Covid 19 | പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു

Lockdown in Pattambi taluk and Nellaya Panchayat | രോഗവ്യാപനം നിയന്ത്രണവിധേയമാവുന്നതുവരെ ലോക്ക്ഡൗൺ തുടരുമെന്ന് മന്ത്രി

News18 Malayalam | news18-malayalam
Updated: July 20, 2020, 3:53 PM IST
Covid 19 | പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു
News18
  • Share this:
പാലക്കാട്: പട്ടാമ്പി താലൂക്കിലെ 15 പഞ്ചായത്തുകളിലും പട്ടാമ്പി നഗരസഭയ്ക്കും പുറമെ ഒറ്റപ്പാലം താലൂക്കിൽപ്പെട്ട നെല്ലായ പഞ്ചായത്തിലും നാളെ മുതൽ ലോക്ക് ഡൗൺ നിലയിൽ വരും. രോഗവ്യാപനം നിയന്ത്രണവിധേയമാവുന്നതുവരെ ലോക്ക്ഡൗൺ തുടരുമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.

ജില്ലയിലെ സാഹചര്യം വിലയിരുത്താൻ ഇന്ന് മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നടന്നു. പട്ടാമ്പിയിൽ ക്ലസ്റ്റർ രൂപപ്പെട്ടതോടെ ജില്ലയിൽ  ഭയാനക സാഹചര്യമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

TRENDING:വർക്ക് ഷോപ്പ് ഉദ്ഘാടനം:'ജാഗ്രത പാലിച്ചില്ല'; സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ സി.പി.എം ജില്ലാ നേതൃത്വം [NEWS]ശിവശങ്കറിനും അരുണിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സരിത്ത്; ഇല്ലെന്ന് സ്വപ്ന‌ [NEWS]കടുത്ത ജീവിത സാഹചര്യത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ IT ഫെലോ വരെ; ആരാണ് അരുൺ ബാലചന്ദ്രൻ? [NEWS]

പട്ടാമ്പിയുടെ സമീപ പ്രദേശങ്ങളിലേക്ക് സൂപ്പർ സ്പ്രെഡ് തടയാൻ കർശന നടപടി സ്വീകരിക്കും. മാർക്കറ്റുകളിലും അതിർത്തി പ്രദേശങ്ങളിലും ബസ് സ്റ്റാൻറുകളിലും പരിശോധന നടത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.

രോഗികളുടെ എണ്ണം വർധിച്ചതോടെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ വേഗത്തിൽ പ്രവർത്തന സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
Published by: meera
First published: July 20, 2020, 3:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading