നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  local body by election Result Live | തദ്ദേശ ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് 22, യു.ഡി.എഫ് 17, ബി.ജെ.പി 5

  കാസർകോട് ഒഴികെയുള്ള ജില്ലകളിലെ 44 വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

 • News18
 • | June 28, 2019, 15:18 IST
  facebookTwitterLinkedin
  LAST UPDATED 2 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  14:6 (IST)

  14:5 (IST)

  13:19 (IST)

  13:18 (IST)

  12:9 (IST)

  കൊല്ലം

  നാലു വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫും യു.ഡിഎഫും  ഓരോ സീറ്റുകൾ  വീതം പിടിച്ചെടുത്തു. മൂന്നിടത്ത് എൽഡിഎഫും ഒരിടത്ത്  യുഡിഎഫുമാണ് വിജയിച്ചത്. 

  1. ഇട്ടിവ ഗ്രാമ പഞ്ചായത്ത്, നെടുപുറം വാർഡ്
  ബി ബൈജു (എൽഡിഎഫ്) ഭൂരിപക്ഷം 480 വോട്ട്
  ബി രാജീവ് (യുഡിഎഫ്) തോറ്റു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു.

  2. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്, തുമ്പോട് വാർഡ്
  ജെഎം മർഫി (എൽഡിഎഫ്) ഭൂരിപക്ഷം 287 വോട്ട്
  അഡ്വ. ജി മോഹനൻ, (യുഡിഎഫ്) തോറ്റു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു.

  3. അഞ്ചൽ ഗ്രാമ പഞ്ചായത്ത്, മാർക്കറ്റ് വാർഡ്
  നസീമ ബീവി സലിം (എൽഡിഎഫ്) ഭൂരിപക്ഷം 46 വോട്ട്
  നൂർജഹാൻ (യുഡിഎഫ്) തോറ്റു. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു.

  4. ഈസ്റ്റ് കല്ലട ഗ്രാമ പഞ്ചായത്ത്, ഓണമ്പലം വാർഡ്
  സിന്ധു പ്രസാദ് (യുഡിഎഫ്) ഭൂരിപക്ഷം 137 വോട്ട്.
  എ. ലില്ലികുട്ടി (എൽഡിഎഫ്) തോറ്റു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു.

  11:49 (IST)


  തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം പഞ്ചായത്തിൽ ഉൾപ്പെട്ട ഇടമണ്‍നില വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം. യു.ഡിഎഫ് സിറ്റിംഗ് വാർഡായിരുന്നു. ആര്‍.എസ്.പിയിലെ ഷെരീഫിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. 

  11:42 (IST)

  കോഴിക്കോട്

  കൊടുവള്ളി നഗരസഭയിലെ പതിനാലാം ഡിവിഷന്‍ എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്തി. സി പി  എമ്മിലെ അരീക്കോട്ടില്‍ അനിതയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 306 വോട്ടിന്റെ ഭൂരിപക്ഷം.
  കോഴിക്കോട് കൊടുവള്ളി വാരിക്കുഴിതാഴം പതിനാലാം ഡിവിഷൻ എല്‍ഡിഎഫിന് ജയം. അരിക്കോട്ടില്‍ അനിത 306 വോട്ടിന് ജയിച്ചു .

  11:38 (IST)

  ആലപ്പുഴ -

  ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 5 ഇടങ്ങളിൽ 3 സീറ്റിൽ LDF ഉം ,1 സീറ്റ് UDF ഉം , ഒരെണ്ണം BJPയും വിജയിച്ചു.

  LDF - രണ്ട് സീറ്റ് നിലനിർത്തി, ഒരെണ്ണം UDFൽ നിന്ന് പിടിച്ചെടുത്തു. ഒരെണ്ണം കൈവിട്ടു.

  UDF - രണ്ട് സീറ്റ് കൈവിട്ടു., ഒരെണ്ണം പിടിച്ചെടുത്തു

  BJP - ഒരു സീറ്റ് പിടിച്ചെടുത്തു.

  കായംകുളം നഗരസഭയിലെ എട്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ്  സീറ്റ് നിലനിർത്തി. CPl ലെ  അഡ്വക്കേറ്റ് എ. ഷിജി 73 വോട്ടുകൾക്കാണ് വിജയിച്ചത്. എൽ.ഡി.എഫ് 509, യു.ഡി.എഫ് 436, എൻ.ഡി.എ 6, മറ്റുള്ളവർ 33 എന്നിങ്ങനയാണ് വോട്ടിംങ്ങ് നില. 

  ചേർത്തനഗരസഭയിലെ 29 ആം വാർഡ് കോൺഗ്രസിൽനിന്ന് BJP പിടിച്ചെടുത്തു.  കോൺഗ്രസ്സ് നേതാവും, 
  മുൻ മുഖ്യമന്ത്രിയുമായ ഏ.കെ.ആന്റണിയുടെ തറവാട് ഉൾപ്പെടുന്ന ചേർത്തല നഗരസഭ 29-വാർഡിൽ 
  BJP സ്ഥാനാർത്ഥി സുരേഷ് കുമാർ 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
  ആകെ പോൾ ചെയ്ത 738 വോട്ടിൽ
  BJP സ്ഥാനാർത്ഥി സുരേഷ് കുമാറിന് 333 വോട്ടും, UDF സ്ഥാനാർത്ഥി മുരളി 295 വോട്ടും, 
  LDF സ്ഥാനാർത്ഥി പ്രദീപ് കുമാറിന് 103 വോട്ടും നേടി.

  അരൂർ മണ്ഡലത്തിലെ കുത്തിയതോട് പഞ്ചായത്തിലെ യുഡിഎഫ് സിറ്റിങ്ങ് സീറ്റായ  മുത്തുപറമ്പ്   വാർഡ് LDF പിടിച്ചെടുത്തു. 76 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി കെ. സിയാദ് വിജയിച്ചു.

  പാലമേൽ ഗ്രാമപഞ്ചായത്തിലെ മുളക് വിള വാർഡും LDF നിലനിർത്തി.സിപിഎമ്മിലെ ധർമ്മപാലൻ ജയിച്ചു.


  മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വെട്ടിയാർ ഡിവിഷൻ -  എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു , സുരേഷ് കുമാർ കളീക്കൽ 954 വോട്ടുകൾക്ക് വിജയിച്ചു

  11:37 (IST)
  കാഞ്ഞിരപ്പള്ളി മണിമല പഞ്ചായത്ത് രണ്ടാം വാര്‍ഡ് കഴിഞ്ഞ തവണ യുഡിഎഫ് നിലനിർത്തി. യു.ഡി.എഫ് സ്ഥാനാർഥി 
  ജേക്കബ് എം.സി (കേരള കോണ്‍ഗ്രസ്-എം)-333 വോട്ടിന് വിജയിച്ചു. 
  ബിനോയ് (എല്‍.ഡി.എഫ് സ്വന്ത്രന്‍)- 294
  വിജയി- ജേക്കബ് എം.സി
  ഭൂരിപക്ഷം-39
  11:34 (IST)

  പാലക്കാട്

  മലമ്പുഴ പഞ്ചായത്തിലെ കടുക്കാംകുന്ന് വാർഡിൽ നടന്ന   ഉപതെരഞ്ഞെടുപ്പിൽ BJP സ്ഥാനാർത്ഥി സൗമ്യ 55 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. BJP വാർഡ് നിലനിർത്തി

  കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകൽ വാർഡിൽ LDF ലെ വനജ കണ്ണൻ 128 വോട്ടിന് വിജയിച്ചു -

  സംസ്ഥാനത്തെ  44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെ രഞ്ഞെടുപ്പില്‍  മൂന്ന് മുന്നണികൾക്കും നേട്ടം. 44-ല്‍ 22 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 17 സീറ്റുകള്‍ യുഡിഎഫ് നേടി. ബിജെപിക്ക് അഞ്ച് സീറ്റുകളാണ് ലഭിച്ചത്. നേരത്തെ ഇത്  എല്‍ഡിഎഫ് 23 , യു.ഡി.എഫ് 14, ബി.ജെ.പി നാല്, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയായിരുന്നു.

  മൂന്ന് സീറ്റുകൾ അധികം നേടാനായ  യു.ഡിഎഫ്  തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്തിലെ ഭരണം എൽ.ഡി.എഫിൽ നിന്നും പിടിച്ചെടുത്തു.
  )}