നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • LJD-JDS ലയനം: വാർത്തകൾ അടിസ്ഥാന രഹിതമെന്ന് എൽജെഡി ദേശീയ അധ്യക്ഷൻ ശരദ് യാദവ്

    LJD-JDS ലയനം: വാർത്തകൾ അടിസ്ഥാന രഹിതമെന്ന് എൽജെഡി ദേശീയ അധ്യക്ഷൻ ശരദ് യാദവ്

    LJD-JDS ലയന ചർച്ചകൾ തുടരുമെന്നാണ് എം വി ശ്രയാംസ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്. 

    News18 Malayalam

    News18 Malayalam

    • Share this:
      ലോക് താന്ത്രിക് ജനതാദളും ജനതാദൾ എസും തമ്മിൽ ലയന ചർച്ചകൾ നടക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് എൽജെഡി ദേശീയ അധ്യക്ഷൻ ശരദ് യാദവ്. എൽജെഡി നിരവധി സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ്. ഏതെങ്കിലും ഒരു സംസ്ഥാനത്ത് ലയനചർച്ചകൾ നടക്കുന്നില്ല. കേരളത്തിലെ ലോക് താന്ത്രിക് ജനതാദൾ ഇടതുമുന്നണിയിലാണ്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന്റെ ഭാഗമായി തന്നെ മത്സരിക്കും- ശരദ് യാദവ് വാർത്താക്കുറിപ്പിൽ അറിയിച്ചു. എന്നാൽ ലയന ചർച്ചകൾ തുടരുമെന്നാണ് എംവി ശ്രയാംസ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്.

      Related News- 'ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് തോന്നിയതിനാല്‍ UDF അങ്കലാപ്പില്‍; LJD-JDS ലയന ചർച്ചകൾ തുടരും': എം.വി.ശ്രേയാംസ്‌കുമാര്‍

      ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷികളായ ജനതാദൾ സെക്യുലറും ലോക് താന്ത്രിക് ജനതാദളും തമ്മിൽ ലയിക്കാൻ ധാരണയായതായി ഒരു വാർത്താ ഏജൻസി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ലയനം സബന്ധിച്ച കാര്യങ്ങളിൽ തീരുമാനമായതായും നിയമസഭാംഗവും മുതിർന്ന ജെഡിഎസ് നേതാവുമായ സി കെ നാണു ചെയർമാനും എൽജെഡി അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാർ വർക്കിങ് ചെയർമാനും ആകുമെന്നാണ്‌ നിലവിലെ ധാരണയെന്നുമായിരുന്നു റിപ്പോർട്ട്.

      TRENDING: പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി [NEWS]നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് [PHOTO]'ജോസിനോട് യു.ഡി.എഫ് ചെയ്തത് ക്രൂരത; എൽ.ഡി.എഫ് വേദന മാറ്റുന്ന മുന്നണി; കാനം മഹാൻ': ഇ.പി. ജയരാജൻ [NEWS]

      2009ലാണ് ജെഡിഎസ് പിളർന്ന് എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പുതിയ പാർട്ടി രൂപീകരിച്ചത്. തുടർന്ന് യുഡിഎഫ് മുന്നണിയിൽ ചേർന്ന വീരേന്ദ്രകുമാറിന്റെ പാർട്ടി 2017ൽ തിരികെ എൽഡിഎഫിന്റെ ഭാഗമായി. വീരേന്ദ്രകുമാർ അന്തരിക്കുന്നതിനു മുമ്പുതന്നെ ഇരുപാർട്ടികളും തമ്മിലുള്ള ലയന ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. നിലവിൽ എൽജെഡിക്ക് നിയമസഭയിൽ പ്രാതിനിധ്യമില്ല. ജെഡിഎസിന് നിയമസഭയിൽ മൂന്ന് എംഎൽഎമാരുണ്ട്. ഇതില്‍ കെ കൃഷ്ണന്‍കുട്ടി മന്ത്രിയാണ്.
      Published by:Rajesh V
      First published:
      )}