സ്പീഡ് കുറച്ച് വണ്ടി ഓടിച്ചില്ലെങ്കിൽ അടിച്ച് കരണം പൊട്ടിച്ചിരിക്കും; മുന്നറിയിപ്പുമായി നാട്ടുകാർ
സ്പീഡ് കുറച്ച് വണ്ടി ഓടിച്ചില്ലെങ്കിൽ അടിച്ച് കരണം പൊട്ടിച്ചിരിക്കും; മുന്നറിയിപ്പുമായി നാട്ടുകാർ
കൊടുംവളവും കുത്തനെയുള്ള കയറ്റവും പാറക്കെട്ടുകളുമുള്ള റൂട്ടിലാണ് ട്രെക്കിങ് ജീപ്പുകളിൽ സഞ്ചാരികളുടെ പാച്ചിൽ...
uluppunni banner
Last Updated :
Share this:
കോട്ടയം: ഏറെ സഹികെട്ടാണ് വാഗമൺ ഉളുപ്പുണി നിവാസികൾ ഒരു ബോർഡ് വെക്കാൻ തീരുമാനിച്ചത്. 'ഉളുപ്പുണിയിൽ ഓഫ് റോഡ് വരുന്ന ഡ്രൈവേഴ്സിന്റെ ശ്രദ്ധയ്ക്ക്, സ്പീഡ് കുറച്ച് വണ്ടി ഓടിച്ചില്ലെങ്കിൽ അടിച്ച് നിന്റെയൊക്കെ കരണം പൊട്ടിച്ചിരിക്കും'- ഉളുപ്പുണ്ണിയിൽ ട്രെക്കിങ് ജീപ്പ് അപകടത്തിൽപ്പെടുന്നത് തുടർക്കഥയായതോടെയാണ് ഇത്തരമൊരു ബാനർ നാട്ടുകാർ സ്ഥാപിച്ചത്.
കൊടുംവളവും കുത്തനെയുള്ള കയറ്റവും പാറക്കെട്ടുകളുമുള്ള വാഗമൺ-ഉളുപ്പുണ്ണി വണ്ടിപ്പെരിയാർ-സത്രം റൂട്ടിൽ ആണ് ട്രെക്കിങ് ജീപ്പുകളിൽ സഞ്ചാരികളുടെ പാച്ചിൽ. ഇവരെ നിയന്ത്രിക്കാൻ പൊലീസിനും സാധിക്കാതെ ആയതോടെയാണ് നാട്ടുകാർ രണ്ടുംകൽപ്പിച്ച് രംഗത്തിറങ്ങിയത്. ട്രെക്കിങ് ജീപ്പുകളുടെ മരണപ്പാച്ചിൽ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇതോടെയാണ് വേഗം കുറച്ചില്ലെങ്കിൽ അടി കൊടുക്കുമെന്ന ബാനർ സ്ഥാപിക്കേണ്ടിവന്നതെന്നും അവർ പറയുന്നു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ ഈ റൂട്ടിൽ നിരവധി അപകടങ്ങൾ സംഭവിച്ചു. സെപ്റ്റംബർ ഏഴിനും പത്തിനും ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞെങ്കിലും യാത്രക്കാർ രക്ഷപെടുകയായിരുന്നു. ആദ്യത്തെ അപകടത്തിൽ എട്ട് തമിഴ്നാട് സ്വദേശികൾക്ക് പരിക്കേറ്റെങ്കിലും അത്ര ഗുരുതരമല്ലായിരുന്നു. സെപ്റ്റംബർ 13നും അപകടമുണ്ടായി. ഈ മാസം 12ന് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ട്രെക്കിങ് ജീപ്പിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ ഗോപാലകൃഷ്ണൻ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കൊക്കയിലേക്ക് ജീപ്പ് മറിഞ്ഞ് എറണാകുളം സ്വദേശികളായ ആറുപേർക്ക് പരിക്കേറ്റു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.