'ബൂത്തിൽ കോവിഡ് രോഗി എത്തിയെന്ന് സിപിഎം വ്യാജപ്രചരണം നടത്തും'; ടി സിദ്ധീഖിന്റെ പരാമർശത്തിൽ കൊമ്പുകോർത്ത് മുന്നണികൾ
കൊവിഡ് കാലത്ത് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ രോഗത്തെ മുൻ നിറുത്തിയുള്ള ആരോപണ-പ്രത്യരോപണങ്ങൾക്ക് കൂടിയാണ് കോഴിക്കോട് സാക്ഷിയാകുന്നത്.

ടി സിദ്ദിഖ്
- News18 Malayalam
- Last Updated: November 28, 2020, 3:22 PM IST
കോഴിക്കോട്: തിരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുമ്പോൾ കോവിഡിന്റെ പേരിലുള്ള ആരോപണ പ്രത്യരോപണങ്ങളും കൊഴുക്കുകയാണ്. കുടുംബ യോഗത്തിൽ കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി.സിദ്ധിഖ് നടത്തിയ വിവാദ പ്രസംഗമാണ് വിവാദങ്ങളുടെ തുടക്കം.
തിരഞ്ഞെടുപ്പ് ദിവസം യു.ഡി.എഫ് പ്രവർത്തകർ രാവിലെ തന്നെ വോട്ട് ചെയ്യണം. ഇല്ലെങ്കിൽ സി.പി.എം. രാവിലെ തന്നെ അവരുടെ വോട്ടുകൾ ചെയ്ത ശേഷം ബൂത്തിൽ കോവിഡ് രോഗി എത്തിയെന്ന് വ്യാജ പ്രചരണം നടത്തുമെന്നായിരുന്നു സിദ്ധിഖിന്റെ പ്രസംഗം." You may also like:2500 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികൾ ഇല്ല; കണ്ണൂർ, മലപ്പുറം, കോട്ടയം ജില്ലകളിൽ ഏറ്റവും കുറവ്
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് കോവിഡാണെന്ന സർട്ടിഫിക്കറ്റ് നൽകിയത് സി.പി.എമ്മിന്റെ ബുദ്ധിയാണ്. എന്നാൽ പിന്നീട് മൂന്ന് സ്വകാര്യ ലാബുകളിൽ നടത്തിയ പരിശോധനയിൽ അതെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റാണ്.
തിരഞ്ഞെടുപ്പ് പ്രചരണം അട്ടിമറിക്കാൻ ഇത്തരം നീക്കം നടത്തുന്ന സി.പി.എം എന്തു ചെയ്യുവാനും മടികാണിക്കില്ലെന്നുമായിരുന്നു പിന്നീട് നടത്തിയ വാർത്ത സമ്മേളനത്തിലും സിദ്ധിന്റെ നിലപാട്.
എന്നാൽ തങ്ങൾ അത്തരമൊരു നിർദേശം ആലോചിച്ചിട്ടു പോലുമില്ലെന്ന് സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. വോട്ടർമാർ ഒരേ സമയം കൂട്ടത്തോടെ എത്തരുതെന്നാണ് പാർട്ടി നിലപാട്. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന സിദ്ധിഖിനെ പോലുള്ളവർ നിരുത്തരവാദപരമായ പ്രസ്താവന നടത്തുവാൻ പാടില്ലായിരുന്നു. വ്യാജ പ്രചരണത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കരീം വ്യക്തമാക്കി.
കൊവിഡ് കാലത്ത് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ രോഗത്തെ മുൻ നിറുത്തിയുള്ള ആരോപണ-പ്രത്യരോപണങ്ങൾക്ക് കൂടിയാണ് കോഴിക്കോട് സാക്ഷിയാകുന്നത്.
തിരഞ്ഞെടുപ്പ് ദിവസം യു.ഡി.എഫ് പ്രവർത്തകർ രാവിലെ തന്നെ വോട്ട് ചെയ്യണം. ഇല്ലെങ്കിൽ സി.പി.എം. രാവിലെ തന്നെ അവരുടെ വോട്ടുകൾ ചെയ്ത ശേഷം ബൂത്തിൽ കോവിഡ് രോഗി എത്തിയെന്ന് വ്യാജ പ്രചരണം നടത്തുമെന്നായിരുന്നു സിദ്ധിഖിന്റെ പ്രസംഗം."