• HOME
  • »
  • NEWS
  • »
  • kerala
  • »
  • Local Body By-Election | 42 തദ്ദേശ വാർഡുകളിലെ ഫലം; LDFന് മുൻതൂക്കം; പിടിച്ചുനിന്ന് UDF; അട്ടിമറി വിജയവുമായി NDA

Local Body By-Election | 42 തദ്ദേശ വാർഡുകളിലെ ഫലം; LDFന് മുൻതൂക്കം; പിടിച്ചുനിന്ന് UDF; അട്ടിമറി വിജയവുമായി NDA

കാസർകോട്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

  • Share this:
    തിരുവനന്തപുരം:  സംസ്ഥാനത്ത് 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് മുൻതൂക്കം.  യുഡിഎഫ് പിടിച്ചുനിന്നപ്പോൾ എൻഡിഎഫ് ചില വാർഡുകളിൽ അട്ടിമറി വിജയം നേടി.  23  ഇടത്ത് (സ്വതന്ത്ര ഉൾപ്പെടെ 24)  എൽഡിഎഫും 12  ഇടത്ത് യുഡിഎഫും ആറിടത്ത് എൻഡിഎയും വിജയിച്ചു.

    തൃപ്പുണിത്തുറ നഗരസഭയില്‍ എല്‍ഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു. ഉപതെരഞ്ഞെടുപ്പ് നടന്ന ഇളമനത്തോപ്പില്‍, പിഷാരികോവില്‍ വാര്‍ഡുകളിലാണ് ബിജെപിയുടെ ജയം. ഇതോടെ നഗരസഭയില്‍ 15 സീറ്റുകളുണ്ടായിരുന്ന ബിജെപി സീറ്റുകളുടെ എണ്ണം 17 ആയി ഉയര്‍ത്തി. എല്‍ഡിഎഫിന്റെ സീറ്റുകള്‍ 23ല്‍നിന്ന് 21 ആയി.

    കൊച്ചി കോര്‍പറേഷനിലെ എറണാകുളം സൗത്ത് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 75 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി പത്മജ എസ്.മേനോന്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനിത വാര്യരെ പരാജയപ്പെടുത്തിയത്.

    കണ്ണൂര്‍ കോര്‍പ്പറേഷനിലെ കാക്കാട് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി. കൗലത്ത് വിജയിച്ചു

    തിരുവനന്തപുരം ജില്ലയിലെ പൂവാര്‍, കല്ലറ പഞ്ചായത്തുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് ജയം. അതിയന്നൂര്‍, നാവായിക്കുളം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

    കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാര്‍ഡ്, ആര്യങ്കാവിലെ കഴുത്തുരുത്തി വാര്‍ഡ്, വെളിയത്തെ ക്ലാപ്പില, പെരിനാട് പഞ്ചായത്തിലെ നന്തിരിക്കല്‍ എന്നീ വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. വെളിനെല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാലില്‍ യുഡിഎഫിനാണ് ജയം.

    കോന്നി പഞ്ചായത്തിലെ ചിറ്റൂര്‍ വാര്‍ഡില്‍ യുഡിഎഫിലെ അര്‍ച്ചന ബാലന്‍ വിജയിച്ചു.

    ഇടുക്കി ഇടമലക്കുടി പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാര്‍ഥി നിമലാവതി കണ്ണന്‍ 54 വോട്ടും എല്‍ഡിഎഫിലെ പാര്‍വ്വതി പരമശിവന്‍ 33 വോട്ടും യുഡിഎഫിലെ രമ്യാ ഗണേശന്‍ 17 വോട്ടും നേടി.

    ഇടുക്കി ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡായ വെള്ളാന്താനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ജിന്‍സി സാജന്‍ വിജയിച്ചു. വനിതാ സംവരണമായ വാര്‍ഡില്‍ കോണ്‍ഗ്രസിലെ ബിന്ദു സജീവ് പഞ്ചായത്തംഗത്വം രാജി വച്ച് വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

    ഇടുക്കി അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് ചേമ്പളത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷൈമോള്‍ രാജന്‍ 78 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

    കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷന്‍ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു ഡിഎഫ് സ്ഥാനാര്‍ഥി ഹരിദാസന്‍ കുടക്കഴിയിലിന് 115 വോട്ടു. ബിജെപി സ്ഥാനാര്‍ഥി കെ അനില്‍ കുമാറിന് 88 വോട്ടും ലഭിച്ചു.

    നെടുമ്പാശ്ശേരി പഞ്ചായത്തിലെ 17-ാം വാര്‍ഡ് അത്താണി ടൗണില്‍ യുഡിഎഫിലെ ജോബി നെല്‍ക്കര വിജയിച്ചു. കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി വാര്‍ഡില്‍ എല്‍ഡിഎഫിലെ എന്‍.ഒ. ബാബുവിനാണ് ജയം.

    മലപ്പുറം ജില്ലയിലെ കണ്ണമംഗലം പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി.കെ. അഹമ്മദ് വിജയിച്ചു. 620 വോട്ടുകള്‍ നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം. സ്വതന്ത്രനായി മത്സരിച്ച കെ.ടി. മുഹമ്മദ് ജുനൈദിന് 327 വോട്ടുകള്‍ ലഭിച്ചു.

    വള്ളിക്കുന്ന് പഞ്ചായത്തിലെ പരുത്തിക്കാട് വാര്‍ഡില്‍ എല്‍ഡിഎഫിലെ പി എം രാധാകൃഷ്ണന്‍ വിജയിച്ചു. 808 വോട്ടുകള്‍ നേടിയാണ് ജയം. ആലംകോട് പഞ്ചായത്തിലെ ഉദിനിപ്പറമ്പ് വാര്‍ഡില്‍ യുഡിഎഫിലെ ശശി പുക്കെപ്പുറത്ത് വിജയിച്ചു.

    ഫലം പ്രഖ്യാപിച്ച വാർഡുകൾ - (തദ്ദേശ സ്ഥാപനം- വാർഡ്- വിജയിച്ച മുന്നണി- സ്ഥാനാർഥി- ഭൂരിപക്ഷം)

    ജില്ല- കൊച്ചി

    കൊച്ചി കോർപറേഷൻ- എറണാകുളം സൗത്ത്- NDA - പത്മജ എസ് മേനോൻ - 75‌

    തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി - ഇളമനത്തോപ്പ്- NDA- വള്ളി രവി- 38

    തൃപ്പൂണിത്തുറ- പിഷാരി കോവിൽ- NDA- രതി രാജു- 16

    ജില്ല- കണ്ണൂർ

    കണ്ണൂർ കോർപറേഷൻ- കക്കാട്- UDF- പി കൗലത്ത് - 555

    ജില്ല - തിരുവനന്തപുരം

    പൂവാർ ഗ്രാമപഞ്ചായത്ത്- അരശുംമൂട്- UDF- വി എസ് ഷിനു - 31

    അതിയന്നൂർ പഞ്ചായത്ത്- കണ്ണറവിള- LDF- വിജയകുമാർ എൻ - 130

    കല്ലറ പഞ്ചായത്ത്- കൊടിതൂക്കിയ കുന്ന്- UDF- മുഹമ്മദ് ഷാ (ഷാന്‍ കെ. റ്റി. കുന്ന് പോങ്ങുംമൂട്ടില്‍) - 150

    നാവായിക്കുളം ഗ്രാമപഞ്ചായത്ത്- മരുതിക്കുന്ന്- LDF- സവാദ്- 22

    ജില്ല - കൊല്ലം

    ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്- സംഗമം- LDF- ബി.സുനില്‍ കുമാര്‍(രാധക്കുട്ടൻ)- 169

    ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്-  കഴുതുരുട്ടി- LDF- മാമ്പഴത്തറ സലിം- 245

    വെളിയം ഗ്രാമപഞ്ചായത്ത്- കളപ്പില- LDF- ശിസ സുരേഷ്- 269

    പെരിനാട് ഗ്രാമപഞ്ചായത്ത്- നാന്തിരിക്കൽ-LDF- എ. ബിന്ദുമോള്‍- 365

    വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്- മുളയറച്ചാൽ-UDF- നിസാം (വട്ടപ്പാറ നിസാർ)- 399

    ക്ലാപ്പന ഗ്രാമപഞ്ചായത്ത്- ക്ലാപ്പന ഈസ്റ്റ്- LDF- മനുരാജ്.വി.ആർ- 379

    ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്- മണക്കാട്- LDF- കെ വി അഭിലാഷ് കുമാർ- 634

    ജില്ല- പത്തനംതിട്ട

    കൊറ്റനാട് ഗ്രാമപഞ്ചായത്ത്- വൃന്ദാവനം-LDF-റോബി എബ്രഹാം (റോബി കോട്ടയിൽ)- 84

    റാന്നി അങ്ങാടി - ഈട്ടിച്ചുവട്- സ്വതന്ത്ര. - കുഞ്ഞുമറിയാമ്മ (കുഞ്ഞുമറിയാമ്മ ടീച്ചർ ചിറയ്‌ക്കൽ )- 179

    കോന്നി- ചിറ്റൂർ- UDF-അർച്ചന ബാലൻ- 135

    ജില്ല - കോട്ടയം

    ഏറ്റുമാനൂർ മുനിസിപ്പാലിറ്റി- അമ്പലം- NDA- സുരേഷ് ആർ നായർ (കണ്ണൻ വടക്കേടത്ത്)- 83

    ജില്ല- ആലപ്പുഴ

    മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്- പെരുന്തുരുത്ത്-UDF- എം വി സുനിൽകുമാർ- 134

    ജില്ല- ഇടുക്കി

    ഇടമലക്കുടി- ആണ്ടവൻകുടി-NDA-നിമലാവതി കണ്ണൻ- 21

    ഉടുമ്പന്നൂർ- വെള്ളന്താനം-LDF- ജിൻസി സാജൻ- 231

    അയ്യപ്പൻകോവിൽ- ചേമ്പളം-LDF-ഷൈമോൾ രാജൻ- 78

    ജില്ല- എറണാകുളം

    കുന്നത്ത്‌നാട്- വെമ്പിള്ളി- LDF- എൻ ഒ ബാബു- 139

    വാരപ്പെട്ടി- മൈലൂർ- UDF- കെ കെ ഹുസൈൻ- 25

    നെടുമ്പാശ്ശേരി- അത്താണി ടൗൺ- UDF- ജോബി നെൽക്കര- 274

    ജില്ല- തൃശൂർ

    തൃക്കൂർ - ആലേങ്ങാട്- LDF- ലിന്റോ തോമസ്- 285

    മുരിയാട്- തുറവൻകാട്- LDF- റോസ്മി ജയേഷ്- 45

    വെള്ളാങ്ങല്ലൂർ- വെളയനാട്- UDF- ബിജുപോൾ- 303

    കുഴൂർ ഗ്രാമപഞ്ചായത്ത്- കുഴൂർ- UDF- സേതുമോൻ ചിറ്റേത്ത്- 285

    വടക്കഞ്ചേരി മുനിസിപ്പാലിറ്റി- ഒന്നാംകല്ല്- LDF- മല്ലിക സുരേഷ്- 27

    ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്- ആനന്ദപുരം- LDF- ഷീന രാജന്‍- 597

    ജില്ല- പാലക്കാട്

    പല്ലശ്ശന - കൂടല്ലൂർ- LDF- കെ മണികണ്ഠൻ- 65

    ചെറുപ്പളശ്ശേരി മുനിസിപ്പാലിറ്റി- കോട്ടകുന്ന്- LDF- ബിജീഷ് (കണ്ണൻ)- 419

    ജില്ല- മലപ്പുറം

    കണ്ണമംഗലം- വാളക്കുട- UDF- സി കെ അഹമ്മദ്- 273

    വള്ളിക്കുന്ന് - പരുത്തിക്കാട്- LDF- പി എം രാധാകൃഷ്ണൻ- 280

    ആലംകോട് - ഉദിനുപറമ്പ് - UDF- ശശി പുക്കെപ്പുറത്ത്- 215

    ജില്ല- കോഴിക്കോട്

    കൊടുവള്ളി മുനിസിപ്പാലിറ്റി- വാരിക്കുഴിത്താഴം- LDF- കെ സി സോജിത്ത്- 418

    ജില്ല- കണ്ണൂർ

    കുറുമാത്തൂർ - പുല്ലാഞ്ഞിയോട് - LDF- രമ്യ വി- 645

    മുഴുപ്പിലങ്ങാട് - തെക്കേക്കുന്നുമ്പ്രം- LDF- രമണി ടീച്ചർ- 37

    മാങ്ങാട്ടിടം - നീർവ്വേലി- NDA- ഷിജു ഒറോക്കണ്ടി- 19

    പയ്യന്നൂർ മുനിസിപ്പാലിറ്റി- മുതിലയം- LDF- പി ലത- 828



    കാസർകോട്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ട് കോർപറേഷൻ, എഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലായി 182 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
    Published by:Rajesh V
    First published: