• HOME
  • »
  • NEWS
  • »
  • kerala
  • »
  • Toll Plaza |നൂറിലേറെ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധം; പന്നിയങ്കരയില്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ചു

Toll Plaza |നൂറിലേറെ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധം; പന്നിയങ്കരയില്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ചു

ഇതോടെ ടോള്‍ പിരിവ് നിര്‍ത്തിവച്ചു. വന്‍ തുക ടോള്‍ വാങ്ങുന്നതില്‍ പ്രദേശവാസികളടക്കമുള്ളവര്‍ രംഗത്തെത്തി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പാലക്കാട്: വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയില്‍ പന്നിയങ്കര ടോള്‍ പ്ലാസയില്‍ (Panniyankara Toll Plaza) വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധം. ഇതോടെ ടോള്‍ പിരിവ് നിര്‍ത്തിവച്ചു. വന്‍ തുക ടോള്‍ വാങ്ങുന്നതില്‍ പ്രദേശവാസികളടക്കമുള്ളവര്‍ രംഗത്തെത്തി. ടോള്‍ ബൂത്തിന്റെ ഉള്ളിലും ഇരുഭാഗത്തുമായി അഞ്ഞൂറോളം വാഹനങ്ങള്‍ നിര്‍ത്തിയിടുകയായിരുന്നു.

    ഒരു തവണ ഇരുഭാഗത്തേക്കുമായി പോകുന്നതിന് 645 രൂപയാണ് വലിയ വാഹനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ഇത്രയും തുക നല്‍കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ടോറസ് ഉടമകള്‍. ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും പിന്മാറാന്‍ സമരക്കാര്‍ തയ്യാറായില്ല. പ്രതിഷേധം കണക്കിലെടുത്ത് ടോള്‍ പ്ലാസയ്ക്ക് സമീപം കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

    കഴിഞ്ഞ മാര്‍ച്ച് 9ന് പുലര്‍ച്ചെയാണ് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. പ്രദേശവാസികള്‍ക്ക് നല്‍കിയിരുന്ന സൗജന്യം അവസാനിപ്പിച്ചതോടെ നാട്ടുകാരെത്തി ടോള്‍ പിരിവ് തടഞ്ഞു. ഇതോടെ തല്‍സ്ഥിതി തുടരാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്.

    നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങള്‍ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് പോകാന്‍ മാത്രം നല്‍കേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കില്‍ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നല്‍കേണ്ടത്. വാന്‍, കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കില്‍ 135 രൂപയും നല്‍കണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.

    KRail | ആലപ്പുഴ കലക്ടറേറ്റില്‍ കല്ലിടാന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമം: സ്ഥലത്ത് സംഘര്‍ഷം

    ആലപ്പുഴ: കെറെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ആലപ്പുഴ കലക്ടറേറ്റില്‍ കല്ലിടാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കു നേരെ പോലീസ് ലാത്തി വീശി. മതില്‍ചാടിക്കടന്ന് നീങ്ങിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. മുപ്പതോളം പ്രവർത്തകരെയാണ് അറസ്റ്റു ചെയ്തു നീക്കിയത്. ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് ഉൾപ്പെടെ 3 പേർക്ക് പരുക്കേറ്റു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് വൻ പോലീസ് സന്നാഹമാണ് തമ്പടിച്ചിരിക്കുന്നത്.

    സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി അതിരടയാളക്കല്ല് സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാനത്ത് ഉടനീളം നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാവിലെ പതിനൊന്നോടെ കലക്ടറേറ്റില്‍ എത്തിയത്. എഐസിസി അംഗവും മുൻ എംഎൽഎയുമായ ജോസഫ് വാഴയ്ക്കൻ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പ്രവർത്തകർ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

    അകത്തു കടന്ന പ്രവർത്തകർ പ്രതീകാത്മകമായി കലക്ടറേറ്റിന്റെ പരിസരത്ത് കല്ലു സ്ഥാപിച്ചു. തുടർന്ന് കലക്ടറേറ്റിന്റെ ജംങ്ഷനിലുള്ള റോഡ് ഉപരോധിക്കുകയും മറ്റൊരു ഗെയ്റ്റിലൂടെ അകത്തേക്കു കടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവരെയും പോലീസ് നീക്കം ചെയ്തു. എന്നാൽ പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറാകാത്തതിനാൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
    Published by:Sarath Mohanan
    First published: