ടറി വർഗീസ് ജോർജും, പാർട്ടിയുടെ ഏക എം എൽ എ കെ പി മോഹനനും വാർത്താസമ്മേളനത്തിൽ ശ്രേയാംസിന് ഒപ്പമുണ്ടായിരുന്നു.  വർഗീസ് ജോർജിന്റെയും കെ പി മോഹനന്റെയും പിന്തുണ വിമതനേതാക്കൾ അവകാശപ്പെട്ടിരുന്നുവെങ്കിലും തങ്ങൾ പാർട്ടി തീരുമാനത്തിനൊപ്പമാണെന്ന് ഇരുവരും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പാർട്ടിയിൽ തന്നെ പരിഹരിക്കണമെന്ന് വർഗീസ് ജോർജ് പറഞ്ഞു. വിമത യോഗത്തിന് യാതൊരു പിന്തുണയുമില്ല. വിഭാഗീയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കില്ലെന്നും വർഗീസ് ജോർജ് വ്യക്തമാക്കി.  ഇന്ന് ചേർന്നതാണ് ഔദ്യോഗിക യോഗമെന്നും വിമതരെ പിന്തുണയ്ക്കില്ലെന്നും കെ പി മോഹനൻ എം എൽ എ പറഞ്ഞു. ഒരു ഘട്ടത്തിലും വിമത നീക്കങ്ങളെ പിന്തുണച്ചിട്ടില്ല.

    അതേസമയം, ഔദ്യോഗിക നേതൃത്വത്തിന്റെ നിര്‍ദേശം വിമതപക്ഷം തള്ളി. സംസ്ഥാന സെക്രട്ടേറിയറ്റിന് നടപടി എടുക്കാന്‍ അധികാരമില്ലെന്നുംതെറ്റ് ചെയ്താല്‍ അല്ലേ തിരുത്താന്‍ കഴിയൂ എന്നും ഷെയ്ഖ് പി ഹാരിസ് പറഞ്ഞു. ഏഴു ജില്ലാ പ്രസിഡൻ്റുമാർ ഒപ്പമുണ്ടെന്നും നോട്ടീസ് കിട്ടിയ ശേഷം തുടർ നടപടി യോഗം ചേർന്നു തീരുമാനമെടുക്കുമെന്നും വി സുരേന്ദ്രൻ പിള്ള പറഞ്ഞു.
    Published by:Naveen
    First published:
    )}