തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ജൂൺ 27ന്; 13 ജില്ലകളിലെ 44 വാർഡുകളിൽ വോട്ടെടുപ്പ്

ആകെയുള്ള 44 വാര്‍ഡുകളില്‍ 23 എണ്ണം കഴിഞ്ഞതവണ എല്‍ഡി എഫ് ജയിച്ച വാര്‍ഡുകളാണ്... 14 ഇടത്ത് യുഡിഎഫും നാലെണ്ണം ബിജെപിയുമാണ് ജയിച്ചത്

news18
Updated: June 24, 2019, 9:46 AM IST
തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ജൂൺ 27ന്; 13 ജില്ലകളിലെ 44 വാർഡുകളിൽ വോട്ടെടുപ്പ്
news18
  • News18
  • Last Updated: June 24, 2019, 9:46 AM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശഭരണ വാര്‍ഡുകളിലേക്ക് ജൂണ്‍ 27ന് ഉപതെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് ആറു തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തില്‍ നിര്‍ണായകമാകും. എല്‍ഡിഎഫിനും യുഡിഎഫിനും തുല്യനിലയോ ഒരു വോട്ടിന്റെ മേല്‍ക്കൈയ്യോ ഉള്ള സ്ഥാപനങ്ങളിലാണ് ഫലം ഭരണത്തെ ബാധിയ്ക്കാനിടയുള്ളത്. വോട്ടെണ്ണല്‍ 28 ന് നടക്കും. ആകെയുള്ള 44 വാര്‍ഡുകളില്‍ 23 എണ്ണം കഴിഞ്ഞതവണ എല്‍ഡി എഫ് ജയിച്ച വാര്‍ഡുകളാണ്. 14 ഇടത്ത് യുഡിഎഫും നാലെണ്ണം ബിജെപിയുമാണ് ജയിച്ചത്. മൂന്ന് സീറ്റുകളിൽ മുന്നണികള്‍ക്കെതിരെ മത്സരിച്ച വിമതരാണ് വിജയിച്ചത്.

തിരുവനന്തപുരത്ത് ഏഴിടത്തും കൊല്ലത്ത് നാലിടത്തുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആലപ്പുഴയിൽ അഞ്ചിടത്തും പത്തനംതിട്ടയിൽ ഒരിടത്തും കോട്ടയത്ത് ആറിടത്തും ഇടുക്കിയിൽ രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും വോട്ടെടുപ്പ് നടക്കും. എറണാകുളത്ത് രണ്ടിടത്തും തൃശൂരിൽ നാലിടത്തും പാലക്കാട്ട് രണ്ടിടത്തും മലപ്പുറത്ത് അഞ്ച് വാർഡുകളിലുമാണ് വോട്ടെടുപ്പ് നടക്കുക. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓരോ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

First published: June 24, 2019, 9:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading