• HOME
 • »
 • NEWS
 • »
 • kerala
 • »
 • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ ഉപകരണ ചലഞ്ച് സംഘടിപ്പിക്കും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ ഉപകരണ ചലഞ്ച് സംഘടിപ്പിക്കും

ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്തത് കൊണ്ട് ഒരു വിദ്യാര്‍ഥിയുടെയും പഠനം മുടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ

എംവി ഗോവിന്ദൻ

എംവി ഗോവിന്ദൻ

 • Last Updated :
 • Share this:
  തിരുവനന്തപുരം : കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മികവുറ്റ രീതിയില്‍ നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഉപകരണ ചലഞ്ച് സംഘടിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പത്രക്കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.

  കുട്ടികളുടെ ക്ലാസുകള്‍ പഠന സൗകര്യം ഇല്ലാത്തതുകൊണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയോടെ സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്തത് കൊണ്ട് ഒരു വിദ്യാര്‍ഥിയുടെയും പഠനം മുടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്. എവിടെയെങ്കിലും ഏതെങ്കിലും വിധത്തിലുള്ള കുറവുകളുണ്ടെങ്കില്‍ വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ കുറവുകള്‍ പരിഹരിക്കാന്‍ ഈ ചലഞ്ച് ഉപയോഗപ്പെടണം.

  പഠന സാമഗ്രികളും മൊബൈല്‍ ഫോണുകളും ടെലിവിഷനുകളും ഇന്റര്‍നെറ്റ് കണക്ഷനുകളുമൊക്കെ കുട്ടികള്‍ക്ക് വേണ്ടി ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഉപകരണ ചലഞ്ച് ഏറ്റെടുത്ത് നടപ്പാക്കണം. സ്‌പോണ്‍സര്‍ഷിപ്പ്, സംഭാവനകള്‍ തുടങ്ങിയവയിലൂടെ ലാപ്‌ടോപ്, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്നതിന് ഡിജിറ്റല്‍ ഉപകരണ ചലഞ്ച് വലിയ രീതിയില്‍ സഹായകരമാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

  മഴയത്ത് റോഡരികിൽ മകളുടെ ഓൺലൈൻ ക്ലാസ്; വൈറലായി കുട പിടിച്ച് നിൽക്കുന്ന അച്ഛന്റെ ചിത്രം

  കഴിഞ്ഞ ദിവസം റോഡരികിൽ ഇരുന്ന് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്ന മകളെ മഴയിൽ നിന്ന് രക്ഷിക്കാൻ ഒരു പിതാവ് കുട പിടിച്ച് നിൽക്കുന്ന ഫോട്ടോയാണ് വൈറലായത്. ട്വിറ്ററിൽ നിരവധി യൂസർമാരാണ് ഫോട്ടോ ഷെയർ ചെയ്തത്. ഫോട്ടോയിൽ കാണുന്ന പെൺകുട്ടിയും അച്ഛനും കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ സുള്ള്യ താലൂക്കിൽ ഉള്ളവരാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മകൾക്ക് വേണ്ടി അച്ഛൻ നാരായണയാണ് കരുതലായി നിൽക്കുന്നത്. മഹേഷ് പൂച്ചെപ്പടി എന്ന പ്രാദേശിക മാധ്യമപ്രവർത്തകനാണ് ചിത്രം പകർത്തിയത്.

  ഇവരുടെ ഗ്രാമത്തിൽ ഇന്റർനെറ്റ് കണക്ഷൻ ശരിയായി ലഭിക്കാത്തതിനാൽ ഓൺ‌ലൈൻ ക്ലാസിൽ പങ്കെടുക്കാൻ ദിവസവും ഇവർക്ക് ​ഗ്രാമത്തിൽ നിന്ന് പുറത്തുവരണം. പഠനത്തിനായി തടസ്സമില്ലാതെ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുന്നതിനാണ് ദിവസവും പെൺകുട്ടിയ്‌ക്കൊപ്പം അച്ഛനും യാത്ര ചെയ്യുന്നത്. ഇങ്ങനെ റോഡരികിലെ ഓൺലൈൻ ക്ലാസ് പൂർത്തിയാകുന്നത് വരെ അച്ഛനും കാത്തിരിക്കും.

  ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി യൂസർമാർ അച്ഛനെ പ്രശംസിച്ച് രം​ഗത്തെത്തി. ഒരു പിതാവിന്റെ സ്നേഹം ഈ ലോകത്ത് മറ്റാർക്കും പകരം വയ്ക്കാനാവില്ലെന്നും ഇവർ പറയുന്നു. അതേസമയം, ഓൺ‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനിക്ക് ദിവസേന യാത്ര ചെയ്യേണ്ട അവസ്ഥയെ നിരവധിപ്പേർ വിമർശിക്കുന്നുണ്ട്. വിദൂര ഗ്രാമങ്ങളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
  Published by:Anuraj GR
  First published: