• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയത്ത് ചൊവ്വാഴ്ച മുതൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കും;  ജില്ലയിലെ ലോക്ക് ഡൗണ്‍ ഇളവുകള്‍ എന്തൊക്കെ?

കോട്ടയത്ത് ചൊവ്വാഴ്ച മുതൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കും;  ജില്ലയിലെ ലോക്ക് ഡൗണ്‍ ഇളവുകള്‍ എന്തൊക്കെ?

സിനിമാ തിയേറ്ററുകള്‍, മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, ജിംനേഷ്യങ്ങള്‍, സ്പോര്‍ട്സ് കോംപ്ലസുകള്‍, നീന്തല്‍ കുളങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ മുതലയാവ തുറക്കാന്‍ പാടില്ല. 

News18 Malayalam

News18 Malayalam

  • Share this:
    കോട്ടയം: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ചൊവ്വാഴ്ച  മുതൽ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. അന്തര്‍ ജില്ലാ യാത്രകള്‍ക്ക് നിയന്ത്രണമുള്ള സാഹചര്യത്തില്‍ ജില്ലയില്‍ ജോലി ചെയ്യുന്ന ഇതര ജില്ലകളില്‍നിന്നുള്ള ജീവനക്കാര്‍ എന്നും പോയിവരുന്നത് ഒഴിവാക്കി ഇവിടെ തന്നെ താമസിക്കണം.

    ഓഫീസുകള്‍: 

    റെഡ് സോണില്‍ ഉള്‍പ്പെട്ട കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ജീവനക്കാര്‍ കോട്ടയം ജില്ലയിലെത്തുമ്പോള്‍ പതിനാലു ദിവസം ക്വാറന്റൈനിൽ  കഴിയണം. ഈ പതിനാലു ദിവസം ഡ്യൂട്ടിയായി പരിഗണിക്കും. പ്രധാന ഓഫീസുകളില്‍ ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിന് ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ലഭ്യമാക്കും.

    വ്യാപാരസ്ഥാപനങ്ങൾ: 

    വ്യാപാര സ്ഥാപനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാം. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ഏഴു  വരെയാണ് പൊതുവായ പ്രവര്‍ത്തന സമയം. അതേസമയം വിവിധ വിഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.

    ഹോട്ടൽ/ റസ്റ്റോറന്റ്

    ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും രാവിലെ എട്ടു മുതല്‍ വൈകുന്നേരം ഏഴു വരെ ഭക്ഷണം ഇരുന്ന് കഴിക്കാന്‍(ഡൈനിംഗ്) സൗകര്യം നല്‍കാം. വൈകുന്നേരം ഏഴു മുതല്‍ എട്ടുവരെ പാഴ്സല്‍ സര്‍വീസിന് അനുമതിയുണ്ട്. ഡൈനിംഗില്‍ സാമൂഹിക അകലം ഉറപ്പാക്കണം. ജീവനക്കാരും ഭക്ഷണം കഴിക്കുന്ന സമയം ഒഴികെ സന്ദര്‍ശകരും മാസ്ക് ധരിക്കണം. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.

    ബാർബര്‍ ഷോപ്പുകള്‍: 

    ബാര്‍ബര്‍ ഷോപ്പുകള്‍ എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ പ്രവര്‍ത്തിക്കാം. എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. മാസ്കുകളും സാനിറ്റൈസറും ഉറപ്പാക്കണം. തുണികള്‍ക്ക് പകരം ഡിസ്പോസിബിള്‍ സാമഗ്രികള്‍ മാത്രമേ ഉപയോഗിക്കാവൂ. ഉപകരണങ്ങള്‍ ഉപയോഗത്തിനുശേഷം അണുവിമുക്തമാക്കണം.

    വാഹനങ്ങൾ:

    സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം. ഡ്രൈവര്‍ക്കു പുറമെ പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ക്കും പതിനഞ്ചു വയസില്‍ താഴെയുള്ള രണ്ടു പേര്‍ക്കും യാത്ര ചെയ്യാം. ജില്ലയ്ക്കുള്ളില്‍ പൊതുഗതാഗത സംവിധാനം നടപ്പാക്കുന്നതിന് കെ.എസ്.ആര്‍.ടി.സി അധികൃതരുമായും സ്വകാര്യ ബസുടമകളുമായും ചര്‍ച്ച നടത്തും.ഓട്ടോറിക്ഷകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ. പരമാവധി രണ്ടു യാത്രക്കാര്‍ മാത്രം.

    യാത്ര:

    മറ്റു ജില്ലകളിലേക്കും സംസ്ഥാനത്തിന് പുറത്തേക്കും തിരികെയുമുള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ പ്രത്യേക അനുമതി തേടണം.  ജില്ലയ്ക്കുള്ളില്‍ യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതിയോ പാസോ ആവശ്യമില്ല.

    യാത്രാനിയന്ത്രണം: 

    ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കുന്ന സാഹചര്യത്തില്‍ അന്തര്‍ ജില്ലാ യാത്രകള്‍
    ഉള്‍പ്പെടെ നിയന്ത്രിക്കുന്നതിനായി ജില്ലയുടെ അതിര്‍ത്തികളില്‍ ജില്ലാ ഭരണകൂടം മുഴുവന്‍ സമയ ജാഗ്രതാ സംവിധാനം ഏര്‍പ്പെടുത്തും.

    കാനന പാതകളിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും ജില്ലയിലേക്കും ജില്ലയില്‍നിന്ന് പുറത്തേക്കും സഞ്ചരിക്കുന്നത് തടയുന്നതിന് പ്രത്യേക നിരീക്ഷണമുണ്ടാകും.പോലീസ്, റവന്യൂ, ഗതാഗത, ആരോഗ്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് നീരീക്ഷണം സംവിധാനം പ്രവര്‍ത്തിക്കുക.

    മറ്റു സംസ്ഥാനങ്ങളില്‍നിന്നോ ഹോട്ട് സ്പോട്ട് ജില്ലകളില്‍നിന്നോ പ്രത്യേക അനുമതിയോടെ കോട്ടയത്ത് എത്തുന്നവര്‍ കൊറോണ കണ്‍ട്രോള്‍ റൂമില്‍(ഫോണ്‍-1077) വിവരം അറിയിക്കുകയും 14 ദിവസം നിരീക്ഷണത്തില്‍ തുടരുകയും വേണം.

    ചെക്ക് പോസ്റ്റ്: 

    ജില്ലയില്‍ 14 കേന്ദ്രങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും.
    ചങ്ങനാശേരി താലൂക്കില്‍ ഇടിഞ്ഞില്ലം(എം.സി. റോഡ്), പായിപ്പാട്, കിടങ്ങറ, നെടുങ്ങാടപ്പള്ളി, വൈക്കം താലൂക്കില്‍ പൂത്തോട്ട, നീര്‍പ്പാറ, അംബിക മാര്‍ക്കറ്റ്, കാഞ്ഞിരപ്പള്ളി താലൂക്കില്‍ മുണ്ടക്കയം, പ്ലാച്ചേരി, കണമല പാലം(ശബരിമല റോഡ്), മീനച്ചില്‍ താലൂക്കില്‍ നെല്ലാപ്പാറ, മുട്ടം-കാഞ്ഞിരംകവല, പുതുവേലി പാലം ജംഗ്ഷന്‍, വാഗമണ്‍ വഴിക്കടവ് എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുക. ചെക്ക് പോസ്റ്റുകള്‍ നടത്തുന്ന പരിശോധനയില്‍ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ തുടര്‍ പരിശോധനയ്ക്കായി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയയ്ക്കും.

    വിദ്യാഭ്യാസ സ്ഥാപനങ്ങൾ: 

    വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍, പരിശീലന കേന്ദ്രങ്ങള്‍ മുതലായവയ്ക്ക് പ്രവര്‍ത്തന നിരോധനം തുടരും. വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ ഉള്‍പ്പെടെയുള്ള മറ്റു താമസകേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്.

    ലോക്ക് ഡൗൺ മറ്റ് ഇളവുകള്‍ ഇങ്ങനെ: 

    ടെക്സ്റ്റൈല്‍ ഷോപ്പുകള്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെ

    ജ്വല്ലറികള്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ.

    കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില്‍പ്പന കേന്ദ്രങ്ങള്‍, വാച്ച് കടകള്‍ തുടങ്ങിയവവൈകുന്നേരം ആറു വരെ.





    വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് 20 പേരില്‍ അധികമാകരുത്. എത്തുന്നവര്‍ സാമൂഹിക അകലം ഉറപ്പാക്കണം.

    ആരാധനാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ പാടില്ല. മതപരമായ കൂടിച്ചേരലുകള്‍ക്ക് നിരോധനം തുടരും.

    കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ്

    ഫാക്ടറികള്‍-വ്യവസായ യൂണിറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കാം.

    വിലക്ക്: 

    സിനിമാ തിയേറ്ററുകള്‍, മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, ജിംനേഷ്യങ്ങള്‍, സ്പോര്‍ട്സ് കോംപ്ലസുകള്‍, നീന്തല്‍ കുളങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ മുതലയാവ തുറക്കാന്‍ പാടില്ല.

    You may also like:ഇസ്ലാം വിരുദ്ധത വച്ചു പുലർത്തുന്നവര്‍ നാടുവിടേണ്ടി വരും: മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം [NEWS]'എല്ലില്ലാത്ത നാവു കൊണ്ട് എന്റെ മുട്ടുകാലിന്റെ ബലം ആരും അളക്കണ്ട': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ [NEWS]ഇസ്ലാം വിരുദ്ധതയ്ക്കെതിരെ തുറന്നടിച്ച യുഎഇ രാജകുടുംബാംഗം ഷെയ്ഖ ഹെന്ത് ഫൈസൽ അല്‍ ഖാസിമി ആരാണ് ? [NEWS]
    Published by:Asha Sulfiker
    First published: