• HOME
  • »
  • NEWS
  • »
  • kerala
  • »
  • LOCALS BLOCK ISRO VEHICLE IN THIRUVANANTHAPURAM AT THUMPA DEMANDING RS 10 LAKH

പത്തുലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ട് ഐഎസ്ആർഒയുടെ കൂറ്റൻ വാഹനം തിരുവനന്തപുരത്ത് തുമ്പയിൽ നാട്ടുകാർ തടഞ്ഞു

വാഹനത്തിൽ 184 ടൺ ചരക്കാണ് ഉണ്ടായിരുന്നത്. ഒരു ടണ്ണിന് 2000 രൂപ നിരക്കിലാണ് നാട്ടുകാർ നോക്കുകൂലി ആവശ്യപ്പെട്ടത്.

isro_cargo

isro_cargo

  • Share this:
    തിരുവനന്തപുരം: പത്തു ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ട് ഐഎസ്ആർഒയുടെ കൂറ്റൻ ചരക്ക് വാഹനം തിരുവനന്തപുരം തുമ്പയിൽ നാട്ടുകാർ തടഞ്ഞു. തുമ്പ വി എസ് എസ് സിയിലേക്ക് പ്രവേശിക്കുമ്പോഴാണ് വാഹനം നാട്ടുകാർ തടഞ്ഞത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് വാഹനം കടത്തിവിട്ടത്. ഐഎസ്ആർഒയുടെ വിൻഡ് ടണൽ പദ്ധതിയ്ക്കായി മുംബൈയിൽനിന്ന് കപ്പൽ മാർഗം കൊല്ലത്തും അവിടെനിന്ന് റോഡ് മാർഗം തുമ്പയിലേക്കും വന്ന വാഹനമാണ് വേളി പാലത്തിന് സമീപം നാട്ടുകാർ തടഞ്ഞത്. കൊല്ലത്ത് നിന്ന് 21 ദിവസം കൊണ്ടാണ് ചരക്ക് തിരുവനന്തപുരത്ത് എത്തിച്ചത്.

    വാഹനത്തിൽ 184 ടൺ ചരക്കാണ് ഉണ്ടായിരുന്നത്. ഒരു ടണ്ണിന് 2000 രൂപ നിരക്കിലാണ് നാട്ടുകാർ നോക്കുകൂലി ആവശ്യപ്പെട്ടത്. നാട്ടുകാരുടെ സഹായമില്ലാതെ മെഷീൻ ഉപയോഗിച്ച് ചരക്ക് ഇറക്കുന്നതിനാലാണ് നോക്കുകൂലി ആവശ്യപ്പെട്ടത്.

    Also Read- നോക്കുകൂലിക്കെതിരെ ഹൈക്കോടതി; നോക്കുകൂലി കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നു

    അതിനിടെ ഐഎസ്ആർഒ കാർഗോ വാഹനം തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കൊച്ചുവേളി ഇടവക വികാരി ഫാ. യേശുദാസൻ മാത്യൂസ് രംഗത്തെത്തി. തിരുവനന്തപുരം സൗത്ത് തുമ്പയിൽ ഐ എസ് ആർ ഒ വാഹനം തടഞ്ഞ സംഭവത്തിൽ ഇടപെട്ട് നടപടിയെടുക്കാൻ ജില്ലാ ലേബർ ഓഫീസർക്ക് തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.

    Also Read- കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പതിനാറുകാരിയ്ക്ക് ലൈംഗിക പീഡനം; ജീവനക്കാരൻ അറസ്റ്റിൽ

    അതേസമയം പ്രതിഷേധക്കാരോട് കൃത്യമായി കാര്യങ്ങൾ പറഞ്ഞതാണെന്ന് പ്രോജക്റ്റ് കൺസൾട്ടന്റ് രാജേശ്വരി പറഞ്ഞു. ജോലി ഇല്ലാതെ കൂലി കൊടുക്കാൻ കഴിയില്ല. പൂർണമായും യന്ത്രസഹായത്തോടെയാണ് ഈ ഉപകരണങ്ങളുടെ കയറ്റിറക്ക് നടക്കുന്നത്. മൂന്നു പേരുടെ തൊഴിൽ സേവനം മാത്രമാണ് ആവശ്യം.
    നിലവിലെ സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചിട്ടുണ്ട്. ഇനിയും പ്രതിഷേധം ഉണ്ടാവുകയാണെങ്കിൽ വാഹനം ഉപേക്ഷിച്ചു പോവുകയല്ലാതെ വേറെ നിവർത്തിയില്ലെന്നും അവർ പറഞ്ഞു.

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗോള അംഗീകാരം 70 ശതമാനം; പിന്നിലാക്കിയത് 12 ലോകനേതാക്കളെ

    പതിമൂന്ന് ആഗോള നേതാക്കളിൽ ഏറ്റവും ഉയർന്ന അംഗീകാര റേറ്റിങ്ങുമായി (approval rating) ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.മോണിംഗ് കൺസൾട്ട് നടത്തിയ സർവേയിലാണ് ഈ റേറ്റിങ്. പോൾ ചെയ്ത 70 ശതമാനമാണ് പ്രധാനമന്ത്രിയുടെ സ്കോർ.

    സെപ്റ്റംബർ 2 -ന് പുതുക്കിയ സർവേയിൽ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ,ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ, മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, കാനഡ പ്രധാനമന്ത്രി ട്രൂഡോ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ബ്രസീൽ പ്രസിഡന്റ് ജെയർ ബോഴ്സോനാരോ എന്നിവരെക്കാൾ മുന്നിലാണ് പ്രധാനമന്ത്രി മോദി.


    കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പ്രധാനമന്ത്രി മോദിയുടെ അംഗീകാര റേറ്റിംഗും ഉയർന്നു, ജൂണിൽ പ്രധാനമന്ത്രിയുടെ അംഗീകാര റേറ്റിംഗ് 66%ആയിരുന്നു. ഇത് പട്ടികയിൽ ഏറ്റവും ഉയർന്നതായിരുന്നു.
    Published by:Anuraj GR
    First published:
    )}