തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കല്ലറ പഞ്ചായത്തില്‍ ഭരണം പിടിച്ചെടുത്ത് യു.ഡി.എഫ്

വെള്ളംകുടി വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ജി.ശിവദാസന്‍ 143 വോട്ടിന് ജയച്ചതോടെയാണ് ഇടതിന് ഭരണം നഷ്ടമായത്.

news18
Updated: June 28, 2019, 1:39 PM IST
തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കല്ലറ പഞ്ചായത്തില്‍ ഭരണം പിടിച്ചെടുത്ത് യു.ഡി.എഫ്
കല്ലറ
  • News18
  • Last Updated: June 28, 2019, 1:39 PM IST
  • Share this:
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കല്ലറ ഗ്രപഞ്ചായത്ത് ഭരണം എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. വെള്ളംകുടി വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ജി.ശിവദാസന്‍ 143 വോട്ടിന് ജയച്ചതോടെയാണ് ഇടതിന് ഭരണം നഷ്ടമായത്. എസ്.ലതയായിരുന്നു ഇടത് സ്ഥാനാര്‍ഥി. ബി.ജെ.പി സ്ഥാനാർഥിക്ക് 66 വോട്ടുകള്‍ മാത്രമെ നേടാനായുള്ളൂ.

എല്‍.ഡി.എഫ് അംഗമായിരുന്ന സജുവിന് കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

പതിനേഴ് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഒന്‍പത് അംഗങ്ങളാണ് എല്‍ഡി.എഫിനുണ്ടായിരുന്നത്. എട്ട് അംഗങ്ങള്‍ യു.ഡി.എഫിനും. ഒരാള്‍ രാജി വച്ചതോടെ എല്‍.ഡി.എഫ് അംഗങ്ങളുടെ എണ്ണം എട്ടായി. ഇതോടെ മുന്നണികളുടെ കക്ഷിനിലയും തുല്യമായി. ഇതിനു പിന്നാലെയാണ് വെള്ളംകുടി വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നതും യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ച് പഞ്ചായത്ത് ഭരണം പിടിച്ചതും.

Also Read  തദ്ദേശ ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് 22, യു.ഡി.എഫ് 17, ബി.ജെ.പി 5

First published: June 28, 2019, 1:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading