• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്ക്ഡൗൺ ദിനങ്ങളിൽ ഹൃദയമാറ്റ ശസ്ത്രക്രിയ; കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഹൃദയം എത്തിച്ചത് തിരുവനന്തപുരത്ത് നിന്ന്

ലോക്ക്ഡൗൺ ദിനങ്ങളിൽ ഹൃദയമാറ്റ ശസ്ത്രക്രിയ; കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഹൃദയം എത്തിച്ചത് തിരുവനന്തപുരത്ത് നിന്ന്

ഹൃദയം മാറ്റിവെക്കൽ ശസ്‌ത്രക്രിയ കോട്ടയം മെഡിക്കൽ കോളജിൽ പുരോഗമിക്കുകയാണ്

news18

news18

  • Share this:
    കോട്ടയം: വീണ്ടുമൊരു ഹൃദയം മാറ്റ ശസ്ത്രക്രിയക്ക് കോട്ടയം മെഡിക്കൽ കോളേജ് സാക്ഷിയാവുകയാണ്. അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച വർക്കല സ്വദേശി ശ്രീകുമാറിന്റെ ഹൃദയമാണ് കോട്ടയം സ്വദേശിയായ 62 വയസ്സുകാരന് ബന്ധുക്കൾ വിട്ടുനൽകിയത്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടും ഹൃദയശസ്ത്രക്രിയ രംഗത്തെ പ്രമുഖനുമായ ഡോക്ടർ ടി.കെ. ജയകുമാറിന്റെ  നേതൃത്വത്തിലാണ് ശസ്ത്രക്രിയ.

    കോട്ടയം മെഡിക്കൽ കോളജിലെ സംഘം ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് എത്തിയിരുന്നു. സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തരയോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. തുടർന്ന് ഹൃദയവുമായി ഒന്നേ മുക്കാൽ മണിക്കൂർ കൊണ്ട് ആംബുലൻസിൽ കോട്ടയത്തെത്തി. പുലർച്ചെ അഞ്ചേകാലോടുകൂടി ഹൃദയം കോട്ടയത്ത് എത്തിച്ചു. കോട്ടയം തെള്ളകം സ്വദേശി കെ.എൽ. ജോസിനാണ് ഹൃദയം നൽകിയത്.

    You may also like:ലോക്ക് ഡൗൺ മാർഗരേഖയായി: കേരളത്തിൽ 4 സോണുകൾ‌; ജില്ല വിട്ടുള്ള യാത്രയ്ക്ക് നിരോധനം [NEWS]ലോക്ക് ഡൗൺ മാർഗരേഖ: ഏപ്രില്‍ 20 മുതൽ ഒറ്റ, ഇരട്ട അക്ക വാഹനങ്ങൾ; ക്രമീകരണം ഇങ്ങനെ [NEWS]സംസ്ഥാനത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഏപ്രില്‍ 20 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും [NEWS]

    കേരള കർഷക സംഘം വർക്കല ഏരിയ കമ്മിറ്റി അംഗവും ചേന്നംകോഡ് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു ശ്രീകുമാർ. ഹൃദയം മാറ്റിവെക്കൽ ശസ്‌ത്രക്രിയ കോട്ടയം മെഡിക്കൽ കോളജിൽ പുരോഗമിക്കുകയാണ്. ഇത് ആറാം തവണയാണ് കോട്ടയത്ത് ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നത്. സർക്കാർ മേഖലയിൽ കോട്ടയത്ത് മാത്രമാണ് ഹൃദയമാറ്റ ശസ്ത്രക്രിയ ഉള്ളത്.

    Published by:user_57
    First published: