നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മലപ്പുറത്ത് സിറ്റിംഗ് സീറ്റുകൾ നിലനിർത്തി മുന്നണികൾ; പരപ്പനങ്ങാടിയിൽ യുഡിഎഫ് മൂന്നാം സ്ഥാനത്ത്

  തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മലപ്പുറത്ത് സിറ്റിംഗ് സീറ്റുകൾ നിലനിർത്തി മുന്നണികൾ; പരപ്പനങ്ങാടിയിൽ യുഡിഎഫ് മൂന്നാം സ്ഥാനത്ത്

  വിവിധ പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായി അഞ്ച് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് സീറ്റ് യുഡിഎഫും രണ്ട് സീറ്റ് എല്‍ഡിഎഫുമാണ് നിലനിര്‍ത്തിയത്.

  തെരഞ്ഞെടുപ്പ്.

  തെരഞ്ഞെടുപ്പ്.

  • News18
  • Last Updated :
  • Share this:
   മലപ്പുറം ജില്ലയില്‍ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും സിറ്റിംഗ് സീറ്റുകൾ നിലനിർത്തി.  വിവിധ പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായി അഞ്ച് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് സീറ്റ് യുഡിഎഫും രണ്ട് സീറ്റ് എല്‍ഡിഎഫുമാണ് നിലനിര്‍ത്തിയത്.

   തിരൂര്‍ മംഗലം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ 106 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. മുസ്ലീം ലീഗിലെ അല്‍ത്താഫ് ഹുസൈന്‍ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

   ആലിപ്പറമ്പ് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ലീഗ് വിമതരില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. മുസ്ലീം ലീഗിലെ പിടി ഹൈദരലി മാസ്റ്റര്‍ 798 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
   മലപ്പുറം ആനക്കയം പഞ്ചായത്ത് പത്താം വാര്‍ഡ് നരിയാട്ടുപാറ യുഡിഎഫ് നിലനിര്‍ത്തി. മുസ്ലീം ലീഗിലെ വി പി ഹനീഫ 631 വോട്ടിന് വിജയിച്ചു.

   മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ കീഴ്ച്ചിറ വാര്‍ഡ് എല്‍ഡിഎഫ് ജനകീയ മുന്നണി നിലനിര്‍ത്തി. ശ്യാമള 71 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പരപ്പനങ്ങാടിയില്‍ യു ഡി എഫിനെ പിന്തള്ളി ബിജെപിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.
   ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് കളപ്പാറ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 106 വോട്ടിന് എല്‍ഡിഎഫിലെ പി ഷഹര്‍ബാന വിജയിച്ചു.

   Also Read തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കല്ലറ പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു; എറണാകുളത്തും വയനാടും എൽഡിഎഫിന് അട്ടിമറി ജയം

   First published:
   )}