• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rajyasabha Seat| രാജ്യസഭാ സീറ്റ്; ഡൽഹിയിലേക്ക് പറന്നെത്തി കെ വി തോമസ്; കോൺഗ്രസിൽ ചർച്ച തുടങ്ങി

Rajyasabha Seat| രാജ്യസഭാ സീറ്റ്; ഡൽഹിയിലേക്ക് പറന്നെത്തി കെ വി തോമസ്; കോൺഗ്രസിൽ ചർച്ച തുടങ്ങി

ഡൽഹിയിലെത്തിയ കെ വി തോമസ് രാജ്യസഭ സീറ്റിനായി സമ്മർദം തുടരുകയാണ്. എഐസിസി ആസ്ഥാനത്തെത്തി താരിഖ് അൻവറുമായി കെ വി തോമസ് ഇന്നലെ കൂടിക്കാഴ്ച നടത്തി.

kv-thomas

kv-thomas

  • Share this:
    തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭാ സീറ്റ് (Rajya sabha Seat) ആർക്ക് നൽകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ചർച്ചകൾക്ക് കോൺഗ്രസിൽ തുടക്കമായി. രാജ്യസഭ എം പി സ്ഥാനത്തേക്ക് ഇനിയില്ലെന്ന് എ കെ ആന്‍റണി നിലപാട് വ്യക്തമാക്കിയതോടെയാണ് പുതിയ സ്ഥാനാർഥി ആരാകണമെന്നതിൽ ചർച്ച തുടങ്ങുന്നത്. എറണാകുളം മുൻ എം പി കെ വി തോമസ് (K V Thomas) സീറ്റിനായി പരസ്യമായി അവകാശവാദമുന്നയിച്ചിരുന്നു.

    ഡൽഹിയിലെത്തിയ കെ വി തോമസ് രാജ്യസഭ സീറ്റിനായി സമ്മർദം തുടരുകയാണ്. എഐസിസി ആസ്ഥാനത്തെത്തി താരിഖ് അൻവറുമായി കെ വി തോമസ് ഇന്നലെ കൂടിക്കാഴ്ച നടത്തി. തന്റെ ആഗ്രഹം അദ്ദേഹം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

    അതേസമയം സീറ്റ് ആ‌ർക്ക് നൽകണമെന്ന കാര്യത്തിൽ കോൺഗ്രസിൽ ഇത് വരെ ധാരണയായിട്ടില്ല. രാജ്യസഭയിൽ കോൺഗ്രസ് പ്രാതിനിധ്യം ചുരുങ്ങുന്ന സാഹചര്യത്തിൽ ചർച്ചകളിലും മറ്റും മികവ് പ്രകടിപ്പിക്കാൻ കഴിവുന്ന ഒരാളെ തന്നെ സഭയിലേക്ക് അയക്കണമെന്ന വാദം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശക്തമാണ്.

    മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ചെറിയാൻ ഫിലിപ്പ് എന്നിവരുടെ പേരുകളും നേതൃത്വത്തിന്റെ മുന്നിലുണ്ട്. പിന്നോക്ക വിഭാഗത്തിൽ നിന്നും ഒരാൾ വേണമെങ്കിൽ പന്തളം സുധാകരനാണ് സാധ്യത. യുവ നേതാക്കളായ വി ടി ബൽറാമിനും എം ലിജുവിനും വേണ്ടിയുള്ള വാദവും ശക്തമാണ്.

    Also Read- Congress| ആകെ 690 സീറ്റുകൾ; കിട്ടിയത് 55 സീറ്റ്; ഹിന്ദി ഹൃദയഭൂമിയിൽ തകര്‍ന്നടിഞ്ഞ് കോൺഗ്രസ്

    പണ്ടത്തെ പോലെ എ, ഐ ഗ്രൂപ്പുകൾ ഊഴം വച്ച് സീറ്റ് പകുത്തിരുന്ന അവസ്ഥയല്ല ഇപ്പോൾ കേരളത്തിൽ. ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം മാറി മറിഞ്ഞു. വി ഡി സതീശനും കെ സുധാകരനുമാണ് ഇപ്പോൾ പാർട്ടിയിലെ ശക്തികേന്ദ്രങ്ങൾ. പുനസംഘടനയുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ ഭിന്നതകളുണ്ടെങ്കിലും രാജ്യസഭ സീറ്റ് വിഷയത്തിൽ രണ്ട് നേതാക്കളും സമയവായത്തിലെത്താനാണ് സാധ്യത.

    തേവര എസ് എച്ച് കോളേജിൽ മൂന്നു പതിറ്റാണ്ട് രസതന്ത്രം അധ്യാപകനായിരുന്ന കെ വി തോമസ്, 1984ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് നിന്ന് ജയിച്ചാണ് ആദ്യമായി പാ‌ലമെന്റിൽ എത്തുന്നത്. 1989, 1991 വർഷങ്ങളും എറണാകുളത്ത് നിന്ന് തന്നെ ജയിച്ച് ലോകസഭയിലെത്തി. 1996ലെ തെരഞ്ഞെടുപ്പിൽ സേവ്യർ അറക്കലിനോട് തോറ്റു. 2001ൽ എറണാകുളം മണ്ഡലത്തിൽ നിന്ന് നിയമസഭ അംഗമായി. 2001മുതൽ 2004 വരെ ആന്റണി മന്ത്രിസഭയിലെ അംഗമായിരുന്നു. 2006ലും എംഎൽഎയായി.

    2009ൽ എംഎൽഎ ആയിരിക്കെ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽ നിന്ന് വീണ്ടും പാർലമെന്റിലേക്ക് ജയിച്ചു. രണ്ടാം യുപിഎ സർക്കാരിൽ സ്വതന്ത്ര ചുമതലയോടെ കൃഷി, ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം വകുപ്പുകളുടെ സഹമന്ത്രിയായി. 2014ൽ നടന്ന പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പിൽ അഞ്ചാമത്തെ തവണയും എറണാകുളത്ത് നിന്ന് തന്നെ ലോക്സഭ അംഗമായി.

    2019ലെ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പാ‌ർട്ടി കെപിസിസി വ‌ർക്കിംഗ് പ്രസിഡന്റ് സ്ഥാനം നൽകി അനുനയിപ്പിച്ചു.
    Published by:Rajesh V
    First published: