കരിമണൽ ഖനനത്തിനെതിരെ സമരം; ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ ലോക്ഡൗൺ ലംഘനത്തിന് കേസ്

സിപിഐ നേതാക്കളും കരിമണൽ ഖനനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

News18 Malayalam | news18-malayalam
Updated: May 31, 2020, 9:06 PM IST
കരിമണൽ ഖനനത്തിനെതിരെ സമരം; ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ ലോക്ഡൗൺ ലംഘനത്തിന് കേസ്
ramesh chennithala
  • Share this:
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിന് പൊലീസ് കേസെടുത്തു. കരിമണൽ ഖനനത്തിനെതിരെ ആലപ്പുഴ തോട്ടപ്പള്ളിയില്‍ നടത്തിയ സമരത്തിൽ പങ്കെടുത്തതിനാണ് ചെന്നിത്തല അടക്കം 20 ല്‍ അധികം നേതാക്കൾക്കെതിരെ കേസെടുത്തത്. കരിമണൽ ഖനനത്തിനെതിരെ സംയുക്ത സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിലാണ് പ്രതിപക്ഷ നേതാവ് പങ്കെടുത്തത്.

You may also like:സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര ട്രെയിനുകൾ ഓടിത്തുടങ്ങും; സമയക്രമം ഇങ്ങനെ [news]Covid 19 | സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കോവിഡ്; 15 പേര്‍ രോഗമുക്തി നേടി [news]ഓന്തിനെ പോലെ നിറം മാറും; നട്ടെല്ലിൽ ശക്തിയേറിയ വിഷം; ഗവേഷകർ കണ്ടെത്തിയ അപൂർവ മത്സ്യം [news]

സിപിഐ നേതാക്കളും കരിമണൽ ഖനനത്തിനെതിരെ രംഗത്തെത്തിയിരുന്നു. പൊഴിമുറിച്ചുള്ള മണൽ നീക്കം ആശാസ്ത്രീയമാണെന്നായിരുന്നു സിപിഐയുടെ വിമര്‍ശനം. പ്രളയരക്ഷാ നടപടികളുടെ പേരിൽ നടക്കുന്നത് പകൽ കൊള്ളയാണെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞിരുന്നു.

പൊഴിമുറിക്കലിന്‍റെ മറവിൽ നടക്കുന്നത് കരിമണൽ കടത്താണെന്നും പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ ഖനനം അനുവദിക്കില്ലെന്നും സിപിഐ വ്യക്തമാക്കിയിരുന്നു.
കരിമണല്‍ മാഫിയും ബാറുടമകളും  നിയമ ലംഘനം നടത്തിയപ്പോള്‍  നോക്കി നിന്ന  സര്‍ക്കാര്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് ജനാധിപത്യവിരുദ്ധവും ഇരത്താപ്പുമാണെന്ന യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ ആരോപിച്ചു. മാഫിയകള്‍ക്ക് ഒരു നീതിയും പ്രതിപക്ഷത്തിന് മറ്റൊരു നീതിയും എന്നത് പൊലീസിന്റെ വിശ്വാസ്യതയെ  മാഫിയകള്‍ക്ക് അടിയറ വയ്കുന്ന നടപടിയാണന്നും ബെന്നി ബഹന്നാൻ പറഞ്ഞു.

 
First published: May 31, 2020, 9:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading