HOME /NEWS /Kerala / Bevco | ലോക്ക്ഡൗൺ ഇളവ്: സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് തുറക്കില്ലെന്ന് ബെവ്കോ

Bevco | ലോക്ക്ഡൗൺ ഇളവ്: സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് തുറക്കില്ലെന്ന് ബെവ്കോ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ മദ്യ വിൽപനശാലകൾ തുറക്കുന്നതിനെക്കുറിച്ചു പരാമര്‍ശമില്ല

  • Share this:

    തിരുവനന്തപുരം; സംസ്ഥാനത്തെ ഔട്ട്ലെറ്റുകൾ ഇന്നു തുറന്നു പ്രവർത്തിക്കില്ലെന്ന് ബെവ്കോ. ബക്രീദ് വരുന്നതിനാൽ ഇന്നത്തെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ സർക്കാർ ഇളവുകള്‍ അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കാൻ ആദ്യം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ മദ്യ വിൽപനശാലകൾ തുറക്കുന്നതിനെക്കുറിച്ചു പരാമര്‍ശമില്ല. ഇതേ തുടർന്നാണ് ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് ബെവ്കോ അറിയിച്ചത്. ലോക്ക്ഡൗൺ ഇളവ് അനുവദിച്ചതോടെ ഞായറാഴ്ച മദ്യശാലകള്‍ തുറക്കുമെന്ന് ബെവ്കോ നേരത്തേ അറിയിച്ചിരുന്നു.

    ലോക്ക് ഡൗൺ ഇളവുകള്‍, കർശന നിർദേശങ്ങളുമായി പോലീസ്; മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ പിടിവീഴും

    വലിയപെരുന്നാളിനോടനുബന്ധിച്ച്  മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    ഈ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാവുന്ന പരമാവധി ആള്‍ക്കാരുടെഎണ്ണം നാല്‍പതായി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ഉറപ്പാക്കുന്നതിന്  എല്ലാ ജില്ലാ പോലീസ് മേധാവിമാരും സബ്ബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും മതനേതാക്കളുമായും സാമുദായ പ്രതിനിധികളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ആരാധനാലയങ്ങളിൽ വരുന്നവർ സാമൂഹിക അകലം ഉള്‍പ്പെടെ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇത് ഉപകരിക്കും.

    Also Read- സൂക്ഷിക്കുക, പൊലീസ് പിന്നാലെയുണ്ട്; അടുത്ത മൂന്നു ദിവസം സംസ്ഥാനത്ത് കർശന ജാഗ്രത

    ബീറ്റ് പട്രോള്‍, മൊബൈല്‍ പട്രോള്‍, വനിതാ മോട്ടോര്‍സൈക്കിള്‍ പട്രോള്‍ എന്നീ യൂണിറ്റുകള്‍ സദാസമയവും നിരത്തിലുണ്ടാകും. മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും ഇതിനായി വിനിയോഗിക്കും.

    ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണങ്ങളിൽ ഇളവ് നല്‍കിയിരിക്കുന്നത്.

    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) അനുസരിച്ച്‌ എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലും സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

    മൂന്ന് ദിവസവും എ, ബി, സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

    ബ്യൂട്ടിപാര്‍ലറുകള്‍ ഒരു ഡോസ് വാക്സീന്‍ എടുത്ത സ്റ്റാഫുകളെ ഉപയോഗിച്ച്‌ ഹെയര്‍ സ്റ്റൈലിങിനു മാത്രമായി തുറക്കാനാണ് അനുമതി. സീരിയല്‍ ഷൂട്ടിങ് അനുവദിച്ചപോലെ എ, ബി വിഭാഗത്തില്‍ കര്‍ക്കശമായ നിയന്ത്രണത്തോടെ സിനിമാ ഷൂട്ടിങ് അനുവദിക്കും. ഒരു ഡോസെങ്കിലും വാക്സീന്‍ എടുത്തവരായിരിക്കണം ജോലിക്കായി എത്തേണ്ടത്.

    First published:

    Tags: Bevco, Bevco outlets, BevQ App, Liquor sale, Liquor sale in Kerala