• HOME
  • »
  • NEWS
  • »
  • kerala
  • »
  • മൂന്നു വയസുകാരനെ ബസ് സ്റ്റോപ്പിൽ തനിച്ചാക്കി മാർക്കറ്റിൽ പോയി; നിലവിളിച്ച് കുട്ടി; മുത്തച്ഛനെതിരെ നാട്ടുകാരുടെ രോഷം

മൂന്നു വയസുകാരനെ ബസ് സ്റ്റോപ്പിൽ തനിച്ചാക്കി മാർക്കറ്റിൽ പോയി; നിലവിളിച്ച് കുട്ടി; മുത്തച്ഛനെതിരെ നാട്ടുകാരുടെ രോഷം

ബസ് സ്റ്റോപ്പിൽ ആൾക്കൂട്ടം കണ്ട് മുത്തച്ഛനും സ്ഥലത്തെത്തി. ഇദ്ദേഹത്തെ കണ്ടതോടെ കുട്ടി കരച്ചിൽ നിർത്തി. പിന്നെ നാട്ടുകാരുടെ രോഷപ്രകടനം മുത്തച്ഛനു നേരെയായി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കോഴിക്കോട്: മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പിൽ തനിച്ചു നിർത്തി സാധനം വാങ്ങാൻ പോയ മുത്തച്ഛനെതിരെ രോഷപ്രകടനവുമായി നാട്ടുകാർ. ഇന്ന് രാവിലെ മാത്തോട്ടത്താണ് നാടകീയ സംഭവം അരങ്ങേറിയത്. മാർക്കറ്റിൽ തിരക്കായതിനാൽ കുട്ടിയെ ബസ് സ്റ്റോപ്പിൽ തനിച്ചു നിർത്തിയതാണ് പുലിവാലായത്. മുത്തച്ഛൻ മടങ്ങി എത്താൻ വൈകിയതോടെ കുട്ടി കരയാൻ തുടങ്ങി. ഇതേത്തുടർന്ന് നാട്ടുകാർ പൊലീസിനെ വിളിച്ചു വരുത്തി.  ബസ് സ്റ്റോപ്പിൽ ആൾക്കൂട്ടം കണ്ട് മുത്തച്ഛനും സ്ഥലത്തെത്തി. ഇദ്ദേഹത്തെ കണ്ടതോടെ കുട്ടി കരച്ചിൽ നിർത്തി. പിന്നെ നാട്ടുകാരുടെ രോഷപ്രകടനം മുത്തച്ഛനു നേരെയായി.

    മാർക്കറ്റിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ട് പിന്നാലെ കൂടിയതാണെന്നാണ് മുത്തച്ഛൻ പറയുന്നത്. മാർക്കറ്റിൽ ജനക്കൂട്ടമായതിനാൽ പെട്ടെന്ന് സാധനം വാങ്ങി വരാം എന്നു കരുതി കുട്ടിയെ ഒഴിഞ്ഞ സ്ഥലത്ത് നി‍ർത്തി മാർക്കറ്റിൽ പോയതാണെന്നും മുത്തച്ഛൻ പൊലീസിനോട് പറഞ്ഞു. എന്നാൽ തിരക്കായതിനാൽ മടങ്ങിയെത്താൻ വൈകി. ഇതിനിടെ കുട്ടിയുടെ കാര്യം മറന്നുപോയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

    Also Read കെ.എം മാണി ഓർമയായിട്ട് രണ്ടു വർഷം; ഇടതു ചേരിയിലെ രാഷ്ട്രീയ ശക്തിയാകാൻ ഒരുങ്ങി കേരള കോൺഗ്രസ് എം

    'രാജ്യസഭാ തെരഞ്ഞെടുപ്പ് പുതിയ സര്‍ക്കാര്‍ വന്ന ശേഷം'; ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ





    കൊച്ചി: സസ്ഥാനത്ത് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പുതിയ സർക്കാർ വന്നതിനു ശേഷം നടത്തിയാൽ മതിയെന്നു നിയമോപദേശം ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷൻ. പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ധാര്‍മികതയെന്ന് നിയമമന്ത്രാലയം നിര്‍ദേശിച്ചെന്നും കമ്മിഷൻ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. നിലവിലെ അംഗങ്ങളുടെ കാലാവധി തീരും മുന്‍പ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കമ്മിഷൻ അറിയിച്ചു.

    സംസ്ഥാനത്ത് നിന്നുള്ള മൂന്ന് അംഗങ്ങളുടെ കാലാവധി ഏപ്രില്‍ 21- ന് അവസാനിക്കും.  നേരത്തെ മൂന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടത്തുമെന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ തീരുമാനം മരവിപ്പിച്ചിരുന്നു. നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തീരുമാനം മരവിപ്പിച്ചത്. തുടര്‍ന്ന് നിലവിലെ അംഗങ്ങളുടെ വിരമിക്കലിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.

    Also Read 'പാനൂർ കൊലക്കേസിൽ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ട്; യുഎപിഎ ചുമത്തണം': കെ. സുധാകരന്‍

    വിജ്ഞാപനം വന്ന് 19 ദിവസങ്ങള്‍ക്ക് ശേഷമേ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുകയുള്ളു. ഏപ്രില്‍ 21ന് തൊട്ടുമുമ്പുള്ള ദിവസമാണ് വിജ്ഞാപനം വരുന്നതെങ്കില്‍ 19 ദിവസം കഴിഞ്ഞ് മാത്രമേ നിയമസഭയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയു. മേയ് രണ്ടിനാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുക. അതിനാല്‍ നിലവിലെ നിയമസഭാ അംഗങ്ങള്‍ക്ക് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സാധിച്ചേക്കില്ല. ഇക്കാര്യമാണ് സംസ്ഥാന സര്‍ക്കാരും നിയമസഭാ സെക്രട്ടേറിയേറ്റും പ്രധാനമായും കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.


    Published by:Aneesh Anirudhan
    First published: