• HOME
  • »
  • NEWS
  • »
  • kerala
  • »
  • മഹിളാ മോർച്ച നേതാവിന്റെ ആത്മഹത്യക്കുറിപ്പിൽ പ്രാദേശിക BJP നേതാവിന്‍റെ പേര്; ദുരൂഹത

മഹിളാ മോർച്ച നേതാവിന്റെ ആത്മഹത്യക്കുറിപ്പിൽ പ്രാദേശിക BJP നേതാവിന്‍റെ പേര്; ദുരൂഹത

ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവന്റെ പേരാണ് ആത്മഹത്യാ കുറിപ്പിലുളളത്.

  • Last Updated :
  • Share this:
    പാലക്കാട്: മഹിളാ മോർച്ചാ പാലക്കാട് മണ്ധലം ട്രഷറർ ശരണ്യയുടെ മരണത്തിൽ ദുരൂഹത. അ‍ഞ്ചു പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ആത്മഹത്യ കുറിപ്പിൽ പ്രാദേശിക ബിജെപി നേതാവിൻ‌റെ പേര് കണ്ടെത്തി. ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവന്റെ പേരാണ് ആത്മഹത്യാ കുറിപ്പിലുളളത്.

    തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നില്‍‌ പ്രജീവാണെന്ന് കുടുംബം ആരോപിച്ചു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    Also Read-Found Dead | പാലക്കാട് മഹിളാ മോർച്ച ജില്ലാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

    Death | വെള്ളം വാങ്ങി ട്രെയിനിലേക്ക് കയറുന്നതിനിടെ കാൽവഴുതി ട്രാക്കിലേക്ക് വീണു; യുവതിയ്ക്ക് ദാരുണാന്ത്യം

    തൃശൂർ: വെള്ളം വാങ്ങി തിരികെ ട്രെയിനിലേക്ക് കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവതി മരിച്ചു. മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറക്കൽ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകൾ അനു ജേക്കബാണ്(22) മരിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്.

    ട്രെയിന്‍ നിർത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ ഇറങ്ങി വെള്ളം വാങ്ങി തിരികെ കോച്ചിലേക്ക് കയറുന്നതിനിടെ കാൽ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. വേണാട് എക്സ്പ്രസിൽ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.

    തൃശൂരിൽ ട്രെയിൻ എത്തിയപ്പോൾ അനു ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങുന്നതിനായി പ്ലാറ്റ്ഫോമിലേക്കിറങ്ങിയിരുന്നു. തിരികെ കയറുംമുന്‍‌പ് ട്രെയിൻ ഓടി തുടങ്ങിയിരുന്നു. കാക്കനാട് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു.
    Published by:Jayesh Krishnan
    First published: