• HOME
  • »
  • NEWS
  • »
  • kerala
  • »
  • വടകരയിലും കോഴിക്കോട്ടും LJD വോട്ട് ഏത് മുന്നണിക്ക്?

വടകരയിലും കോഴിക്കോട്ടും LJD വോട്ട് ഏത് മുന്നണിക്ക്?

LJDക്ക് സീറ്റ് ലഭിക്കാത്തതിൽ അണികൾക്ക് കടുത്ത അമർഷമുണ്ടെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ

mp veerendrakumar Facebook

mp veerendrakumar Facebook

  • News18
  • Last Updated :
  • Share this:
    കോഴിക്കോട്: വടകരയിലും കോഴിക്കോടും എൽ ജെ ഡി വോട്ടുകളെ ചൊല്ലി അവകാശവാദവുമായി ഇരു മുന്നണികളും. മുന്നണി മാറ്റം ഗുണകരമാകുമെന്ന് LDF അവകാശപ്പെടുമ്പോൾ അസ്വസ്ഥരായ അണികൾ UDFനു വോട്ട് ചെയ്യുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ. LJD വോട്ടുകൾ കണ്ട് UDF മോഹിക്കേണ്ടെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു.

    'LJDക്ക് സീറ്റ് ലഭിക്കാത്തതിൽ അണികൾക്ക് കടുത്ത അമർഷമുണ്ടെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ പറഞ്ഞു. ചർച്ചയ്ക്ക് വിളിച്ചതിന്‍റെ തലേദവിസം സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. ആദ്യമായിട്ടാണ് സോഷ്യലിസ്റ്റുകൾക്ക് സീറ്റ് ലഭിക്കാത്ത ഒരു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവരുടെ ദേശീയ പ്രസിഡന്‍റ് ശരദ് യാദവ് ഇത്തവണ മത്സരിക്കുന്നത് ആർജെഡി ടിക്കറ്റിലാണ്. തെരഞ്ഞെടുപ്പിന് ശേഷം എൽജെഡി, ആർജെഡിയിള ലയിക്കും. ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ് കടുത്ത ഇടതുവിരുദ്ധ സമീപനം സ്വീകരിക്കുന്ന ആളാണ്. ഇക്കാരണങ്ങൾകൊണ്ട് വടകരയിൽ LJD അണികൾ യുഡിഎഫിന് വോട്ട് ചെയ്യും- മുരളീധരൻ പറഞ്ഞു.

    ഒളിക്യാമറാ വിവാദം: എം കെ രാഘവനെതിരെ കേസെടുക്കണമെന്ന് പൊലീസ്; DGP നിയമോപദേശം തേടി

    LJD വോട്ടുകളിൽ UDF എത്രത്തോളം പ്രതീക്ഷ അർപ്പിക്കുന്നുണ്ടെന്നതിന്റെ തെളിവായിരുന്നു മുരളിയുടെ ഈ വാക്കുകൾ. മുന്നണി മാറ്റത്തിൽ അസ്വസ്ഥരായ അണികൾ വടകരയിലും കോഴിക്കോട്ടും UDFനെ പിന്തുണയ്ക്കുമെന്ന് ഇവർ കണക്ക് കൂട്ടുന്നു. എന്നാൽ LJD വോട്ടുകൾ കണ്ട് UDF മോഹിക്കേണ്ടതില്ലെന്നാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ശ്രേയാംസ് കുമാറിന്റെ നിലപാട്.

    വടകരയിലെയും കോഴിക്കോട്ടെയും പ്രധാന വോട്ട് ബാങ്കുകളിൽ ഒന്നാന്ന് LJD. കഴിഞ്ഞ രണ്ട് ലോക് സഭാ തിരഞ്ഞെടുപ്പിലും UDF വിജയത്തിന് നിർണ്ണായക പങ്കാണ് LJ D വഹിച്ചത്. ഇത് ഈ തവണ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് LDF പ്രതീക്ഷ.
    First published: