HOME » NEWS » Kerala » LOCALS RESCUE TWO YEAR OLD BOY TRAPPED INSIDE LOCKED CAR

പിതാവ് കാര്‍ പൂട്ടിപ്പോയി; പൊരിവെയിലില്‍ വിയർത്തു കുളിച്ച പിഞ്ചുകുഞ്ഞിനെ ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെടുത്തി നാട്ടുകാർ

ഒരു മണിക്കൂറിന് ശേഷം എത്തിയ പിതാവ് കുഞ്ഞിനെ രക്ഷിച്ചവരോട് തട്ടിക്കയറി. ഇതേത്തുടർന്ന് നാട്ടുകാര്‍ പൊലീസിനെ വിളിച്ചു വരുത്തി.

News18 Malayalam | news18-malayalam
Updated: April 10, 2021, 12:18 PM IST
പിതാവ് കാര്‍ പൂട്ടിപ്പോയി; പൊരിവെയിലില്‍ വിയർത്തു കുളിച്ച പിഞ്ചുകുഞ്ഞിനെ ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെടുത്തി നാട്ടുകാർ
കാറിന്റെ ഗ്ലാസ് പെട്ടിച്ച നിലയിൽ
  • Share this:
കൊല്ലം: കുണ്ടറയിൽ കാറിനുള്ളിൽ അകപ്പെട്ട രണ്ടു വയസുകാരനെ നാട്ടുകാർ ഗ്ലാസ് തകർത്ത് രക്ഷപ്പെടുത്തി. കുട്ടിയെ അകത്തിരുത്തി പിതാവ് കാർ പൂട്ടി പോകുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ കുണ്ടറ ആശുപത്രിമുക്കിലെ ഹോം അപ്ലൈയന്‍സസിന് മുന്നിലായിരുന്നു സംഭവം. കാറിനുള്ളിൽ അകപ്പെട്ട കുട്ടി പൊരുവെയിലിൽ വിയർത്ത് കുളിച്ച് അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് കാറിന്റെ ഗ്ലാസ് തകർത്ത് കുട്ടിയെ പുറത്തെത്തിച്ചത്.

പുനുക്കുന്നൂര്‍ കന്യാകുഴി സ്വദേശിയാണ് കുഞ്ഞിനെ കാറിലിരുത്തി പോയത്. ഒരു മണിക്കൂറിന് ശേഷം എത്തിയ പിതാവ് കുഞ്ഞിനെ രക്ഷിച്ചവരോട് തട്ടിക്കയറി. ഇതേത്തുടർന്ന് നാട്ടുകാര്‍ പൊലീസിനെ വിളിച്ചു വരുത്തി. പിതാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടിയെ ബന്ധുക്കൾക്ക് കൈമാറി.

'മാസ്ക്ക് ധരിക്കൂ, സാമൂഹിക അകലം പാലിക്കൂ': കോവിഡിനെതിരെ ബോധവല്‍ക്കരണവരുമായി ‘കാലൻ’



രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുകയാണ്. സാമൂഹിക അകലം പാലിക്കലും മാസ്ക്കുകളുടെ ഉപയോഗവും കുറഞ്ഞത് വലിയ രീതിയിൽ കേസുകൾ വർദ്ധിക്കാനിടയാകുന്നുണ്ട്. ഇതിനിടെ ജനങ്ങളിൽ കോവിഡ് അവബോധം സൃഷ്ടിക്കാൻ വ്യത്യസ്ഥമായ വഴി കണ്ടെത്തിയിരിക്കുകയാണ് ഉത്തർപ്രദേശിലെ മൊറാദബാദിലുള്ള ഒരു കലാകാരൻ. ഹൈന്ദവ വിശ്വാസ പ്രകാരമുള്ള മരണത്തിന്റെ ദേവനായ യമരാജിന്റെ വേഷവുമായി നഗരത്തിൽ കറങ്ങിയാണ് വ്യത്യസ്ഥമായ ബോധവത്ക്കരണം.

പരമ്പരാഗത രീതിയിൽ കറുത്ത മുണ്ട് ഉടുത്തും, ആടയാഭരണങ്ങൾ ധരിച്ചും ടെലിവിഷനിലെ ഭക്തി സീരിയലുകളിൽ കാണാറുള്ളത് പോലെ ആണ് യമദേവ വേഷം അണിഞ്ഞിരിക്കുന്നത്. കയ്യിൽ ഗദയും ഒപ്പം വാഹനമായ പോത്തും ഉണ്ടായിരുന്നു. ലൗഡ് സ്പീക്കര്‍ കയ്യിലേന്തി മാസ്ക്കും ധരിച്ചാണ് യമദേവൻ നഗരത്തിലെത്തിയത്. മാസ്ക്ക് ധരിക്കാത്തവരെയും, കൂട്ടമായി നിൽക്കുന്നവരുടെയും അടുത്ത് എത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ട ആവശ്യകത അദ്ദേഹം വിശദീകരിച്ചു. കയ്യിലുള്ള ലൗഡ് സ്പീക്കറിന് പുറത്ത് ഹിന്ദിയിൽ ഒരു സന്ദേശവും എഴുതിയിട്ടുണ്ടായിരുന്നു. “ഭൂമിയിൽ വസിക്കുന്നവരേ, എൻ്റെ ജോലി ഭാരം വർദ്ധിപ്പിക്കാതിരിക്കൂ. മാസ്ക്ക് ധരിക്കൂ, സാമൂഹിക അകലം പാലിക്കൂ” എന്ന് ആയിരുന്നു സന്ദേശം.
Also Red വഴി തെറ്റി വന്ന പ്രാവിന് ദാഹജലം നൽകി കൊച്ചുകുട്ടി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ കാണാം

“ഇന്ത്യയിൽ കോവിഡ് കേസുകൾ നിരന്തരം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പൂർണ്ണ സഹകരണത്തോടെ മാത്രമേ ഇത് നിയന്തിക്കാനാകൂ. മാസക്ക് ധരിക്കലും, സാമൂഹിക അകലം പാലിക്കലും പരമ പ്രധാനമാണ്. നിർഭാഗ്യവശാൽ വലിയ വിഭാഗം ആളുകൾ ഇത്തരം നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നില്ല. അത്തരക്കാരെ ബോധവത്ക്കരിക്കുകയാണ് ഞാൻ ഇതിലൂടെ ഉദ്ദേശിക്കുന്നത്” യമദേവ വേഷം ധരിച്ച കലാകാരൻ പറഞ്ഞു.

Published by: Aneesh Anirudhan
First published: April 10, 2021, 12:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories