• HOME
  • »
  • NEWS
  • »
  • kerala
  • »
  • Local Body Elections 2020| തദ്ദേശ തെരഞ്ഞെടുപ്പ്; കിഴക്കമ്പലത്തിന് പുറമെ നാല് പഞ്ചായത്തുകളിൽ കൂടി മത്സരിക്കാൻ ഒരുങ്ങി ട്വൻറി 20

Local Body Elections 2020| തദ്ദേശ തെരഞ്ഞെടുപ്പ്; കിഴക്കമ്പലത്തിന് പുറമെ നാല് പഞ്ചായത്തുകളിൽ കൂടി മത്സരിക്കാൻ ഒരുങ്ങി ട്വൻറി 20

എന്നാൽ കോട്ടയം ഉൾപ്പെടെയുള്ള മറ്റു ചില ജില്ലകളിൽ ട്വൻറി ട്വൻറി യുടെ പേരിൽ ചിലർ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ടെന്നും ഇവരുമായി കിഴക്കമ്പലം ട്വൻറി - ട്വൻറിക്ക് ബന്ധമില്ലെന്നും പ്രസിഡണ്ടും ചീഫ് കോർഡിനേറ്ററുമായ സാബു ജേക്കബ് പറഞ്ഞു.

twenty20

twenty20

  • Share this:
    കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പികിഴക്കമ്പലത്തിന് പുറമെ 4 പഞ്ചായത്തുകളിൽ കൂടി മത്സരിക്കാൻ ഒരുങ്ങി ജനകീയ കൂട്ടായ്മയായ ട്വന്റി20. കിഴക്കമ്പലത്തെ 19 വാർഡുകൾക്ക് പുറമേ കുന്നത്തുനാട്, വേങ്ങോല പഞ്ചായത്തുകളിൽ ആണ് ട്വൻറി 20 യുടെ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്.

    കിഴക്കമ്പലത്തിന്റെ സമീപ പഞ്ചായത്തുകളായ മഴുവന്നുരിലെ 19 വാർഡുകളിലും ഐകരനാട് 14 വാർഡുകളിലും ട്വൻറി 20 യുടെ  സ്ഥാനാർത്ഥികൾ മത്സരിക്കും. ഇത്തവണത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ട്വൻറി 20 യുടെ 90 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.

    ഇതിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. എന്നാൽ കോട്ടയം ഉൾപ്പെടെയുള്ള മറ്റു ചില ജില്ലകളിൽ ട്വൻറി ട്വൻറി യുടെ പേരിൽ ചിലർ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ടെന്നും ഇവരുമായി കിഴക്കമ്പലം ട്വൻറി - ട്വൻറിക്ക് ബന്ധമില്ലെന്നും പ്രസിഡണ്ടും ചീഫ് കോർഡിനേറ്ററുമായ സാബു ജേക്കബ് പറഞ്ഞു.



    ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിച്ച സാഹചര്യത്തിലാണ് ഇത്തവണ കൂടുതൽ പഞ്ചായത്തുകളിൽ ട്വൻറി ട്വൻറി മത്സരിക്കാൻ ഒരുങ്ങുന്നത്. ഓരോ വീട്ടിലും സന്തോഷവും സുരക്ഷിതത്വവുമാണ് ട്വൻറി20 മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനം അതുകൊണ്ടുതന്നെ ഇത്തവണയും ജനങ്ങൾ ട്വൻറി 20 ക്ക് ഒപ്പം  ഉണ്ടാകുമെന്നും സാബു  ജേക്കബ് പറയുന്നു
    Published by:Gowthamy GG
    First published: