തിരുവനന്തപുരം: ലോക് ഡൗൺ ലംഘനത്തിന് ഇതുവരെ പിടിച്ചെടുത്ത വാഹനങ്ങൾ പൊലീസ് തിങ്കളാഴ്ച മുതൽ വിട്ട് നൽകും. എന്നാൽ നിയമ ലംഘകർക്കെതിരെ കോടതി നടപടി തുടരും.
ലോക് ഡൗൺ നിലവിൽ വന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും നിയമലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന കേസുകൾ കുറഞ്ഞിട്ടില്ല. ഇതു വരെ മുപ്പതിനായിരത്തിലധികം കേസുകളിലായി ഇരുപതിനായിരത്തി എഴുന്നൂറിലേറെ വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.
ലോക് ഡൗൺ തീർന്ന ശേഷം വാഹനങ്ങൾ വിട്ട് നൽകുമെന്നായിരുന്നു പൊലീസ് ആദ്യം തീരുമാനിച്ചത്. എന്നാൽ സ്റ്റേഷനുകളിൽ വാഹനങ്ങൾ അനിയന്ത്രിതമായി നിറഞ്ഞതോടെ ഇത് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തിങ്കളാഴ്ച മുതൽ വാഹനങ്ങൾ വിട്ട് നൽകാൻ പൊലീസ് ആലോചിക്കുന്നത്.
നിയമ ലംഘകർക്കെതിരായ കേസും കോടതി നടപടികളും തുടരും. വാഹനങ്ങൾ പിടിച്ചെടുക്കാതെ നടപടിയെടുക്കാനുള്ള നീക്കത്തിൽ എ ജിയുടെ നിയമോപദേശം കിട്ടിയ ശേഷമെ അന്തിമ തീരുമാനമെടുക്കൂ.
You may also like:'ബ്രിട്ടണിൽ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
[NEWS]ഇന്ദ്രജിത്തിന്റെ തലമുടിയിൽ പരീക്ഷണം നടത്തി മക്കൾ; 'പിള്ളേര് ചതിച്ചല്ലോ പിള്ളേച്ചാ' എന്ന് ആരാധകന്റെ കമന്റ്
[PHOTO]ഇന്ത്യയിൽ കോവിഡ് - 19 സെപ്തംബറിൽ ഉച്ചസ്ഥാനത്തെത്തുമെന്ന് വിദഗ്ദർ; 58% ഇന്ത്യക്കാരെയും രോഗം ബാധിക്കും: പഞ്ചാബ് മുഖ്യമന്ത്രി [NEWS]അതേസമയം ലോക് ഡൗൺ ലംഘനം കണ്ടെത്താൻ റെയിൽവേയും ഡ്രോൺ നിരീക്ഷണം തുടങ്ങി. തിരുവനന്തപുരത്ത് കൊച്ചുവേളി സ്റ്റേഷനിലാണ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയത്. ട്രെയിൻ സർവീസ് ഇല്ലാത്തതിനാൽ റെയിൽ പാതയുടെ വശങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും, യാർഡുകളിൽ സാമൂഹ്യ വിരുദ്ധർ പ്രവേശിക്കുന്നതും തടയാനാണ് ഡ്രോൺ ഉപയോഗമെന്ന് ആർ പി എഫ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.