Local Body Elections | തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നു മുതൽ

സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ 5 വിഭാഗങ്ങൾക്കാണു സംവരണം നിശ്ചയിക്കേണ്ടത്.

News18 Malayalam | news18-malayalam
Updated: September 28, 2020, 7:01 AM IST
Local Body Elections | തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നു മുതൽ
Election
  • Share this:
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വാർഡുകളിലെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നു മുതൽ ആരംഭിക്കും. ഒക്ടോബർ ആറ് വരെയാണ് നറുക്കെടുപ്പ്. ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും നറുക്കെടുപ്പ് ഇന്നു മുതൽ ഒക്ടോബർ ഒന്ന് വരെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേത് ഒക്ടോബർ അഞ്ചിനും  നടക്കും.

കണ്ണൂർ, കോഴിക്കോട് കോർപറേഷനുകളിലേത് ഇന്നും തൃശൂർ, കൊച്ചി 30 നും തിരുവനന്തപുരം, കൊല്ലം ഒക്ടോബർ 6നുമാണ്. ത്രിതല പഞ്ചായത്തുകളിൽ കലക്ടർമാരും നഗരസഭകളിൽ മുനിസിപ്പൽകാര്യ റീജനൽ ജോയിന്റ് ഡയറക്ടർമാരും കോർപറേഷനുകളിൽ നഗരകാര്യ ഡയറക്ടറുമാണു നറുക്കെടുപ്പ് നടത്തുന്നത്.


സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ 5 വിഭാഗങ്ങൾക്കാണു സംവരണം നിശ്ചയിക്കേണ്ടത്. ഓരോ തദ്ദേശ സ്ഥാപനത്തിനും സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ജനപ്രതിനിധികൾക്കും ജനങ്ങൾക്കും നിയന്ത്രണങ്ങളോടെ ഹാളിൽ പ്രവേശനം അനുവദിക്കും. സാമൂഹിക അകലം പാലിച്ചു തെരഞ്ഞെടുപ്പ് നടത്തുന്നതിന് അതതു ജില്ലകളിൽ കലക്ടർമാർ പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Published by: Aneesh Anirudhan
First published: September 28, 2020, 7:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading