നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രം; കടകള്‍ രാത്രി ഒമ്പത് വരെ

  സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രം; കടകള്‍ രാത്രി ഒമ്പത് വരെ

  ആയിരത്തില്‍ പത്ത് രോഗികളില്‍ കൂടുതല്‍ ഒരാഴ്ച ഉണ്ടായാല്‍ ആ പ്രദേശം ട്രിപ്പിള്‍ ലോക്ക് ഡൗണിലാകും.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ജനസംഖ്യയില്‍ ആയിരം പേരില്‍ എത്രപേര്‍ക്ക് രോഗം വരുന്നുവെന്നത് പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആയിരത്തില്‍ പത്ത് രോഗികളില്‍ കൂടുതല്‍ ഒരാഴ്ച ഉണ്ടായാല്‍ ആ പ്രദേശം ട്രിപ്പിള്‍ ലോക്ക് ഡൗണിലാകും.

   കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ 9 മണി വരെയാക്കി. ഓണം അവിട്ടം ദിനവും സ്വാതന്ത്ര്യദിനവും ഞായറാഴ്ചയാണ് വരിക. ആ രണ്ട് ദിവസങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണുണ്ടാകില്ല

   ആള്‍ക്കൂട്ട നിരോധനം സംസ്ഥാനത്ത് തുടരും. വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് മാത്രമേ പോകാനാകൂ. വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേര്‍ മാത്രമേ പാടുള്ളൂ. സംസ്ഥാനത്തെ രോഗ പ്രതിരോധ നടപടികള്‍ വിജയകരമാണെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

   രാഷ്ട്രീയ സാമൂഹിക കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ കൂട്ടം കൂടുന്ന പരിപാടികള്‍ ഒഴിവാക്കണം. അതേസമയം ലോക്ക്ഡൗണ്‍ ഇളവുകള്‍ ആവശ്യപ്പെട്ട് ആരംഭിച്ച സമര പരിപാടികള്‍ നിര്‍ത്തിവെച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

   ലോക്ക്ഡൗണ്‍ ഇളവുകള്‍ നിയമസഭയില്‍ പ്രഖ്യാപിക്കുമെന്നും കടകള്‍ 6 ദിവസം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചതായും സംസ്ഥാന അധ്യക്ഷന്‍ ടി നസറുദ്ദീന്‍ പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}