SPECIAL: ഉപതെരഞ്ഞെടുപ്പ്: 30 സീറ്റിലെ ഫലത്തേക്കുറിച്ച് അറിയേണ്ടതെല്ലാം

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫ് 16 സീറ്റും യുഡിഎഫ് 12 സീറ്റും നേടിയപ്പോൾ ബിജെപിക്ക് ഒരു സീറ്റുപോലും നേടാനായില്ല

news18
Updated: February 16, 2019, 2:03 PM IST
SPECIAL: ഉപതെരഞ്ഞെടുപ്പ്: 30 സീറ്റിലെ ഫലത്തേക്കുറിച്ച് അറിയേണ്ടതെല്ലാം
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫ് 16 സീറ്റും യുഡിഎഫ് 12 സീറ്റും നേടിയപ്പോൾ ബിജെപിക്ക് ഒരു സീറ്റുപോലും നേടാനായില്ല
  • News18
  • Last Updated: February 16, 2019, 2:03 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്ഥാപന വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 111 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫ് 16 സീറ്റും യുഡിഎഫ് 12 സീറ്റും നേടി. ഒരിടത്ത് സ്വതന്ത്രനും ഒരിടത്ത് ആർഎംപി സ്ഥാനാർത്ഥിയും വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റുപോലും നേടാനായില്ല. യുഡിഎഫ് അഞ്ചും എൽഡിഎഫ് മൂന്നും സീറ്റുകൾ പിടിച്ചെടുത്തു.  ഉപതെരഞ്ഞെടുപ്പ്‌ നടന്ന 30 സീറ്റിൽ എൽ ഡി എഫ് 18 (17+1) , യു ഡി എഫ് 11 (12-1), ആർ. എംപി 1 ഇങ്ങനെയായിരുന്നു കക്ഷിനില. ഇത് എൽ ഡി എഫ് 16 , യു ഡി എഫ് 12, ആർ എം പി 1, സ്വതന്ത്രൻ 1 ആയി. ഇത് എങ്ങനെ? 

വിശദമായ തെരഞ്ഞെടുപ്പ് ഫലം

(ബ്രാക്കറ്റിൽ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം )

തിരുവനന്തപുരം

1. കള്ളിക്കാട് പഞ്ചായത്തിലെ ചാമവിളപ്പുറം യുഡിഎഫ് സ്ഥാനാർത്ഥി സദാശിവൻ കാണി വിജയിച്ചു. 143 വോട്ടിനാണ് വിജയം. എൽഡിഎഫിന്റെ സിറ്റിംഗ് വാർഡായിരുന്നു. സിപിഐ സ്ഥാനാർത്ഥിയാണ് പരാജയപ്പെട്ടത്. (383 ).

2. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞി യുഡിഎഫ് നിലനിർത്തി. 193 വോട്ടിന് ടി പ്രഭയാണ് വിജയിച്ചത്. ഇവിടെ ബിജെപി സ്ഥാനാർഥി എൽ സുജകുമാരി രണ്ടാം സ്ഥാനത്തെത്തി. (394 )



കൊല്ലം 

3. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ പെരുമൺ  എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ ഗീതാ ബാലകൃഷ്ണൻ വിജയിച്ചു. ഭൂരിപക്ഷം 1055 വോട്ട്. ഗീതാ ബാലകൃഷ്ണനു 3083 വോട്ടും ബിജെപിയിലെ എ.ഗീതയ്ക്കു 2028 വോട്ടും കോൺഗ്രസിലെ അശ്വതി അശോകിന് 1473 വോട്ടും കിട്ടി. ( 3809 ).

പത്തനംതിട്ട 

4. റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശേരിമല പടിഞ്ഞാറ് സിപിഎം  നിലനിര്‍ത്തി. സുധാകുമാരിയാണ് വിജയിച്ചത്.  പ്രസന്നകുമാരി (ബിജെപി)   രണ്ടാം സ്ഥാനത്തെത്തി.  എൽഡിഎഫ് അംഗം സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചതാണ് ഉപതെരെഞ്ഞെടുപ്പിന് ഇടയാക്കിയത്. (361).

ആലപ്പുഴ 

5 ആലപ്പുഴ നഗരസഭയിലെ കോടതി വാർഡിൽ കോൺഗ്രസ് വിട്ടു സ്വതന്ത്രനായി മത്സരിച്ച ബി.മെഹബൂബിന് 521 വോട്ടിന്റെ ജയം. കോൺഗ്രസ് നേതൃത്വവുമായി പിണങ്ങി മെഹബൂബ് കൗൺസിലർ സ്ഥാനം രാജി വച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവയ്‌ക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മെഹബൂബ് രാജിവച്ചതാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ടോമി ജോസഫ് പൂണിയില്‍ (യുഡിഎഫ്) , എല്‍ഡിഎഫ് സ്വതന്ത്രനായി വര്‍ഗീസ് ജോണ്‍ പുത്തന്‍പുരയ്ക്കല്‍, ഗീത രാംദാസ് (ബിജെപി) എന്നിവരും മത്സരിച്ചു. ( 884 ).

6. കായംകുളം നഗരസഭയിലെ എരുവ  എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സുഷമ അജയൻ 446 വോട്ടിന് ജയിച്ചു. സുഷമയുടെ ഭർത്താവ് അജയൻ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.  (594).

7. കൈനകരി ഗ്രാമപഞ്ചായത്തിലെ ഭജനമഠംഎൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. സിപിഎമ്മിലെ ബീന വിനോദ് 105 വോട്ടിന് ബിജെപിയിലെ ബിന്ദു ഷാജിയെ പരാജയപ്പെടുത്തി (495 ).

8. കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണവിലാസം സിപിഎമ്മിൽ നിന്ന്  യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ എസ് സുകുമാരി 108 വോട്ടിനാണ് വിജയിച്ചത്. സിപിഎമ്മിൽ നിന്ന്  കരുവാറ്റ ജയപ്രകാശ് രണ്ടാമതെത്തി. (406).

കോട്ടയം 

9. നീണ്ടുര്‍ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റാഫീസ് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കേരള കോൺഗ്രസ് എമ്മിന്റെ ഷിബു ചാക്കോയാണ് 17 വോട്ടിന് വിജയിച്ചത്. സിപിഐയുടെ പി കെ സ്റ്റീഫനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിലെ പി കെ മോഹനന്‍  രോഗ ബാധിതനായതിനെത്തുടന്ന്  രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ്. (358) .

എറണാകുളം 

10. കോര്‍പ്പറേഷനിലെ വൈറ്റില ജനത  എല്‍ഡിഎഫിന് അട്ടിമറി വിജയം. എല്‍ഡിഎഫിലെ ബൈജു തോട്ടാളിയാണ് വിജയിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എം പ്രേമചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. ഷെല്‍ബി ആന്റണി യുഡിഎഫ് സ്ഥാനാത്ഥി.58 വോട്ടാണ് ഭൂരിപക്ഷം. (1402).

11. ഒക്കൽ ഗ്രാമ പഞ്ചായത്ത് ചേലാമറ്റം  യുഡിഎഫിലെ സീനാ ബെന്നി 60 വോട്ടിന് വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ എമ്മിലെ ജയ ജോർജും  മത്സരിച്ചത്.  (552).

12. കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയില്‍ യുഡിഎഫിലെ ബിന്‍സി എല്‍ദോസ് 14 വോട്ടിന് വിജയിച്ചു. രജനി ബാബു (സിപിഐ), ഷിജി ചന്ദ്രന്‍ (ബിജെപി)എന്നിവരെയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. (304).

13. കുന്നുകര പഞ്ചായത്തിലെ കുന്നുകര ഈസ്റ്റ് യുഡിഎഫിന്റെ ലിജി ജോസ് 328 വോട്ടിന് വിജയിച്ചു. ഷൈല പൗലോസ് (എല്‍ഡിഎഫ്), വത്സല രവീന്ദ്രൻ (ബിജെപി ) എന്നിവരും മത്സരിച്ചു.  ഷീബ പോൾസന്റെ മരണത്തെ തുടര്‍ന്നായിരുന്നു വോട്ടെടുപ്പ്. (458).

തൃശൂർ 

14. ചാഴൂർ ഗ്രാമപഞ്ചായത്തിലെ കോലോത്തുംകടവ്  സിപിഎമ്മിലെ അനുഷ സുനിലാണ് വിജയിച്ചത്. എല്‍ഡിഎഫിലെ സിജി അജയന്‍  രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.  സുനിത ദിനേശും ( ബിജെപി) രണ്ടാമതെത്തി. (527).

15. അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വിളക്കുമാടം   സിപിഎമ്മിലെ സി ജി സജീഷാണ് വിജയിച്ചത്. എല്‍ഡിഎഫിലെ എന്‍ സതീഷ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സി എല്‍ ജോണ്‍സണ്‍ മത്സരിച്ചു. (811).

പാലക്കാട് 

16. പാലക്കാട് മുനിസിപ്പാലിറ്റിയിലെ കല്‍പ്പാത്തി  യുഡിഎഫ് വിജയിച്ചു. പി എസ് വിപിനാണ് വിജയിച്ചത്.  ബിജെപിക്കുവേണ്ടി എന്‍ ശാന്തകുമാരനായിരുന്നു സ്ഥാനാര്‍ത്ഥി. മുന്‍ കൗണ്‍സിലര്‍ കൂടിയായ പി സത്യഭാമയായിരുന്നു എല്‍ഡിഎഫ് സ്ഥാനാർത്ഥി.കോണ്‍ഗ്രസിലെ വി ശരവണന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. (532).

17. തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂര്‍   248 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സിപിഎം സ്ഥാനാർത്ഥി ടി പി സലാമുവാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ജയകൃഷ്ണനും സിപിഐ സ്ഥാനാര്‍ഥിയായി മുഹമ്മദും മത്സരിച്ചിരുന്നു. സിപിഎമ്മിലെ ടി എസ് പ്രസാദി ന്റെ നിര്യാണത്തെതുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. (510).

18. അഗളി പഞ്ചായത്തിലെ പാക്കുളം യുഡിഎഫ് നിലനിര്‍ത്തി. 14 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജയറാമാണ് വിജയിച്ചത്. കഴിഞ്ഞ തവണ 247 വോട്ട് നേടി എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി സുരേഷിന് 286 വോട്ട് നേടി രണ്ടാമതെത്തി. 164 വോട്ടുമായി ബിജെപിയാണ് മൂന്നാമത്. കോണ്‍ഗ്രസിലെ യു ആര്‍ നീലകണ്ഠൻ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. (309).

19. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ ലില്ലി എൽഡിഎഫ് വിജയിച്ചു. ജെഡിയു സ്ഥാനാർത്ഥിയാണ് വിജയിച്ചത്. (കഴിഞ്ഞ തവണയും ജെഡിയു സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഭൂരിപക്ഷം- 175.  അന്ന് ജെഡിയു യുഡിഎഫ് മുന്നണിയിലായിരുന്നു).

മലപ്പുറം 

20. കാവന്നൂർ ഗ്രാമപഞ്ചായത്തിലെ ഇളയൂർ  എൽ ഡി എഫ് സ്ഥാനാർത്ഥി ഷാഹിന ( മിനി) വിജയിച്ചു. 40 വോട്ടിനാണ് വിജയിച്ചത്. ഇതോടെ നിലവിലെ UDF ഭരണം അവസാനിക്കും.ലീഗ് വിമത  ഷഹാന റിയാസിസ് 69 വോട്ട് ലഭിച്ചു.UDF സ്ഥാനാർത്ഥി മുക്കണ്ണൻ സഫിയ 497 വോട്ടും കുട ചിഹ്നത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥി ഷാഹിന എന്ന മിനിക്ക് 537 വോട്ടും ലഭിച്ചു.  ബി ജെ പി അഡ്വക്കറ്റ് ആഷിജക്ക് 54 വോട്ടാണ് ലഭിച്ചത് നേരത്തേ 87 വോട്ട് ഉണ്ടായിരുന്നു.
( 538).

21. വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്പ്രശേരി യുഡിഎഫ് നിലനിർത്തി. 319 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്ലീംലീഗിന്റെ ടിഎച്ച് മൊയ്തീൻ വിജയിച്ചത്. (527 ).

22. തിരൂർ ബ്ലോക്ക്‌ പഞ്ചായത്തിലേക്ക്‌ എൽഡിഎഫിന്‌ അട്ടിമറി ജയം. പുറത്തൂര്‍ സി ഒ ബാബുരാജ്‌ 265 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സി ഒ ബാബുരാജ് 4814 വോട്ട്‌ നേടിയപ്പോൾ സി എം പുരുഷോത്തമൻ (യുഡിഎഫ്) 4549, വി കെ സുഭാഷ് (ബിജെപി) 668 വോട്ടും നേടി. യുഡിഎഫ് അംഗം ടി പി അശോകന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. 15 അംഗ ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണസമിതി ഭരണം നടത്തിയിരുന്നത്. ഇതോടെ എൽഡിഎഫിന്‌ ഭൂരിപക്ഷമായി.

കോഴിക്കോട് 

23. ഒഞ്ചിയം പഞ്ചായത്തിലെ പുതിയോട്ടും കണ്ടി 308 വോട്ടിന് ആർഎംപിയുടെ പി ശ്രീജിത്ത് ജയിച്ചു. സിപിഎമ്മിലെ രാജാറാം തൈപ്പള്ളിയെയാണു ശ്രീജിത്ത് തോൽപിച്ചത്. ബിജെപി മൂന്നാമതായി. യുഡിഎഫ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. വിജയത്തോടെ പഞ്ചായത്തിൽ ആർഎംപി ഭരണം നിലനിർത്തി. (840).

24. പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയിൽ  സിപിഎമ്മിന്റെ പി ആർ രാഗേഷ് 167 വോട്ടിനു ജയിച്ചു. എൽഡിഎഫിനു ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ ഇനി സിപിഎമ്മിനു പ്രസിഡന്റ് സ്ഥാനം ലഭിക്കും. എൽഡിഎഫിനു സംവരണ അംഗം ഇല്ലാത്തതിനാൽ ഇതുവരെ കോൺഗ്രസാണു പഞ്ചായത്ത് ഭരിച്ചിരുന്നത്. ജനറൽ സീറ്റിലെ അംഗത്തെ രാജിവയ്പ്പിച്ചാണ് എൽഡിഎഫ് മത്സരത്തിനിറങ്ങിയത്. (696 ).

25. താമരശേരി പഞ്ചായത്ത് പള്ളിപ്പുറം യുഡിഎഫിലെ എൻപി മുഹമ്മദലി (മുസ്‍ലിംലീഗ്) 368 വോട്ടുകൾക്കു ജയിച്ചു. സീറ്റ് നിലനിർത്തുകയായിരുന്നു. (505).

26. കോട്ടൂർ പഞ്ചായത്ത് നരയംകുളം എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎമ്മിലെ മേപ്പാടി ശ്രീനിവാസൻ 308 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ടികെ രഗിൻലാൽ രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ( 636).

വയനാട് 

27. നെന്മേനി ഗ്രാമപഞ്ചായത്തിലെ മംഗലം  സിപിഎമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പത്മനാഭൻ 161 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫിലെ പുഷ്പ്പവല്ലിയെയാണ് പരാജയപ്പെടുത്തിയത്. ( 549 ).

കണ്ണൂര്‍ 

28. കീഴല്ലൂര്‍ പഞ്ചായത്തിലെ എളമ്പാറ വാർഡിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥി ആര്‍ കെ കാര്‍ത്തികേയന്‍ ( കോൺഗ്രസ് എസ്) 269 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.പോള്‍ ചെയ്ത 1015 വോട്ടില്‍ എല്‍ഡിഎഫിന് 593 വോട്ട് ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ എം പ്രേമരാജന് 324 വോട്ടും ബിജെപി സ്ഥാനാർത്ഥി ഇ നാരായണന് 98 വോട്ടും ലഭിച്ചു. കോണ്‍ഗ്രസ് എസിലെ പി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. (518 ).

29. ശ്രീകണ്‌ഠപുരം നഗരസഭയിലെ കാവുമ്പായില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഇ. രാജന്‍ വിജയിച്ചു. ഇ രാജുവിന് 415 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി മാധവന് 170 വോട്ടാണ് ലഭിച്ചത്. സിപിഎം  കൗണ്‍സിലറായിരുന്ന എന്‍ കോരന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. (407).

30. കല്യാശേരി പഞ്ചായത്തിലെ വെള്ളാംഞ്ചിറയില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ മോഹനന്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി പ്രമോദിനെയാണ് തോല്‍ച്ചത്. 731 വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചപ്പോള്‍ 92 വോട്ടുകള്‍ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്.  എല്‍ഡിഎഫിലെ പുത്തലത്ത് ജയരാജന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. (കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  7 58  ).

First published: February 15, 2019, 4:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading