നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19| പ്രാർത്ഥനകൾ വീടുകളിൽ മാത്രം; ലോക്ക്ഡൗൺ നിയന്ത്രണം റമദാനിലും തുടരണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

  COVID 19| പ്രാർത്ഥനകൾ വീടുകളിൽ മാത്രം; ലോക്ക്ഡൗൺ നിയന്ത്രണം റമദാനിലും തുടരണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

  ഒരുമാസക്കാലമായി ആരാധനാലയങ്ങളും മത വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. രോഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ കര്‍ശന നിയന്ത്രണം റമസാനിലും തുടരണം.

  News18

  News18

  • Share this:
   കോഴിക്കോട്: കോവിഡ് കാലത്തെ റമദാൻ മാസം പരസ്പര സഹായത്തിന്റേയും കാരുണ്യത്തിന്റേയും സന്ദർഭമായി കാണണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. ലോക്ക്ഡൗണ്‍ കാല കര്‍ശന നിയന്ത്രണം റമസാനിലും തുടരേണ്ടതുണ്ട്.

   സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് കോവിഡ് പ്രതിരോധയജ്ഞത്തിനു എല്ലാവരും ശക്തമായ പിന്തുണ നല്‍കണം. ആരാധനയുടെ ഭാഗമായി തറാവീഹ് അടക്കമുള്ള എല്ലാ സംഘടിത നമസ്കാരങ്ങളും വീടുകളിൽ മാത്രം നിർവഹിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

   ഇക്കാര്യത്തില്‍ മഹല്ല് കമ്മിറ്റികളും ഖത്തീബ് ഇമാം ചുമതല വഹിക്കുന്നവരും ജാഗ്രത പുലര്‍ത്തണം. ആരുടെയും അശ്രദ്ധ കൊണ്ടു നാട് വലിയ വില കൊടുക്കേണ്ടിവരുന്ന സന്ദര്‍ഭം ഉണ്ടാകരുത്.

   ജോലിയും വരുമാന മാര്‍ഗവുമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ അവരുടെ വീടുകളില്‍ എത്തിച്ചുനല്‍കണം. സാമൂഹികമായ അകലം പാലിക്കുമ്പോഴും മാനസികമായ അടുപ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ശുദ്ധ റസമാനില്‍ അവരവരുടെ വീടുകളെ ആരാധനാലയങ്ങളും പാഠശാലകളുമാക്കികൊണ്ട് പ്രാര്‍ത്ഥനയും പഠനവുമെല്ലാമായി ജീവിതം ചിട്ടപ്പെടുത്തണമെന്നും ഹൈദരലി ശിഹാബ് തങ്ങൾ.
   BEST PERFORMING STORIES:ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7.5 കോടി രൂപ കിട്ടിയ മലയാളിയെ തിരഞ്ഞ് അധികൃതർ [NEWS]ഫാവിപിറാവിർ നിർമ്മിക്കാൻ ഇന്ത്യ തയ്യാർ;ചൈനയിലും ജപ്പാനിലും ഉപയോഗിച്ച ആന്റി വൈറൽ: CSIR [NEWS]റമളാൻ; റസ്​റ്ററൻറുകളിൽ നിന്നും രാത്രി 10 മണി വരെ പാർസൽ വാങ്ങാം [NEWS]
   ലോകം വലിയ വിപത്തിനെ നേരിടുന്ന സാഹചര്യത്തിൽ ആചാര ശീലങ്ങളിൽ ക്രമീകരണങ്ങൾ വരുത്താനും പരമ്പരാഗത രീതികൾ തത്കാലം മാറ്റിവെക്കാനും ഓരോരുത്തർക്കും ബാധ്യതയുണ്ട്. ഈ വർഷത്തെ റമദാൻ ഓരോ വിശ്വാസിയിലും കൂടുതല്‍ ഉത്തരവാദിത്തം ഏല്‍പിക്കുന്നുവെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

   ഒരുമാസക്കാലമായി ആരാധനാലയങ്ങളും മത വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. രോഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ കര്‍ശന നിയന്ത്രണം റമസാനിലും തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

   കൊറോണ വൈറസിന് മുന്നിൽ മാനവരാശി പകച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ദൈവീക സമര്‍പ്പണത്തിലൂടെ ആര്‍ജിച്ചെടുക്കുന്ന ആത്മവിശ്വാസത്തിലൂടെ സമൂഹത്തിനും താങ്ങായി നില്‍ക്കണം.

   വ്രതാനുഷ്ഠാനം ആരാധന എന്നതിനൊപ്പം മനുഷ്യന്റെ ജീവിത, ആരോഗ്യ, മാനസിക ഘടനയെ സംസ്‌കരിച്ചെടുക്കുന്നതിനുള്ള മഹത്തായ ഉപാധികൂടിയാണ്. റമസാന്‍ വ്രതം ഇന്ന് ലോകം നേരിടുന്ന കടുത്ത പരീക്ഷണത്തെ അഭിമുഖീകരിക്കാന്‍ മനുഷ്യനെ പ്രാപ്തമാക്കുന്ന അനുഷ്ഠാനമാണെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ.

   Published by:Naseeba TC
   First published:
   )}