വായനശാലകളെയും ക്ലബുകളെയും സഹകരിപ്പിച്ച് ഓൺലൈൻ ക്ലാസ് നടത്താൻ തദ്ദേശ സ്ഥാപനങ്ങൾ

ഹൈസ്കൂൾ തലത്തിലെ മറ്റ് ഡിവിഷനുകളിലും പ്രൈമറി വിദ്യാർഥികൾക്കും ദിവസം ഒരു മണിക്കൂറായിരിക്കും ക്ലാസ്. രാത്രിയും ശനി, ഞായർ ദിവസങ്ങളിലും ക്ലാസുകളുടെ പുനഃസംപ്രേഷണവും നടത്തും.

News18 Malayalam | news18
Updated: May 28, 2020, 11:43 PM IST
വായനശാലകളെയും ക്ലബുകളെയും സഹകരിപ്പിച്ച് ഓൺലൈൻ ക്ലാസ് നടത്താൻ തദ്ദേശ സ്ഥാപനങ്ങൾ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: May 28, 2020, 11:43 PM IST
  • Share this:
തിരുവനന്തപുരം: കോവിഡ് കാലത്ത് വിജയകരമായി പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും ക്ലാസ് റൂമിൽ നിന്ന്  ഓൺലൈൻ ക്ലാസുകളിലേക്കുളള ചുവടുമാറ്റം എളുപ്പമല്ല. വിക്ടേഴ്സിന്റെ വെബ്സൈറ്റ് വഴിയും യൂട്യൂബ് വഴിയും ക്ലാസുകൾ ആരംഭിക്കാനാണ് ശ്രമം. ലാപ് ടോപ്, ടാബ്, സ്മാർട്ട് ഫോൺ, ടിവി  തുടങ്ങിയ  സൗകര്യങ്ങളുടെ വിദ്യാർഥികളുടെ കണക്ക് വിദ്യാഭ്യാസവകുപ്പ് ശേഖരിച്ചു.

ഒന്നുമുതൽ വരെയുളള ക്ലാസുകളിലായുളളത് 4376391 വിദ്യാർഥികൾ. ഇവരിൽ 261784 പേർക്ക് ഓൺലൈൻ പഠനത്തിന് യാതൊരു സൗകര്യവുമില്ല. മലപ്പുറം ജില്ലയിൽ മാത്രം 62305  വിദ്യാർഥികൾക്ക് ടിവിയോ കേബിളോ ഇല്ല. ഹൈടെക് സ്കൂളുകളിൽ നിലവിലുളള ലാപ്ടോപ്പും പ്രോജകടറും അടക്കമുളള സൗകര്യങ്ങൾ  തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വായനശാലകളും ആർസ്ട് ക്ലബുകളും ഓൺലൈൻ ക്ലാസുകളാക്കും.

You may also like: വൻ സ്ഫോടനം നടത്താന്‍ ശ്രമം; ഭീകരരുടെ പദ്ധതി പരാജയപ്പെടുത്തി സുരക്ഷാസേന [NEWS]കേരളത്തിൽ ഡാമുകൾ നേരത്തെ തുറക്കും [NEWS]തമിഴർക്ക് വേണ്ടത് വികസനം, തീവ്രവാദം അനുവദിക്കില്ല; ശ്രീലങ്ക പ്രധാനമന്ത്രി മഹിന്ദ രാജപക്സെ [NEWS]

119054 ലാപ്ടോപ്പുകൾ ഹൈടെക് സ്കൂളുകളിലുണ്ട്. 69943 പ്രൊജക്ടറുകൾ. 4545 ടിവി എന്നിവയും ഹൈടെക് സ്കൂളുകളിലെ ലാബുകളിലുണ്ട്. ഇങ്ങനെ സൗകര്യമില്ലാത്തവർക്ക് ബദൽ സംവിധാനം ഒരുക്കാനുളള കർമ്മപദ്ധതി അന്തിമഘട്ടത്തിലാണെന്ന്
കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത് ന്യൂസ് 18നോട് പറഞ്ഞു.

രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെയായിരിക്കും ക്ലാസ്. രണ്ട് വിദ്യാർഥികൾ ഉളള വീട്ടിൽ ഒരു ലാപ് ടോപ്പോ സ്മാർട്ട് ഫോണോ മാത്രമേ ഉളളൂവെങ്കിലും പ്രശ്നമുണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ. കൈറ്റ് വിക്ടേഴ്സ്    ചാനൽ ശൃംഖല വഴി ലഭ്യമാക്കണമെന്ന സർക്കാർ നിർദേശം ഡി.ടി.എച്ച് കമ്പനികൾ ഇതുവരെ അംഗീകരിച്ചിട്ടില്ല. കേന്ദ്രവാർത്താവിനിമയ മന്ത്രി പ്രകാശ് ജാവ്ദേക്കറിനും വിദ്യാഭ്യാസ ചാനൽ എന്ന നിലയിൽ സൗജന്യമായി വിക്ടേഴ്സ് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡിടിഎച്ച് കമ്പനികൾക്കും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.

പൊതുപരീക്ഷ എഴുതേണ്ട വിദ്യാർഥികൾ എന്ന നിലയിൽ എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകളാണ് ആദ്യം ആരംഭിക്കുക. അരമണിക്കൂർ ദൈർഘ്യമുള്ള പിരിഡുകളായി തിരിച്ചായിരിക്കും ക്ലാസുകൾ. രണ്ട് മണിക്കൂർ നാല് പീരിഡായിരിക്കും ഒരു ദിവസം  പ്ലസ് ടു വിദ്യാർഥികൾക്ക് വിക്ടേഴ്സ് ചാനലിൽ ക്ലാസുണ്ടാവുക. മൂന്ന് പീരിയേഡായി ഒന്നര മണിക്കൂർ ആയിരിക്കും പത്താം ക്ലാസ് വിദ്യാർഥികൾക്ക് ക്ലാസ്.

ഹൈസ്കൂൾ തലത്തിലെ മറ്റ് ഡിവിഷനുകളിലും പ്രൈമറി വിദ്യാർഥികൾക്കും ദിവസം ഒരു മണിക്കൂറായിരിക്കും ക്ലാസ്. രാത്രിയും ശനി, ഞായർ ദിവസങ്ങളിലും ക്ലാസുകളുടെ പുനഃസംപ്രേഷണവും നടത്തും.

First published: May 28, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading