നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചങ്ങനാശേരിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം പ്രദേശവാസികൾ തടഞ്ഞു; തർക്കം ഒരു മണിക്കൂറോളം

  ചങ്ങനാശേരിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം പ്രദേശവാസികൾ തടഞ്ഞു; തർക്കം ഒരു മണിക്കൂറോളം

  ദഹിപ്പിക്കുമ്പോൾ പുക വരുന്നത് രോഗം പടരുന്നതിന് കാരണമാകുമെന്ന് സംശയത്തിലായിരുന്നു നാട്ടുകാർ.

  News18 Malayalam

  News18 Malayalam

  • Share this:
  കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ മാതൃക സൃഷ്ടിച്ചുകൊണ്ടാണ് കേരളം മുന്നോട്ടുപോകുന്നത്. അതിനിടെ ആണ് നാടിന് നാണക്കേടുണ്ടാക്കുന്ന വാർത്ത ചങ്ങനാശ്ശേരിയിൽ നിന്നും ഉണ്ടാകുന്നത്. ചങ്ങനാശ്ശേരി മാടപ്പള്ളി പഞ്ചായത്തിൽപ്പെട്ട പതിമൂന്നാം വാർഡിലാണ് ദാരുണമായ സംഭവം ഉണ്ടായത്. മാടപ്പള്ളി പട്ടിച്ചിറ  കുഴിയാനിമറ്റത്ത് 71 വയസ്സുകാരനായ കൊച്ചുകുട്ടൻ കോവിഡ് ബാധിച്ചാണ് മരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൊച്ചു കുട്ടന്റെ മൃതദേഹം സംസ്കരിക്കാൻ വീട്ടിൽ കൊണ്ടു വന്നപ്പോഴാണ് നാട്ടുകാർ തടഞ്ഞത്.

  നാല് സെന്റ് സ്ഥലം ആണ് കൊച്ചു കുട്ടന് ഉണ്ടായിരുന്നത്. ഇവിടെ സംസ്കരിക്കുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ട് ആകും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. ഇവിടെയുള്ള വീടുകൾക്ക് പലതിനും അടച്ചുറപ്പില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം. വീടുകൾക്ക് ജനലുകൾ ഇല്ലാത്തത് മൂലം ദഹിപ്പിക്കുമ്പോൾ പുക വരുന്നത് രോഗം പടരുന്നതിന് കാരണമാകുമെന്ന് സംശയത്തിലായിരുന്നു നാട്ടുകാർ.

  വാർഡ് മെമ്പറും നാട്ടുകാർക്കൊപ്പം പ്രതിഷേധത്തിന്റെ ഭാഗമായി. ഒരു ഭാഗം അടച്ച് മൃതദേഹം കൊണ്ടു വരുന്നത് തടയാനും നാട്ടുകാർ ശ്രമിച്ചു. ഇതിനെ തുടർന്ന് വീട്ടുകാർ തൃക്കൊടിത്താനം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അതിനുപിന്നാലെ  ആരോഗ്യ പ്രവർത്തകരെയും വിവരമറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വിജയകൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അലിയാർ കുഞ്ഞ് എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി നാട്ടുകാരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

  ഈ ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്. വെള്ളക്കെട്ട് ഇല്ലാത്ത സ്ഥലമാണെങ്കിൽ ആറടി മുതൽ പത്ത് അടി വരെ ആഴത്തിൽ കുഴിയെടുത്ത് മൃതദേഹം ദഹിപ്പിക്കാൻ ആകും എന്നതാണ് നിലവിലുള്ള കോവിഡ് സംസ്കാരത്തിന്റെ പ്രോട്ടോകോൾ. കുഞ്ഞുകുട്ടന്റെ വീടിരിക്കുന്ന സ്ഥലം  വെള്ളക്കെട്ട് അല്ല എന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടി. മാത്രമല്ല മൃതദേഹം ദഹിപ്പിക്കുന്നതിന് മറ്റു പരിമിതികളില്ല എന്നും ആരോഗ്യപ്രവർത്തകർ നാട്ടുകാരെ ബോധ്യപ്പെടുത്തി.

  You may also like:വിസ്മയയുടെ മരണം; ഭർത്താവ് കിരണ്‍ അറസ്റ്റിൽ; മാതാപിതാക്കളെ ചോദ്യം ചെയ്യും

  മൃതദേഹം സംസ്കരിക്കുമ്പോൾ  ഉയരുന്ന പുകയിലൂടെ രോഗം പകരില്ല എന്നും ആരോഗ്യപ്രവർത്തകർ പറഞ്ഞു. ഇതോടെയാണ് നാട്ടുകാർ തർക്കത്തിൽ നിന്നും പിൻവാങ്ങിയത്. ഒരു മണിക്കൂറോളം നീണ്ട തർക്കമാണ് സ്ഥലത്തുണ്ടായത്. മൃതദേഹം സംസ്കരിക്കാൻ  സമീപത്തുതന്നെ ശ്മശാനങ്ങൾ ഉണ്ടെന്നിരിക്കെ സംസ്കാരം നാല് സെന്റ് മാത്രം ഉള്ള സ്ഥലത്ത് പാടില്ല എന്ന നിലപാടായിരുന്നു നാട്ടുകാർക്ക്.

  You may also like:രാമനാട്ടുകര അപകടത്തിന് കാരണം അമിത വേഗതയെന്ന് പൊലീസ്; മരിച്ച അഞ്ച് പേരും മദ്യപിച്ചിരുന്നതായി കണ്ടെത്തൽ

  അതേസമയം തന്റെ ശവസംസ്കാരം വീട്ടുവളപ്പിൽ തന്നെ ആകണം എന്ന് കൊച്ചുകുട്ടൻ ആഗ്രഹിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതിനെത്തുടർന്നാണ് സംസ്കാരം വീട്ടുവളപ്പിൽ തന്നെ ആകണം എന്ന് ആവശ്യം  വീട്ടുകാർ പോലീസിനെയും ആരോഗ്യ പ്രവർത്തകരെയും അറിയിച്ചത്. പ്രോട്ടോകോൾ പാലിക്കാൻ ആകുന്ന സ്ഥലമാണെങ്കിൽ വീട്ടുകാരുടെ ആഗ്രഹത്തിനനുസരിച്ച് മാത്രമേ സംസ്കരിക്കാൻ ആകു എന്ന നിലപാട് പൊലീസും ആരോഗ്യപ്രവർത്തകരുടെ സംഘവും സ്വീകരിക്കുകയായിരുന്നു.

  സേവാഭാരതി പ്രവർത്തകരുടെ നേതൃത്വത്തിൽ ആണ്  കൊച്ചു കുട്ടന്റെ മൃതദേഹം സംസ്കരിച്ചത്. നാട്ടുകാരുടെ അജ്ഞതയാണ്  തർക്കത്തിന് കാരണമായതെന്ന്  പോലീസ് പറഞ്ഞു. നേരത്തെ കൊവിഡ് ഒന്നാം തരംഗത്തിൽ കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നത് നാട്ടുകാർ തടഞ്ഞിരുന്നു.
  Published by:Naseeba TC
  First published:
  )}