നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പ്രളയം കൊണ്ടുപോയ പാലത്തിനു പകരം നാട്ടുകാരുടെ വക മരപ്പാലം

    പ്രളയം കൊണ്ടുപോയ പാലത്തിനു പകരം നാട്ടുകാരുടെ വക മരപ്പാലം

    കൈപ്പിനി പാലം പ്രളയത്തിൽ ഒലിച്ചു പോയിരുന്നു

    നാട്ടുകാർ നിർമ്മിച്ച താത്ക്കാലിക പാലം

    നാട്ടുകാർ നിർമ്മിച്ച താത്ക്കാലിക പാലം

    • Share this:
    പ്രളയം തകർത്ത നിലമ്പൂർ കൈപ്പിനിയിലെ പാലത്തിന് പകരം താത്കാലിക മരപ്പാലം തീർത്ത് നാട്ടുകാർ. പുതിയ പാലം വരാൻ ഇനിയും മാസങ്ങൾ എടുത്തേക്കുമെന്ന സാഹചര്യത്തിലാണ് പുഴയ്ക്ക് കുറുകെ മരത്തടികളും പലകകളും ഉപയോഗിച്ച് നാട്ടുകാർ പാലം പണിതത്.

    ഓഗസ്റ്റ് 8 നാണ് പ്രളയത്തിൽ കൈപ്പിനി പാലം  തകർന്നത്. പാലം  പോയതോടെ കൈപ്പിനി നിവാസികൾക്ക് ചുങ്കത്തറ അങ്ങാടിയിലേക്ക്  എത്തിചേരാൻ 15 കിലോമീറ്റർ അധികം സഞ്ചരിക്കണം. പുതിയ പാലത്തിന്റെ നിർമ്മാണം മാർച്ച് മാസത്തിലേ തുടങ്ങൂ എന്ന സാഹചര്യത്തിലാണ് നാട്ടുകാർ കൈ മെയ് മറന്ന്  മരപ്പാലത്തിന് വേണ്ടി കൈ കോർത്തത്.

    മണൽ ചാക്കുകൾക്കു മേലെ തെങ്ങിൻ തടി ഉറപ്പിച്ച്, അതിന് മുകളിൽ പലക നിരത്തിയാണ് താത്കാലിക പാലം. ഒരു സമയം ഒരു കാർ, അല്ലെങ്കിൽ രണ്ടു ബൈക്ക് എന്നിവക്ക് കടന്ന് പോകാൻ പറ്റുന്ന തരത്തിലാണ് മരപ്പാലം. ഒപ്പം ആളുകൾക്ക് നടന്നും പോകാം. രണ്ടു ലക്ഷത്തോളം രൂപയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്. പുഴയിൽ വെള്ളം കൂടിയാൽ പിന്നെ പാലം ഉപയോഗിക്കാൻ പറ്റില്ല. അത് കൊണ്ട് ഈ വേനൽക്കാലം കഴിയും വരെ മാത്രമാണ് മരപ്പാലത്തിന്റെ കാലാവധി.
    Published by:meera
    First published:
    )}