നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Local Body Election 2020 | സ്ഥാനാർഥിയാകാൻ ഇടിയോടിടി; പക്ഷെ ശമ്പളമോ? തദ്ദേശ ജനപ്രതിനിധികളുടെ ശമ്പളം ഇങ്ങനെ

  Local Body Election 2020 | സ്ഥാനാർഥിയാകാൻ ഇടിയോടിടി; പക്ഷെ ശമ്പളമോ? തദ്ദേശ ജനപ്രതിനിധികളുടെ ശമ്പളം ഇങ്ങനെ

  ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് നൽകുന്ന തുകയെ ഓണറേറിയം എന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്.

  Election

  Election

  • Share this:
   തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി മോഹവുമായി നിരവധി പേരാണ് പാർട്ടി നേതൃത്വങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്നത്. സീറ്റ് നിഷേധിക്കപ്പെടുന്ന പലരും റിബൽ സ്ഥാനാർഥികളായും രംഗത്തെത്താറുണ്ട്. എന്നാൽ സമൂഹത്തിൽ കിട്ടുന്ന അംഗീകരവും പദവിയും മാറ്റി നിർത്തിയാൽ തുച്ഛമായ തുകയാണ് തദ്ദേശ ജനപ്രതിനിധികൾക്ക് ഓണറേറിയമായി സർക്കാർ നൽകുന്നത്.

   ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് നൽകുന്ന തുകയെ ഓണറേറിയം എന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്.

   ഗ്രാമപ‍ഞ്ചായത്ത്

   ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റിന് മാസം 13,200 രൂപയാണ് ഓണറേറിയം. വൈസ് പ്രസിഡന്റിന് 10,600 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 8,200 രൂപയുമാണ് ഓണറേറിയം. അതേസമയം അംഗങ്ങൾക്ക് 7000 രൂപ മാത്രമാണ് പ്രതിമാസം നല്‍കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 ജനപ്രതിനിധികളാണുള്ളത്.

   ബ്ലോക്ക് പഞ്ചായത്ത്

   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് 14,600 രൂപയും വൈസ് പ്രസിഡന്റിന് 12,000 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 8800 രൂപയുമാണു പ്രതിമാസം ഓണറേറിയം. അംഗങ്ങൾക്ക് 7,600 രൂപ. സംസ്ഥാനത്ത് 152 ബ്ലോക്ക് പഞ്ചായത്തുകളാണുള്ളത്. ആകെ 2080 വാര്‍ഡുകളും.

   Also Read അമ്മയും മകനും നേർക്കുനേർ; കൊല്ലം അഞ്ചലിൽ തെരഞ്ഞെടുപ്പ് പോരാട്ടം കുടുംബ കാര്യമല്ല!

   ജില്ലാ പഞ്ചായത്ത്

   തദ്ദേശ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഓണറേറിയം ലഭിക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും കോര്‍പറേഷനുകള്‍ക്കുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പ്രതിമാസം 15,800 രൂപയും വൈസ് പ്രസിഡന്റിന് 13,200 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 9,400 രൂപയും അംഗങ്ങൾക്ക് 8800 രൂപയും പ്രതിമാസം ലഭിക്കും.

   മുനിസിപ്പാലിറ്റി

   മുനിസിപ്പൽ ചെയര്‍മാന് 14,600 രൂപയും വൈസ് ചെയര്‍മാന് 12,000 രൂപയുമാണ് പ്രതിമാസം ഓണറേറിയം. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 9400 രൂപയും കൗണ്‍ലിസര്‍മാര്‍ക്ക് 7,600 രൂപയും ലഭിക്കും. സംസ്ഥാനത്ത് 86 മുനിസിപ്പാലിറ്റികളും ആകെ 3,078 വാര്‍ഡുകളുമുണ്ട്.

   കോര്‍പറേഷന്‍

   കോര്‍പറേഷന്‍ മേയര്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ഒരേ ഓണറേറിയമാണ്. 15,800 രൂപ. ഡപ്യൂട്ടി മേയര്‍ക്ക് 13,200 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന് 9,400 രൂപയും കൗണ്‍സിലര്‍ക്ക് 8,200 രൂപയുമാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് 6 കോര്‍പറേഷനുകളുണ്ട്.

   ഹാജര്‍ ബത്ത

   ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കും മുനിസിപ്പാലിറ്റികളിലെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവി വഹിക്കുന്നവര്‍ക്കും കോര്‍പറേഷനുകളിലെ മേയര്‍മാര്‍ക്കും ഡപ്യൂട്ടി മേയര്‍മാര്‍ക്കും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കും ഒരു യോഗത്തിന് 250 രൂപ ഹാജര്‍ ബത്ത ലഭിക്കും. ഇത്തരത്തിൽ ഒരുമാസം പരമാവധി 1,250 രൂപയാണ് ഹാജര്‍ ബത്തയായി എഴുതിയെടുക്കാം. ഗ്രാമപഞ്ചായത്ത് മുതല്‍ കോര്‍പറേഷന്‍ വരെയുള്ള സമിതികളിലെ അംഗങ്ങൾക്ക് 200 രൂപയാണ് ഹാജര്‍ ബത്ത. ഇവര്‍ക്ക് പ്രതിമാസം പരമാവധി 1,000 രൂപ എഴുതിയെടുക്കാം.
   Published by:Aneesh Anirudhan
   First published:
   )}